twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മോഹൻലാലിനെ വെച്ച് റീച്ച് കൂട്ടാതെ... കഴിവ് തെളിയിച്ച് കാണിക്കഡാ..'; ചുട്ടമറുപടിയുമായി അനീഷ് ഉപാസന

    |

    സംവിധായകൻ, സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ എന്നീ നിലകളിൽ സുപരിചിതനായ വ്യക്തിയാണ് അനീഷ് ഉപാസന. മാറ്റിനി, സെക്കന്റ് ഷോ, പോപ്പ്കോൺ എന്നിവയെല്ലാം അനീഷിന്റെ സംവിധാനത്തിൽ പിറന്ന സിനിമകളാണ്. ഫോട്ടോ​ഗ്രാഫിയോടും സിനിമയോടെന്ന പോലെ പ്രിയം കൊണ്ടുനടക്കുന്ന അനീഷ് സിനിമാ രം​ഗത്തേക്കും ഫോട്ടോ​ഗ്രാഫിയിലേക്കും എത്തിയത് ​ഗോഡ്ഫാദേഴ്സിന്റെ ഒന്നും പിന്തുണയില്ലാതെയാണ്. ഏറ്റവും അധികം മോഹൻലാൽ ചിത്രങ്ങൾ പകർത്താറുള്ള ഫോട്ടോ​ഗ്രാഫേഴ്സിൽ ഒരാൾ കൂടിയാണ് അനീഷ്. അനീഷിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിറഞ്ഞ് നിൽക്കുന്നതും മോഹൻലാലാണ്.

    Also Read: 'പരസ്പരം അടുത്തറിയാമെങ്കിൽ ജീവിതം സുഖമാണ്, വിവാഹശേഷം ഞാൻ മാറിയിട്ടില്ല'; മീര ജാസ്മിൻ

    സെക്കന്റ് ഹാൻഡ് ക്യാമറ വാങ്ങിയാണ് അനീഷ് ഫോട്ടോ​ഗ്രഫി പഠിച്ച് തുടങ്ങിയത്. വോ​ഗ്, ഫിലിം ഫെയർ പോലുള്ള മാ​ഗസീനുകളിലെ ഫാഷൻ ഫോട്ടോ​ഗ്രഫി നോക്കി പഠിച്ചും ഫോട്ടോ​ഗ്രഫിയെ കുറിച്ചും കൂടുതലായി വായിച്ചറിഞ്ഞുമാണ് അനീഷ് ഫോട്ടോ​ഗ്രഫി പഠിക്കാനും തുടങ്ങിയത്. 200 രൂപ പ്രതിമാസ ശമ്പളത്തിൽ ഫാഷൻ ഫോട്ടോ​ഗ്രാഫറായിട്ടായിരുന്നു അനീഷിന്റെ തുടക്കം. ഇന്ന് സിനിമയിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാൽ ഉൾപ്പടെ നിരവധി മുൻനിര താരങ്ങളുടെ ഫോട്ടോകൾ പകർത്തുന്നതിൽ പ്രധാനി അനീഷാണ്. സാൾട്ട് ആന്റ് പെപ്പർ എന്ന ആഷിക് അഭു സിനിമയക്ക് വേണ്ടി ചിത്രങ്ങൾ പകർത്തിയത് അനീഷായിരുന്നു. സാൾട്ട് ആന്റ് പെപ്പറിന് ശേഷമാണ് അനീഷിന്റെ ഫോട്ടോ​ഗ്രഫി സ്കിൽ സഹപ്രവർത്തകരും തിരിച്ചറി‍ഞ്ഞത്.

     </a></strong><strong><a class='ആ വാക്ക് പാലിച്ചു'; മകന്റെ സന്തോഷത്തിന് വേണ്ടി മുൻ ഭാര്യയ്ക്കൊപ്പം പാർട്ടി നടത്തി ആമിർ ഖാൻ " title=" 'ആ വാക്ക് പാലിച്ചു'; മകന്റെ സന്തോഷത്തിന് വേണ്ടി മുൻ ഭാര്യയ്ക്കൊപ്പം പാർട്ടി നടത്തി ആമിർ ഖാൻ " /> 'ആ വാക്ക് പാലിച്ചു'; മകന്റെ സന്തോഷത്തിന് വേണ്ടി മുൻ ഭാര്യയ്ക്കൊപ്പം പാർട്ടി നടത്തി ആമിർ ഖാൻ

