For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടീം തോൽക്കുമെന്നായപ്പോൾ ഷാരൂഖ് ചീത്ത വിളിച്ചു'; ഐപിഎൽ സമയത്തെ സമർദ്ദത്തെ കുറിച്ച് ജൂഹി ചൗള

  |

  നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ജൂഹി ചൗളയും ഷാരൂഖ് ഖാനും. സിനിമാ ജീവിതം ആരംഭിച്ചത് മുതൽ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരും ചേർന്നാണ് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സ്വന്തമാക്കിയത്. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ മോചനത്തില്‍ പ്രധാന പങ്ക് വഹിച്ചതും നടി ജൂഹി ചൗളയായിരുന്നു. മുംബൈ ഹൈക്കോടതി ആര്യന്‍ ഖാനും മറ്റ് പ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചപ്പോൾ കോടതി ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യമായി നിന്നത് ജൂഹി ചൗളയാണ്. ഷാരൂഖ് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നടി കൂടിയാണ് ജൂഹി.

  Actress Juhi Chawla, IPL team news, Shah Rukh Khan IPL team, Shah Rukh Khan news, ജൂഹി ചൗള ഷാരൂഖ് ഖാൻ, ഷാരൂഖ് ഖാൻ സിനിമകൾ, ജൂഹി ചൗള വാർത്തകൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

  ഒക്ടോബര്‍ 2 ന് ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെയാണ് ലഹരി മരുന്നുമായി ആര്യനടക്കമുള്ളവര്‍ എന്‍സിബിയുടെ പിടിയിലായത്. തുടര്‍ന്ന് 25 ദിവത്തോളം മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ തടവിലായിരുന്നു ആര്യനും കൂട്ടരും. ആ സമയങ്ങളിൽ എല്ലാം ഷാരൂഖ് കുടുംബത്തിന് വേണ്ടി നിന്നതും താങ്ങായതും താരത്തിന്റെ പ്രിയ സുഹൃത്ത് ജൂഹി ചൗള തന്നെയായിരുന്നു. ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനിടെ ഒരിക്കൽ നടന്ന സംഭവത്തെ കുറിച്ച് ജൂഹി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

  Also Read: 'ആ വാക്ക് പാലിച്ചു'; മകന്റെ സന്തോഷത്തിന് വേണ്ടി മുൻ ഭാര്യയ്ക്കൊപ്പം പാർട്ടി നടത്തി ആമിർ ഖാൻ

  തന്റേയും ഷാരൂഖിന്റേയും ഉടമസ്ഥതതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരിക്കൽ മത്സരിക്കവെ ടീമിന്റെ പ്രകടനം വളരെ പരിതാപകരമായ അവസ്ഥയിലേക്ക് പോയപ്പോൾ ഷാരൂഖ് തന്നെ വിളിച്ച് ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ചാണ് ജൂഹി ചൗള സംസാരിച്ചത്. ടീം അം​ഗങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് കാണുന്നില്ലേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു ദേഷ്യപ്പെട്ടതെന്നും ജൂഹി ചൗള പറഞ്ഞു. കപിൽ ശർമ ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജൂഹി ചാള ഷാരൂഖ് അപ്രതീക്ഷിതമായി ദേഷ്യപ്പെട്ടതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്. മത്സരങ്ങൾ തുടങ്ങി കഴിയുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുന്നതായി തോന്നിയാൽ നിർത്താതെ പ്രാ‍ർഥിക്കുന്ന കൂട്ടത്തിലാണ് താനെന്നാണ് ജൂഹി ചൗള പറഞ്ഞത്.

  Also Read: 'പരസ്പരം അടുത്തറിയാമെങ്കിൽ ജീവിതം സുഖമാണ്, വിവാഹശേഷം ഞാൻ മാറിയിട്ടില്ല'; മീര ജാസ്മിൻ

  'ഒരിക്കൽ ഞങ്ങളുടെ ടീമിന്റെ മത്സരം നടക്കുകയായിരുന്നു. കളിക്കാരുടെ പ്രകടനം കണ്ട് ദേഷ്യം വന്ന ഷാരൂഖ് എന്നെ ശകാരിക്കാൻ തുടങ്ങി. ഇവർ എന്തിനാണ് ഇങ്ങനെ ബൗൾ ചെയ്യുന്നത്? ഫീൽഡിംഗ് അനുസരിച്ചായിരിക്കണം ബൗളിംഗ്.... ഇവർ ചെയ്യുന്നത് ശരിയല്ല.... എനിക്ക് ഒരു ടീം മീറ്റിങ് വിളിക്കണം.... എന്നൊക്കെ പറഞ്ഞ് ഷാരൂഖ് ദേഷ്യപ്പെടാൻ തുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ എല്ലാം കൂടി കണ്ട് സമർദ്ദത്തിലായ ഞാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു' ജൂഹി ചൗള പറഞ്ഞു. പക്ഷെ താൻ ഭയന്നപോലെ ഒന്നും സംഭവിച്ചില്ലെന്നും ടീം മീറ്റിങ് വിളിച്ചപ്പോൾ 'നന്നായി കളിക്കൂ' എന്ന് മാത്രമാണ് ഷാരൂഖ് ടീം അം​ഗങ്ങളോട് പറഞ്ഞതെന്നും ജൂഹി ചൗള കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും ജൂഹിയുടെ മകൾ ജാഹ്‌നവി മേത്തയും ഐപിഎൽ ലേലത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ജൂഹി ട്വിറ്ററിൽ കുറിച്ച വാക്കുകൾ വൈറലായിരുന്നു. 'കെകെആറിന്റെ പുതിയ തലമുറയിലെ ആര്യനെയും ജാഹ്‌നവിയെയും ലേലത്തിൽ ഒരുമിച്ച് കണ്ടതിൽ അതിയായ സന്തോഷം..' എന്നാണ് ജൂഹി ചൗള അന്ന് കുറിച്ചത്.

  Recommended Video

  Marakkar gets negative reviews | FIlmiBeat Malayalam

  Also Read: 'മോഹൻലാലിനെ വെച്ച് റീച്ച് കൂട്ടാതെ... കഴിവ് തെളിയിച്ച് കാണിക്കഡാ..'; ചുട്ടമറുപടിയുമായി അനീഷ് ഉപാസന

  Read more about: shah rukh khan juhi chawla
  English summary
  Actress Juhi Chawla open up about Shah Rukh Khan once scolded her because of ipl team poor performance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X