Don't Miss!
- Finance
പ്രായം 40 കഴിഞ്ഞവരാണോ നിങ്ങള്‍; 12000 പെന്ഷന് ലഭിക്കുന്ന എല്‍.ഐ.സി. പോളിസി നോക്കാം
- Automobiles
2022 Scorpio-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra
- News
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് മോചനം..സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Lifestyle
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
'നായികയ്ക്കൊപ്പമുള്ള പ്രണയ രംഗങ്ങൾ കണ്ട് മകൻ കരഞ്ഞു'; സണ്ണി ഡിയോൾ
നടൻ, സംവിധായകൻ, നിർമാതാവ്, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന വ്യക്തിയാണ് നടനും ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ മകനുമായ സണ്ണി ഡിയോൾ. 1983ൽ സിനിമ ജീവിതം ആരംഭിച്ച സണ്ണി ഡിയോൾ നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞു. ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളും സണ്ണി ഡിയോളിനെ തേടി എത്തിയിട്ടുണ്ട്. ഗയാൽ, ബദ്നാം, യോദ്ധ, ശങ്കര, നരസിംഹ, വീർത്ത, ഹിമ്മത്ത്, ജീത്ത്, ഫർസ്, ഇന്ത്യൻ, കസം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ സണ്ണിയുടെ അവസാനം റിലീസ് ചെയ്ത സിനിമ പൽ പൽ ദിൽ കേ പാസാണ്. താരത്തിന്റെ മകൻ കരൺ ഡിയോളായിരുന്നു ചിത്രത്തിൽ നായകൻ.

അച്ഛന്റെ പാത പിന്തുടർന്നാണ് കരൺ ഡിയോളും സിനിമയിലേക്ക് എത്തിയത്. അടുത്തിടെ കരണിന്റെ ഏറ്റവും പുതിയ സിനിമ വെല്ലെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കപിൽ ശർമ ഷോയിൽ പിതാവ് സണ്ണി ഡിയോളിനൊപ്പം കരണും എത്തിയിരുന്നു. ദേവൻ മുഞ്ചാൽ സംവിധാനം ചെയ്യുന്ന സിനിമ ഡിസംബർ 10ന് ആണ് തിയേറ്റുകളിൽ എത്തുന്നത്. പങ്കജ് മട്ട കഥയെഴുതിയ സിനിമയിൽ അനന്യ സിങ്, അഭയ് ഡിയോൾ, മൗനി റോയി, സക്കീർ ഹുസൈൻ, വിസ്ഹേഷ് തിവാരി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.
Also Read: 'വേർപിരിയാനല്ല... ഒന്നായത്', ഗോസിപ്പുകൾ കാറ്റിൽ പറത്തി നിക്ക്-പ്രിയങ്ക ദാമ്പത്യത്തിന് മൂന്ന് വയസ്
സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ സണ്ണി ഡിയോൾ മകനൊപ്പമുള്ള സിനിമാ അനുഭവങ്ങൾ വിവരിച്ചു. ഒരിക്കൽ നടി ജൂഹി ചൗളയ്ക്കൊപ്പം നിന്ന് പ്രണയ രംഗങ്ങൾ ചിത്രീകരിക്കുന്നത് കണ്ട് ഷൂട്ടിങ് കാണാനെത്തിയ കരൺ നിർത്താതെ കരഞ്ഞുവെന്നാണ് സണ്ണി ഡിയോൾ പറഞ്ഞത്. ജൂഹി ചൗളയെ കെട്ടിപിടിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ മുതൽ കരൺ കരയുകയായിരുന്നുവെന്നും സണ്ണി ഡിയോൾ പറയുന്നു. 'ജൂഹി ചൗളയുമൊന്നിച്ച് ഒരു സിനിമയ്ക്ക് വേണ്ടി പാട്ട് സീൻ ചിത്രീകരിക്കുകയായിരുന്നു. അപ്പോൾ മകൻ കരൺ എന്റെ ബന്ധുവിന്റെ കൈയ്യിലിരുന്ന് എന്നെ നോക്കുന്നുണ്ട്. ജൂഹിയെ കെട്ടിപിടിച്ച് അഭിനയിക്കുന്നത് കണ്ടപ്പോൾ അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങി' സണ്ണി ഡിയോൾ പറഞ്ഞു.
Also Read: 'എക്സ്ചേഞ്ച് ഓഫറുണ്ടായിരുന്നേൽ മാറ്റി എടുത്തേനേയെന്ന് ശ്രീജിത്ത്', തന്നെ ചതിച്ചതാണെന്ന് റബേക്ക!
അങ്കിൾ അഭയ് ഡിയോളിനൊപ്പം വെല്ലെ എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് സ്വപ്ന സാക്ഷാത്കാരമായിട്ടാണ് കാണുന്നതെന്നും കരൺ ഡിയോൾ പറഞ്ഞു. എക്കാലത്തേക്കും ഓർമയിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിയെന്നും കരൺ പറഞ്ഞു. തെലുങ്ക് ക്രൈം കോമഡി ചിത്രമായ ബ്രോച്ചേവരേവരൂരയുടെ റീമേക്കാണ് വെല്ലെ എന്ന ബോളിവുഡ് ചിത്രം. ഏറെക്കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അഭയ് ഡിയോൾ ആദ്യമായി കരൺ ഡിയോളിനൊപ്പം സ്‌ക്രീൻ പങ്കിടുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മൗനി റോയിയും വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുക. വെല്ലെ സിനിമയിൽ അഭിനേതാക്കളായ അഭയ് ഡിയോൾ, കരൺ ഡിയോൾ എന്നിവർക്കൊപ്പം പ്രവർത്തിച്ച അനുഭവം സംവിധായകൻ ദേവൻ മുഞ്ചൽ പങ്കുവെച്ചു. 'അഭയ് ഡിയോളും കരൺ ഡിയോളും അവരുടെ അഭിനയം ഇഷ്ടപ്പെടുന്നവരാണ്. കരൺ പുതുമുഖ നടനാണ്. അഭിനയത്തോട് വലിയ ആവേശമാണ്. അഭയ് ഏറെ നാളുകളായി സിനിമയിൽ ഉള്ള വ്യക്തിയാണ് ഒരുപാട് അനുഭവ സമ്പത്തുണ്ട്. ഇരുവരെയും നന്നായി പരിചയപ്പെടാനും മനസിലാക്കാനും പഠിക്കാനും സാധിച്ചു. ഞാനും കരണും ഒരുമിച്ച് ഒരുപാട് വർക്ക് ഷോപ്പുകൾ ചെയ്തിട്ടുണ്ട്. അത് ഞങ്ങളുടെ ബന്ധം വർധിപ്പിച്ചു. സെറ്റിൽ വച്ച് ഞങ്ങൾ പരസ്പരം നന്നായി അറിയുകയും അതേസമയം അഭയയുടെ അനുഭവത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു' ദേവൻ പറഞ്ഞു.
Also Read: 'തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവ് അവൾക്കുണ്ട്', മുൻ ഭാര്യയെ കുറിച്ച് അർബാസ് ഖാൻ