    മോഹൻലാലിന്റെ ഫോട്ടോകൾ മാത്രം എടുക്കുന്നു

    കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിം​ഹം തിയേറ്ററുകളിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ സിനിമയെ ഡീ​ഗ്രേഡ് ചെയ്തുള്ള വിമർശനങ്ങളും അണിയറപ്രവർത്തകർക്ക് നേരെയുള്ള ചീത്തവിളിയും സോഷ്യൽമീഡിയയിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രിയദർശൻ അടക്കമുള്ളവരുടെ സോഷ്യൽമീഡിയ പേജുകളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. അനീഷ് ഉപാസനയ്ക്ക് നേരെയും വിമർശനമുയർന്നു. നടൻ മോഹൻലാലിന്റെ ഫോട്ടോകൾ മാത്രം പകർത്തുന്നുവെന്ന് കാണിച്ചായിരുന്നു വിമർശനം. തന്റെ സോഷ്യൽമീഡിയ പേജിൽ വന്ന അശ്ലീല കമന്റ് സ്ക്രീൻ ഷോട്ട് സഹിതം പങ്കുവെച്ച് വിമർശകന് അനീഷ് ഉടൻ മറുപടി നൽകുകയും ചെയ്തു.

    കഴിവ് തെളിയിച്ച് കാണാൻ വിമർശനം

    'മോഹന്‍ലാലിനെ മാത്രം വെച്ച്‌ ഫോട്ടോകളെടുത്ത് റീച്ച്‌ കൂട്ടാതെ മറ്റ് താരങ്ങളെ വെച്ച്‌ ഫോട്ടോകളെടുത്ത് സ്‌കില്‍ തെളിയിക്ക്' എന്നാണ് സജിത്ത് പ്രസാദ് എന്നയാള്‍ അനീഷിന്‍റെ ഫേസ്ബുക്ക് പേജിൽ കമന്‍റ് ചെയ്തത്. കമന്റ് ശ്രദ്ധയിപ്പെട്ട അനീഷ് ഉടൻ തന്നെ കുറിക്കുകൊള്ളുന്ന മറുപടിയും നൽകി. 'ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല... പക്ഷേ ഞാനൊരു മികച്ച ലാൽ സാർ ഫാനാണ്. എന്‍റെ ഫോട്ടോഗ്രാഫി സ്കിൽ തെളിയിച്ചത് ലാൽ സാറിന്‍റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ.. പിന്നെ റീച്ച്... അതുണ്ടാവും.. കാരണം ഫ്രെയ്മിൽ ലാൽ സാർ ആണ്.... അല്ലാതെ പ്രസാദേട്ടൻ അല്ല' എന്നാണ് അനീഷ് ഫേസ്ബുക്കിൽ മറുപടി കുറിച്ചത്. അനീഷിന്റെ മറുപടി ‌വന്നതോടെ നിരവധി പേർ അനീഷിനെ അനുകൂലിച്ച് രം​ഗത്തെത്തി. 'അപൂര്‍വ്വമായ സ്വപ്ന തുല്യമായ ഒരു സൗഭാഗ്യമാണ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ അസൂയ ഉള്ളവര്‍ നിരവധി ഉണ്ടാവും. ചിലര്‍ അത് അടക്കി നിര്‍ത്തും. ചിലര്‍ക്ക് അതിന് കഴിയില്ല. അതിങ്ങനെ കമന്റ് കോളങ്ങളില്‍ നുരഞ്ഞ് പൊന്തും. ചൊറിഞ്ഞ് തീര്‍ക്കട്ടെ എന്നേ അവരോട് പറയാനുള്ളൂ. താങ്കള്‍ താങ്കളുടെ ജോലി ചെയ്യുക. ആശംസകള്‍' എന്നാണ് അനീഷിനെ പിന്തുണച്ച ഒരാൾ മകന്റ് ചെയ്തത്.

    Recommended Video

    കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam
    സംവിധായകനും ഫോട്ടോ​ഗ്രാഫറും

    പ്രിയദർശൻ സംവിധാനം ചെയ്ത ബി​ഗ് ബജറ്റ് സിനിമയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ അടക്കമുള്ള വമ്പൻതാര നിര അണിനിരന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. രണ്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തിയത്. എല്ലാത്തരം കാഴ്ചക്കാരെയും സിനിമയ്ക്ക് സംതൃപ്തി പെടുത്താൻ കഴിയാത്തതിനാൽ സിനിമയെ മനപൂർവം ഡീ​ഗ്രേഡ് ചെയ്യുന്ന രീതി ഇപ്പോൾ മരക്കാർ സിനിമയ്ക്ക് നേരെ നടക്കുന്നുണ്ടെന്ന വിമർശനവും സോഷ്യൽമീഡിയയിൽ നിന്നും ഉയരുന്നുണ്ട്.

    Read more about: mohanlal
    English summary
    director and photographer aniesh upaasana mass reply to cyberbullying
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X