For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്നേ സിന്ദൂരം അണിഞ്ഞെത്തിയ ഐശ്വര്യ! കാരണമെന്തെന്ന് മനസ് തുറന്ന് ഫറ ഖാന്‍

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകയും കൊറിയോഗ്രാഫറുമൊക്കെയാണ് ഫറാ ഖാന്‍. കൊറിയോഗ്രഫിയില്‍ ഒരു ദേശീയ അവാര്‍ഡും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയ ഫറ ഖാന്‍ സംവിധായക ആയി മാറിയപ്പോഴും കയ്യടി നേടുകയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് ഫറ. 2004 ഡിസംബര്‍ 9 നായിരുന്നു ഫറയുടെ വിവാഹം. സംവിധായകന്‍ ഷിരിഷ് കുന്ദര്‍ ആണ് ഫറയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയം പലരും അറിയുന്നത് തന്നെ വിവാഹ പ്രഖ്യാപനത്തോടെയായിരുന്നു.

  Also Read: സിനിമയില്‍ ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്; മറുപടി ഇതായിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട്‌

  2008 ലാണ് ഫറ അമ്മയായി മാറുന്നത്. ഐവിഎഫിലൂടെ മൂന്ന് കുട്ടികളുടെ അമ്മയായി മാറുകയായിരുന്നു ഫറ ഖാന്‍. ദിവ, അന്യ, സാര്‍ എന്നിങ്ങനെയാണ് ഫറയുടെ മക്കളുടെ പേരുകള്‍. തിരക്കിട്ട കരിയറിനിടയിലും തന്റെ മക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ കണ്ടെത്തുന്ന അമ്മയാണ് ഫറ. സോഷ്യല്‍ മീഡിയയില്‍ തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.


  തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പതിവും ഫറ ഖാനുണ്ട്. ഇന്നിതാ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഫറ ഖാന്‍ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ സഹോദരന്‍ സാജിദ് ഖാന്‍, കസിന്‍ ഫര്‍ഹാന്‍ അക്തര്‍, സുഹൃത്തുക്കളായ കരണ്‍ ജോഹര്‍, റാണി മുഖര്‍ജി, ഐശ്വര്യ റായ് എന്നിവരുമുണ്ട്. ചിത്രത്തില്‍ ഐശ്വര്യ റായ് സിന്ദൂരം അണിഞ്ഞിട്ടുണ്ടെന്നത് ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

  ''ഞാന്‍ ആദ്യമായി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്, 2001 ലേത്. ദേവ്ദാസിന്റെ സെറ്റില്‍ നിന്നും നേരെ വന്നതായിരുന്നു ഐശ്വര്യ റായ്. അതിനാലാണ് നെറ്റിയില്‍ സിന്ദൂരമുളളത്. ഡിസൈനര്‍ ക്ലോത്തിലല്ലാതെയുള്ള കരണ്‍ ജോഹറിന്റെ അപൂര്‍വ്വമായൊരു ചിത്രം കൂടിയാണിത്'' എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ഫറ ഖാന്‍ പങ്കുവച്ചത്.

  നേരത്തെ മറ്റൊരു പഴയ ചിത്രവും ഫറ ഖാന്‍ പങ്കുവച്ചിരുന്നു. ഫറ ഖാന്റെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. 17 വര്‍ഷം മുമ്പുള്ള ബോളിവുഡായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, ഗൗരി ഖാന്‍, റാണി മുഖര്‍ജി, പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷന്‍, സൂസെയ്ന്‍ ഖാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. തങ്ങളുടെ പതിനേഴാം വിവാഹ വാര്‍ഷികത്തിന് ഫറ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.

  വര്‍ഷങ്ങളോളം ബോളിവുഡിലെ മുന്‍നിര കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ കയ്യൊപ്പ് പതിപ്പിച്ച ശേഷമാണ് ഫറ ഖാന്‍ സംവിധാനത്തിലേക്ക് തിരിയുന്നത്. ഷാരൂഖ് ഖാന്‍ നായകനായി എത്തിയ മേ ഹൂനയായിരുന്നു ആദ്യത്തെ സിനിമ. ചിത്രം വന്‍ വിജയമായി മാറി. പിന്നാലെ ഷാരൂഖിനെ തന്നെ നായകനാക്കി വന്ന ഓം ശാന്തി ഓം വമ്പന്‍ വിജയമായി മാറുകയും ദീപിക പദുക്കോണ്‍ എന്ന സൂപ്പര്‍ നായികയുടെ അരങ്ങേറ്റ വേദിയുമായി മാറുകയുമായിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഒരിടവേളയ്ക്ക് ശേഷം തിരികെ വരാന്‍ ഒരുങ്ങുകയാണ് ഐശ്വര്യ റായ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ താരം തിരിച്ചുവരികയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ തമിഴിലേക്കും മടങ്ങിയെത്തുന്നത് എന്നത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിന്റെ വന്‍ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

  Read more about: aishwarya rai farah khan
  English summary
  Farah Khan Shared A Throwback Picture Of Aishwarya Donned Sindhoor Before Her Wedding Has A Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X