രണ്ട് ദിവസം അവന്‍ വെള്ളം കുടിച്ചില്ല! ഷൂട്ടിനിടെ പേശി വലിവ് വന്നു; ഷാരൂഖ് ഖാനെക്കുറിച്ച് ഫറ ഖാന്‍

ബോളിവുഡില്‍ 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുന്ന കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സമാതനകളോ പകരക്കാരോ ഇല്ലാത്ത താരം. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സ്വപ്‌നതുല്യമായ തിരിച്ചുവരവാണ് ഷാരൂഖ് ഖാന്‍ നടത്തിയിരിക്കുന്നത്. പഠാനും പിന്നാലെ വന്ന ജവാനും നേടിയ ചരിത്ര വിജയങ്ങളുടെ തിളക്കത്തിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍.

ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റുകളിലൊന്നാണ് ഓം ശാന്തി ഓം. ദീപിക പദുക്കോണ്‍ അരങ്ങേറ്റം കുറിച്ച ഈ സിനിമയുടെ സംവിധാനം ഫറാ ഖാന്‍ ആയിരുന്നു. ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഫറാ ഖാന്‍. ഇപ്പോഴിതാ ഷാരൂഖ് ഖാനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഫറാ ഖാന്‍. എന്തുകൊണ്ട് ഷാരൂഖ് ഖാനെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നാണ് ഫറാ ഖാന്‍ പറയുന്നത്.

Sharukh Khan

ഒരു അഭിമുഖത്തിലാണ് ഫറാ ഖാന്‍ ഷാരൂഖിനെക്കുറിച്ച് സംസാരിച്ചത്. കഠിനാധ്വാനം ചെയ്യാനുള്ള ഷാരൂഖ് ഖാന്റെ മനസാണ് അദ്ദേഹത്തെ ജനപ്രീയനാക്കുന്നതെന്നാണ് ഫറാ ഖാന്‍ പറയുന്നത്. താന്‍ ചുവടുകളൊരുക്കിയ ദര്‍ദെ ഡിസ്‌കോ പാട്ടിന്റെ ചിത്രീകരണ ഓര്‍മ്മകളും ഫറാ ഖാന്‍ പങ്കുവെക്കുന്നുണ്ട്.

''ഇപ്പോള്‍ ജവാന് വേണ്ടിയൊരു പാട്ട് ഒരുക്കിയതേയുള്ളൂ. 32 വര്‍ഷം കഴിഞ്ഞിട്ടും അവന്‍ റിഹേഴ്‌സല്‍ ചെയ്യും. നിനക്കെന്താ ഭ്രാന്താണോ എന്ന് ഞാന്‍ ചോദിച്ചു. അല്ല, റിഹേഴ്‌സ് ചെയ്താല്‍ എനിക്ക് കൂടുതല്‍ നന്നായി ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് അവന്‍ പറഞ്ഞത്.' എന്നാണ് ഫറ പറയുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി മേം ഹൂ നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് ഫറയായിരുന്നു.

Sharukh Khan

''മേം ഹൂ നയില്‍ ശരീരം കാണിക്കുന്നൊരു ഷോട്ട് എനിക്ക് വേണമെന്ന് തോന്നിയിരുന്നു. എന്നാല്‍ അന്ന് അവന്‍ തന്റെ ശരീരം നന്നായി നോക്കിയിരുന്നില്ല. ബാക്ക് ഇഞ്ചുറി കാരണം സര്‍ജറി ചെയ്യാനുണ്ടായിരുന്നു. അതിനാല്‍ ഓം ശാന്തി ഓം ചെയ്യുമ്പോള്‍ ഈ സിനിമയില്‍ ഞാന്‍ ആദ്യമായി ഷര്‍ട്ടില്ലാതെ അഭിനയിക്കുമെന്ന് അവന്‍ എനിക്ക് വാക്ക് തന്നു. നിനക്ക് വേണ്ടിയത് ചെയ്യും എന്നാണ് പറഞ്ഞത്. രണ്ട് ദിവസം അവന്‍ വെള്ളം പോലും കുടിച്ചില്ല. ദര്‍ദെ ഡിസ്‌കോയില്‍ അവന് ഡാന്‍സ് ചെയ്യാന്‍ പോലും പറ്റാത്ത അത്ര ക്ഷീണമായിരുന്നു'' എന്നാണ് ഫറ പറയുന്നത്.

അതേസമയം ജവാന്‍ ആണ് ഷാരൂഖ് ഖാന്റെ ഒടുവിലിറങ്ങിയ സിനിമ. തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഠാനിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരിച്ചെത്തുന്നത്. പഠാനും വന്‍ വിജയമായി മാറിയിരുന്നു. രാജ്കുമാര്‍ ഹിറാനിയൊരുക്കുന്ന ഡങ്കിയാണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. താപ്‌സി പന്നു, വിക്കി കൗശല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X