For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവ് അവൾക്കുണ്ട്', മുൻ ഭാര്യയെ കുറിച്ച് അർബാസ് ഖാൻ

  |

  ബോളിവുഡ് പ്രണയവും വിവാഹവും വിവാഹമോചനവും നിത്യസംഭവമാണ്. ബോളിവുഡിൽ ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു മലൈക അറോറ-അർബാസ് ഖാൻ പ്രണയം. മലൈകയുടെ മാതാവ് ഒരു മലയാളിയും പിതാവ് ഒരു പഞ്ചാബി നേവി ഉദ്യോഗസ്ഥനുമാണ്. ആദ്യ കാലത്ത് സംഗീത ചാനലായ എംടിവിയുടെ വീഡിയോ ജോക്കി ആയിരുന്നു മലൈക. പല പ്രധാന പരിപാടികളും എംടിവിയിൽ മലൈക അവതരിപ്പിച്ചു. പിന്നീട് അവിടെ നിന്നും മോഡലിങിലേക്ക് മലൈക തിരിഞ്ഞു. ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ ആണ്. ചൈയ്യ ചൈയ്യ എന്ന് തുടങ്ങുന്ന ഈ ഗാ‍നം ചൽച്ചിത്ര ആസ്വാദകർക്കിടയിൽ വളരെ പ്രസിദ്ധമായി. പിന്നീടും പല ചിത്രങ്ങളിലും ഗാന രംഗങ്ങളിൽ അഭിനയിച്ചു. ഹിന്ദി കൂടാതെ തെലുങ്കിലും ഗാനരംഗങ്ങളിൽ മലൈക അഭിനയിച്ചു.

  Also Read: 'എക്സ്ചേ‍ഞ്ച് ഓഫറുണ്ടായിരുന്നേൽ മാറ്റി എടുത്തേനേയെന്ന് ശ്രീജിത്ത്', തന്നെ ചതിച്ചതാണെന്ന് റബേക്ക!

  ചടുലമായ നൃത്തച്ചുവടുകൾ മനോഹരമായി അവതരിപ്പിക്കാനുള്ള മലൈകയുടെ കഴിവിലൂടെ അതിവേ​ഗം ആരാധകരെ സമ്പാദിക്കാൻ മലൈകയ്ക്ക് സാ​ധിച്ചു. ഒരു ഷൂട്ടിങ് സെറ്റിൽ വെച്ചാണ് അർബാസ് ഖാനെ മലൈക പരിചയപ്പെടുന്നത്. പിന്നീട് ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് മാറി. അങ്ങനെ സൽമാൻ ഖാന്റെ സഹോദരനായ അർബാസ് ഖാനെ വിവാഹം ചെയ്ത് മലൈക ഖാൻ കുടുംബത്തിലെ മരുമകളായി. ബോളിവുഡിൽ എല്ലാവരും മാതൃകയാക്കിയിരുന്നു ദാമ്പത്യമായിരുന്നു മലൈക-അർബാസ് ജോഡിയുടേത്. 1998ൽ ആയിരുന്നു ഇരുവരുടേയും വിവാഹം.

  Also Read: 'വേർപിരിയാനല്ല... ഒന്നായത്', ​ഗോസിപ്പുകൾ കാറ്റിൽ പറത്തി നിക്ക്-പ്രിയങ്ക ദാമ്പത്യത്തിന് മൂന്ന് വയസ്

  പത്തൊമ്പത് വർഷത്തോളം നീണ്ട് നിന്ന ദാമ്പത്യത്തിൽ ഇരുവർക്കും അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. 2017ൽ ആയിരുന്നു ഇരുവരുടേയും വിവാഹമോചനം. എന്തിന്റേ പേരിലായിരുന്നു വേർപിരിയൽ എന്നത് ഇരുവരും വ്യക്തമാക്കിയിട്ടില്ല. മകൻ അർഹാൻ മലൈകയ്ക്കൊപ്പമാണ് താമസം. ഇപ്പോൾ യുവനടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക. നാൽപത്തിയെട്ടുകാരിയായ മലൈക മുപ്പത്തിയെട്ടുകാരനായ അർജുൻ കപൂറിനെ പ്രണയിക്കുന്നത് പലപ്പോഴും വിമർശനങ്ങൾക്ക് ഇടായാക്കിയിട്ടുണ്ട്. പ്രായ വ്യത്യാസമായിരുന്നു വിമർശകർ മുന്നോട്ട് വെച്ച പ്രധാന കാരണം. എന്നാൽ വിമർശനങ്ങളെ വകവെക്കാതെ ഇപ്പോഴും പ്രണയിക്കുകയാണ് ഇരുവരും.

  ഒരു കാലത്ത് എല്ലാവരും കൊതിച്ച് പോകുന്ന ഐക്യവും സ്നേഹവുമായി മലൈകയും അർബാസും തമ്മിൽ. ഐറ്റം ഡാൻസാണ് മലൈകയുടെ പ്രധാന തട്ടകം. ​ഫാഷനിലും കമ്പമുള്ള മലൈക ​ഗ്ലാമറസ് വേഷങ്ങൾ ധരിച്ചാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ ഫാഷൻ സെൻസിനും നിരവധി ആരാധകരുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ അർബാസ് ഖാനോട് അവതാരകൻ മലൈകയുടെ ​ഗ്ലാമറസ് വസ്ത്രധാരണ രീതിയോടുള്ള സമീപനം എങ്ങനെയാണ് എന്ന് ചോദിച്ചപ്പോൾ അർബാസ് പറഞ്ഞ മറുപടിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. സാജിദ് ഖാൻ സംഘടിപ്പിച്ച ചാറ്റ് ഷോയിലാണ് അർബാസ് ഖാൻ പങ്കെടുത്തത്. മറുപടി ഇങ്ങനെയായിരുന്നു. 'അവളുടെ വസ്ത്ര ധാരണ രീതി കണ്ട് വിഷമിക്കാൻ മാത്രം എന്തെങ്കിലും ഉള്ളതായി തോന്നിയിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നും എന്ത് ചെയ്യരുതെന്നും മലൈകയ്ക്ക് നന്നായി അറിയാം' അർബാസ് ഖാൻ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് തന്നെ ഇരുവരും എത്രത്തോളം മനസിലാക്കിയാണ് കഴിഞ്ഞിരുന്നത് എന്ന് വ്യക്തമാണ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സിനിമകളിൽ മലൈകയെ സുലഭമായി കാണുന്നില്ലെങ്കിലും ടെലിവിഷൻ പരിപാടികളിലും റിയാലിറ്റി ഷോകളിലും വിധി കർത്താവായി സജീവമാണ് മലൈക. കഴിഞ്ഞ രണ്ട് ദിവസമായി മലൈകയും അർജുനും തമ്മിൽ പിരിഞ്ഞുവെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ വന്നിരുന്നു. 2018 മുതലാണ് അർജുനുമായുള്ള മലൈകയുടെ പ്രണയം ആരംഭിച്ചത്. എന്നാൽ റൂമറുകൾ സത്യമല്ലെന്ന് തെളിയിച്ച് ഇരുവരും ഇപ്പോൾ ഒന്നിച്ച് അവധി ആഘോഷിക്കുകയാണ്. ഇരുവരുടേയും വിവാഹത്തിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

  English summary
  Here's How Arbaaz Khan Reacted Once When Asked About Malaika Arora's Dressing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X