For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെയെന്ന് വേദിക', ജയിലിൽ വാസം കാണാൻ കാത്തിരിക്കുന്നുവെന്ന് ആരാധകർ!

  |

  ഉദ്യോ​ഗജനകമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയൽ. സുമിത്രയെ ഏത് വിധേനയും ജയിലിലാക്കുക മാത്രമാണ് വേദികയുടെ ലക്ഷ്യം. നേരത്തെ സുമിത്രയെ തകർക്കാനും ജയിലിലടക്കാനും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സിദ്ധാർഥ് വേദികയുടെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞതും വീട്ടിൽ നിന്നും ജീവിതത്തിൽ നിന്നും പുറത്താക്കിയത്. പിന്നീട് ഇതുവരെ പല ശ്രമങ്ങൾ നടത്തിയിട്ടും തിരികെ സിദ്ധുവിന്റെ വീട്ടിൽ കയറാൻ വേദികയ്ക്ക് സാധിച്ചിട്ടില്ല.

  Also Read: 'മരക്കാറിലൂടെ യുദ്ധം എടുക്കാനുള്ള ധൈര്യമായി, ഇനി മഹാഭാരതം സിനിമയാക്കണം'; അനി.ഐ.വി ശശി

  സുമിത്രയെ വേദികയും സിദ്ധുവിന്റെ അമ്മ സരസ്വതിയും സഹോദരി ശരണ്യയും ചേർന്നാണ് വീട്ടിൽ നിന്ന് പുറത്താക്കിയതും സിദ്ധുവുമായുള്ള സുമിത്രയുടെ വിവാഹ മോചനം നടത്തിയതും. സിദ്ധുവുമായുള്ള വിവാഹം കഴിയും വരെ മാന്യമായി പെരുമാറിയിരുന്ന വേദിക വിവാഹശേഷമാണ് യഥാർഥ സ്വാഭാവം പുറത്തെടുത്തത്. സുമിത്രയെ സാമ്പത്തീകമായി തകർക്കുക എന്നത് മാത്രമാണ് സിദ്ധുവുമായുള്ള വിവാഹം കഴി‍ഞ്ഞത് മുതൽ വേദികയുടെ ലക്ഷ്യം.

  Also Read: 'നായികയ്ക്കൊപ്പമുള്ള പ്രണയ രം​ഗങ്ങൾ കണ്ട് മകൻ കരഞ്ഞു'; സണ്ണി ഡിയോൾ

  സിദ്ധുവിന്റെ വീട്ടിൽ നിന്നും പുറത്തായ ശേഷം പലവിധ അടവുകൾ വേദിക പയറ്റുന്നുണ്ട് തിരികെ സിദ്ധുവിന്റെ വീട്ടിൽ കയറി പറ്റാൻ. അതിനായി ആദ്യം ചെയ്തത് ​ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് സിദ്ധുവിനേയും വീട്ടുകാരെയും വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ആ പ്ലാൻ പൊളിഞ്ഞു. വേദികയ്ക്ക് ​ഗർഭിണിയാകാൻ സാധിക്കില്ലെന്ന് വേദികയെ അറിയാവുന്നവർ സിദ്ധുവിനോട് പറഞ്ഞതോടെയാണ് ആ പ​ദ്ധതി പൊളിഞ്ഞത്. വേദിക ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സഹോദരി ശരണ്യ അടക്കമുള്ളവർ സിദ്ധുവിനെ ഉപദേശിച്ച് വേദികയെ തിരികെ വീട്ടിലേക്ക് വിളിക്കാമെന്നുള്ള തീരുമാനത്തിൽ എത്തിച്ചിരുന്നു.

  പിന്നീട് വേദിക പറഞ്ഞത് കള്ളമാണെന്ന് മനസിലായതോടെ സിദ്ധുവിന് വേദികയോടുള്ള വെറുപ്പ് ഇരട്ടിയായി. കള്ളം പറഞ്ഞ് പറ്റിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സരസ്വതിയമ്മയും ശരണ്യയും വേദികയ്ക്ക് എതിരായിരുന്നു. ​ഗർഭിണിയാണെന്നുള്ള കള്ളം പൊളിഞ്ഞതോടെ വേദിക വീണ്ടും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിരിക്കുകയാണ്. ഇത്തവണ വീണ്ടും കള്ളകേസിൽ കുടുക്കി സുമിത്രയെ ജയിലിലാക്കാനാണ് വേദികയുടെ പദ്ധതി. അതിനായി സുമിത്രയെ നേരിൽ കണ്ട് പ്രകോപിപ്പിക്കാൻ വേദിക ശ്രമിച്ചിരുന്നു. എന്നാൽ സുമിത്ര വഴങ്ങാതെ ആയതോടെ വേദികയ സ്വയം തലക്ക് അടിച്ച് പരിക്കേൽപ്പിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സുമിത്ര തന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് വേദിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

  Recommended Video

  കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam

  സംഭവം അറി‍ഞ്ഞ് വേദികയെ കാണാൻ ആശുപത്രിയിൽ എത്തിയെങ്കിലും കേസ് പിൻവലിച്ച് വീട്ടിലേക്ക് തിരികെ പോകുന്നതാണ് നല്ലതെന്ന് പറഞ്ഞ് വേദികയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് സിദ്ധാർഥ്. കെട്ടിച്ചമച്ച സംഭവമാണെന്ന് മനസിലായ പോലെയാണ് പുതിയ പ്രമോയിൽ വേദികയോട് സംസാരിക്കുമ്പോൾ സിദ്ധാർഥ് ഉള്ളത്. എന്നാൽ സിദ്ധാർഥിന്റെ ഉപദേശം മാനിക്കാതെ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് വേദികയുടെ തീരുമാനം. ആശുപത്രിയിൽ എത്തിയ സിദ്ധാർഥ് വേദികയുടെ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്ന നവീനിനേയും ചോദ്യം ചെയ്തിരുന്നു. എന്നാൽ സുമിത്ര തന്നെയാണ് വേദികയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് നവീൻ. വേദികയുടെ പ്രകടനങ്ങൾക്ക് ശേഷം എത്തിയ സരസ്വതി അമ്മയും സുമിത്രയെയയാണ് കുറ്റപ്പെടുത്തിയത്. വേദികയുടെ പരാതിയിന്മേൽ കോടതി കയറേണ്ടി വന്നാൽ താൻ വെറുതെയിരിക്കില്ലെന്നും സുമിത്ര സരസ്വതി അമ്മയോട് പറഞ്ഞു. പുതിയ പ്രമോ കണ്ടതോടെ വേദികയും നവീനും ജയിലിൽ പോകുന്നതിനായി കാത്തിരിക്കുന്നു എന്നാണ് ആരാധർ കമന്റായി കുറിച്ചത്. മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന സീരിയൽ ഇപ്പോൾ റേറ്റിങിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.

  Read more about: Kudumbavilakku serial malayalam
  English summary
  kudumbavilakku serial: Siddharth warn Vedhika on her fake case against sumithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X