എന്നെ കൊണ്ട് പറ്റില്ലെന്ന് ഫറ ഖാന്‍; ഓം ശാന്തി ഓമില്‍ ഷാരൂഖിനെ ഡാന്‍സ് പഠിപ്പിച്ചത് ഗോവിന്ദ!

ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. ഒരുപാട് ഹിറ്റുകള്‍ ഗോവിന്ദ ഹിന്ദി സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. നടനെന്നത് പോലെ തന്നെ ഗംഭീര ഡാന്‍സറുമാണ് ഗോവിന്ദ. അദ്ദേഹത്തിന്റെ ഡാന്‍സ് കാണാന്‍ വേണ്ടി മാത്രം ആരാധകര്‍ പടത്തിന് കയറിയിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്നും ആരാധകരെ ആവേശം കൊള്ളിക്കുന്ന, പ്രചോദനമായി മാറിക്കൊണ്ടിരിക്കുന്ന നൃത്തച്ചുവടുകളും പാട്ടുകളും സമ്മാനിച്ചിട്ടുണ്ട് ഗോവിന്ദ. എല്ലാ അര്‍ത്ഥത്തിലും മികച്ചൊരു എന്റര്‍ടെയ്‌നറായിരുന്നു ഗോവിന്ദ.

ബോളിവുഡിലെ ഏതൊരു കൊറിയോഗ്രാഫറിന്റേയും സ്വപ്‌നമായിരിക്കും ഗോവിന്ദയ്‌ക്കൊപ്പം ഒരു ഗാനം ചെയ്യുക, അദ്ദേഹത്തെ കൊണ്ട് തന്റെ ചുവടുകള്‍ വെപ്പിക്കുക എന്നത്. ബോളിവുഡിലെ മുന്‍നിര കൊറിയോഗ്രാഫറും സംവിധായകയായ ഫറാ ഖാനെ സംബന്ധിച്ച് വളരെ അനായാസമായിരുന്നു അത്തരമൊരു അവസരം സൃഷ്ടിക്കുക എന്നത്. എന്നാല്‍ നാളിതുവരെ ഫറ ഗോവിന്ദയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടില്ല.

ഫറ തന്നെ വെളിപ്പെടുത്തി

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ആരാധകരും സിനിമമാ ലോകവും സ്‌നേഹത്തോടെ ചിചി എന്നു വിളിക്കുന്ന ഗോവിന്ദയ്ക്കായി നൃത്തം ഒരുക്കാത്തതെന്ന് ഫറ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്തുകൊണ്ട് ഗോവിന്ദയ്‌ക്കൊപ്പം ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഫറ ഖാന്‍ തന്റെ ചിത്രമായ ഓം ശാന്തി ഓമിലെ അതിഥി വേഷത്തിലെത്തിയപ്പോഴും ഗോവിന്ദയ്ക്കായി കൊറിയോഗ്രാഫി ചെയ്യാത്തതിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്. ഫറയുടെ വാക്കുകളിലേക്ക്.

ഫറ ഖാന്‍

കഴിഞ്ഞ ദിവസം ഒരു കോമഡി ഷോയില്‍ അതിഥിയായി ഗോവിന്ദ എത്തിയിരുന്നു. ഫറയും ഷോയുടെ ഭാഗമായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഡാന്‍സ് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ഷോയുടെ അവതാരകര്‍ എന്തുകൊണ്ട് ബോളിവുഡിലെ ഏറ്റവും മികച്ച ഡാന്‍സറായ ഗോവിന്ദയ്ക്ക് വേണ്ടി മാത്രം ഫറ ഖാന്‍ കൊറിയോഗ്രാഫ് ചെയ്യാത്തത് എന്ന് ചോദിക്കുകയായിരുന്നു. രസകരമായൊരു ഉത്തരമായിരുന്നു ഫറ ഖാന്‍ നല്‍കിയത്.

 ഞാന്‍ ആളല്ല

'' ഇന്ന് എന്റെ ജീവിതം പൂര്‍ണമായി. മുപ്പത് വര്‍ഷത്തിന് ശേഷം ഞാന്‍ ഗോവിന്ദയ്‌ക്കൊപ്പം ഡാന്‍സ് ചെയ്തു. എനിക്ക് നിങ്ങളോട് ഒരു രഹസ്യം പറയാനുണ്ട്. ഗോവിന്ദ എന്റെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്താണ്. പക്ഷെ ഇന്നുവരെ ഞാന്‍ അദേഹത്തിനായി നൃത്തം ചിട്ടപ്പെടുത്തിയിട്ടില്ല. ഒരുപാട് ഓഫറുകള്‍ ലഭിക്കുകയും അദ്ദേഹം തന്നെ എന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് താല്‍പര്യമില്ലാതിരുന്നിട്ടും അല്ല. എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ഡാന്‍സറാണ് ചിചി. ഹിന്ദി സിനിമയിലെ എക്കാലത്തേയും മികച്ച ഡാന്‍സര്‍. അദ്ദേഹത്തിനായി കൊറിയോഗ്രാഫി ചെയ്യാന്‍ ഞാന്‍ ആളല്ലെന്നാണ് കരുതുന്നത്'' എന്നായിരുന്നു ഫറ പറഞ്ഞത്.

 ദീവാന്‍ഗി ദീവാന്‍ഗി

''ഗണേഷ് ആചാര്യയുമായുള്ള ഗോവിന്ദയുടെ ജോഡി വളരെ നല്ലതാണ്. ഞാന്‍ ഗോവിന്ദയെ കൊറിയോഗ്രാഫ് ചെയ്താല്‍ ഞാന്‍ അതിന് യോഗ്യതയില്ലാത്തവളാണെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. രസകരമായൊരു കാര്യം എന്തെന്നാല്‍, ഓം ശാന്തി ഓമിലെ ദീവാന്‍ഗി ദീവാന്‍ഗി പാട്ടില്‍ ഗോവിന്ദ ഡാന്‍സ് ചെയ്യാന്‍ വന്നപ്പോഴും ഞാന്‍ പറഞ്ഞു എനിക്ക് പറ്റില്ല നിങ്ങള്‍ തന്നെ ഷാരൂഖിനെ കൊറിയോഗ്രാഫ് ചെയ്‌തോളൂ എന്ന്. തുടര്‍ന്ന് ഗോവിന്ദ തന്നെയാണ് ബഡേ മിയാ ഛോട്ടേ മിയാ സ്‌റ്റെപ്പ് ഷാരൂഖിനെ കൊണ്ട് ചെയ്യിപ്പിച്ചത്. അത് അങ്ങനെ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു ഞാന്‍'' എന്നും ഫറ പറയുന്നു.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
ദില്‍ ബേച്ചാര

ബോളിവുഡിലെ ഏറ്റവും മികച്ച കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ഫറ ഖാന്‍. നിരവധി ഹിറ്റ് ചുവടുകള്‍ക്ക് പിന്നില്‍ ഫറയാണ്. ഷാരൂഖ് ഖാന്‍ മുതല്‍ കത്രീന കൈഫ് വരെയുള്ള സൂപ്പര്‍താരങ്ങള്‍ക്കായി ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. മേം ഹൂം നയിലൂടെയാണ് ഫറ സംവിധായകയായി മാറുന്നത്. പിന്നീട് ഓം ശാന്തി ഓം എന്ന ബ്ലോക് ബസ്റ്റര്‍ ഒരുക്കി. ഹാപ്പി ന്യ ഇയര്‍ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ദില്‍ ബേച്ചാരയിലാണ് അവസാനമായി കൊറിയോഗ്രാഫി ചെയ്തത്.

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X