For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ വാക്ക് പാലിച്ചു'; മകന്റെ സന്തോഷത്തിന് വേണ്ടി മുൻ ഭാര്യയ്ക്കൊപ്പം പാർട്ടി നടത്തി ആമിർ ഖാൻ

  |

  ബോളിവുഡിലെ പെർഫെക്ഷനിസ്റ്റാണ് ആമിർ ഖാൻ. അദ്ദേഹം ഒരോ സിനിമയിലേയും കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി കാണിക്കുന്ന അർപ്പണ ബോധവും ത്യാ​ഗവും മുമ്പും പലപ്പോഴും വാർത്തയായിട്ടുണ്ട്. ആമിറിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ ലാൽ സിങ് ഛദ്ദയാണ്. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ​ഗമ്പിന്റെ ഇന്ത്യൻ അഡാപ്റ്റേഷനാണ് ആമിറിന്റെ ലാൽ സിങ് ഛദ്ദ. ആമിർ ഖാന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് മകൻ ആസാദ് റാവു ഖാൻ. ബോളിവുഡിലെ മാതൃക ദമ്പതികളെന്ന് വിളിക്കപ്പെട്ടിരുന്ന ആമിറിനും ഭാര്യ കിരൺ റാവുവിനും സറോ​ഗസിയിലൂടെയാണ് 2011ൽ ആണ് ആസാദ് ജനിച്ചത്.

  Also Read: 'മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെയെന്ന് വേദിക', ജയിലിൽ വാസം കാണാൻ കാത്തിരിക്കുന്നുവെന്ന് ആരാധകർ

  റീന ദത്തയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ആമിർ ഖാൻ നിർമാതാവും, എഴുത്തുകാരിയും, സംവിധായികയുമെല്ലാമായ കിരൺ റാവുവിനെ 2005ൽ വിവാഹം ചെയ്തത്. സഹ സംവിധായികയായി സിനിമയില്‍ എത്തിയ കിരണ്‍ ലഗാന്‍ എന്ന ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി ആമിര്‍ ഖാനെ കാണുന്നതും പരിചയപ്പെടുന്നതും. വിവാഹ മോചിതനായി നില്‍ക്കുകയായിരുന്നു ആമിര്‍ ഖാന്‍. തുടക്കത്തിൽ പരിചയമോ സൗഹൃദമോ ഉണ്ടായിരുന്നില്ല. പിന്നീട് പലപ്പോഴായി സിനിമയുടെ ആവശ്യങ്ങൾ വേണ്ടി സംസാരിച്ചു. പിന്നീട് സൗഹൃദം പ്രണയമായി.

  Also Read: 'മരക്കാറിലൂടെ യുദ്ധം എടുക്കാനുള്ള ധൈര്യമായി, ഇനി മഹാഭാരതം സിനിമയാക്കണം'; അനി.ഐ.വി ശശി

  റീന ദത്തയുമായുള്ള ആദ്യ വിവാഹത്തിൽ ആമിർ ഖാന് ഐറ ഖാൻ, ജുനൈദ് ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് കിരൺ റാവുവും ആമിർ ഖാനും വിവാഹ ബന്ധം വേർപ്പെടുത്താൻ പോവുകയാണെന്ന് പ്രഖ്യാപിച്ചത്. വലിയ ഞെട്ടലാണ് ഈ വാർത്ത ആരാധകർക്കിടയിലും ബോളിവുഡിലെ ഇരുവരുടേയും സുഹൃത്തുക്കൾക്കിടയിലും ഉണ്ടാക്കിയത്. ആദ്യ ബന്ധം തകർന്ന് ദുഖിതനായി ഇരിക്കുമ്പോഴാണ് ആമിറിന്റെ ജീവിതത്തിലേക്ക് കിരൺ റാവു എത്തിയത്. അവൾ വലിയ ആശ്വാസമായിരുന്നുവെന്ന് പിന്നീട് ആമിർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്നെ സ്നേഹിക്കുന്നവർ വിട്ട് പോകുമോ എന്ന് എപ്പോഴും ഭയം ഉള്ളിലുണ്ടാകാറുണ്ടെന്നും ആമിർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് രണ്ട് വഴിക്ക് നീങ്ങാൻ പോവുകയാണ് എന്നാണ് ആമിറും കിരണും വിവാഹമോചന വാർത്ത പങ്കുവെച്ചുകൊണ്ട് അറിയിച്ചത്.

  ഇപ്പോൾ ഇരുവരും അവരുടേതായ വ്യക്തി ജീവിതത്തില്‍ സ്വയം സന്തോഷം കണ്ടെത്തുകയാണ്. അതേസമയം മകന്‍ ആസാദ് ഖാന്റെ ആവശ്യങ്ങള്‍ക്ക് ആയി ആമിര്‍ ഖാനും കിരണ്‍ റാവുവും പരസ്പരം കാണാറുണ്ട്. മകനൊപ്പം പുറത്ത് പോകുന്ന ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്. അത്തരത്തിൽ വിവാഹമോചനം പ്രഖ്യാപിച്ച ശേഷം മകന്റെ പത്താം പിറന്നാൾ ആഘോഷിക്കാൻ ഇരുവരും ഒന്നിച്ചെത്തിയതിന്റേയും ആഘോഷങ്ങൾ സംഘടിപ്പിച്ചതിന്റേയും ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നതത്. മകന്റെ കൈപിടിച്ച് ഇരുവരും ചേർന്ന് കേക്ക് മുറിക്കുന്നതും ചിത്രങ്ങളിൽ കാണാം. മകന്റെ സന്തോഷങ്ങൾക്കും മാതാപിതാക്കളെ രീതിയിൽ അവന് ലഭിക്കേണ്ട എല്ലാം തങ്ങൾ നൽകി അവനൊപ്പം ഉണ്ടാകുമെന്നും മുമ്പും ആമിറും കിരണും പറഞ്ഞിട്ടുണ്ട്.

  Recommended Video

  Marakkar movie review | FilmiBeat Malayalam

  ആമിറിന്റെ ലാൽ സിങ് ഛദ്ദ എന്ന സിനിമയുടെ സഹനിർമാതാവ് കൂടിയാണ് കിരൺ റാവു. ചിത്രം 2022ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. കത്രീന കൈഫാണ് ചിത്രത്തിൽ നായിക. ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമയൊന്നാകെ കാണാൻ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ലാൽ സിങ് ഛദ്ദ. കേരളത്തിലും സിനിമയുടെ ചില ഭാ​ഗങ്ങൾ ചിത്രീകരിച്ചിരുന്നു. ആമിർ ഖാന്റെ മൂത്ത മകൾ ഐറയ്ക്ക് സം​ഗീതത്തിലാണ് താൽപര്യം. ആദ്യത്തെ മകൻ ജുനൈദും അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ സംവിധാനം പഠിക്കുന്നുണ്ട്. മകൻ ആസാദിന് വേണ്ടി ഇരുവരും ഒരുമിച്ച് ചേർന്നതിന് ഇരുവർക്കും സോഷ്യൽമീഡിയ പിന്തുണ നൽകി.

  Read more about: aamir khan
  English summary
  after separation, Aamir Khan and Kiran Rao came together for celebrating their son birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X