മദ്യപിച്ചതു കൊണ്ട് മാത്രമാണ് അവളെ വെറുതെ വിട്ടത്! താരപുത്രി കരയിപ്പിച്ചെന്ന് ഫാത്തിമ സന

ബോളിവുഡിലെ യുവനടിമാരില്‍ മുന്നിലാണ് ഫാത്തിമ സന ഷെയ്ഖിന്റെ സ്ഥാനം. ബാലതാരമായി സിനിമയിലെത്തിയ ഫാത്തിമ സന താരമാകുന്നത് ദംഗലിലൂടെയാണ്. ആമിര്‍ ഖാന്‍ നായകനായ ചിത്രത്തിലെ ഫാത്തിമയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളുമായി ഭാഗമായി മാറുകയും ചെയ്തു ഫാത്തിമ. ഇപ്പോഴിതാ ഫാത്തിമയുടെ പുതിയ സിനിമയായ സാം ബഹദൂര്‍ റിലീസിനെത്തുകയാണ്.

ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം വെളിപ്പെടുത്തുകയാണ് ഫാത്തിമ സന ഷെയ്ഖ്. ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ മോശം അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഫാത്തിമ മനസ് തുറന്നത്. പാര്‍ട്ടിയില്‍ വച്ചൊരു പെണ്‍കുട്ടി തന്നോട് മോശമായി പെരുമാറിയെന്നാണ് ഫാത്തിമ പറയുന്നത്.

Fatima Sana Shaikh

''ഞാന്‍ ഈയ്യടുത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് ഒരു മര്യാദയില്ലാത്ത പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവളെ എനിക്ക് പരിചയമില്ലായിരുന്നു. ചിലപ്പോള്‍ ആളുകള്‍ മറ്റുള്ളവരോട് മോശമായി പെരുമാറുള്ള എക്‌സ്‌ക്യൂസ് ആയി മദ്യത്തെ കാണും. അവള്‍ അത്തരത്തിലൊരു പെണ്‍കുട്ടിയായിരുന്നു. എന്റെ മുടി ഞാന്‍ അഴിച്ചിട്ടിരിക്കുകയാണ്. അത് എന്റെ ഇഷ്ടമാണ്. പക്ഷെ അവള്‍ക്ക് എന്താണ് പ്രശ്‌നം എന്നറിയില്ല, നീ പാര്‍ട്ടിയ്ക്ക് ചേരുന്നവളല്ലെന്ന് അവള്‍ പറഞ്ഞു. ലൈനര്‍ ഇട്ട് തരാമെന്ന് പറഞ്ഞു. അവള്‍ മദ്യപിച്ചിരുന്നതിനാല്‍ മാത്രമാണ് ഞാന്‍ വെറുതെവിട്ടത്. പരുക്കനായിട്ടാണ് അവള്‍ പെരുമാറിയത്. എന്താണ് കാരണമെന്ന് അറിയില്ല'' ഫാത്തിമ പറയുന്നു.

''നിന്റെ മുഖം നല്ലതാണ്, പക്ഷെ മുടി അഴിച്ചിട്ടത് ഭംഗിയായില്ല, ഞാന്‍ മുടി കെട്ടിത്തരാമെന്ന് അവള്‍ പറഞ്ഞു. വേണ്ട സഹോദരീ എന്ന് ഞാന്‍ പറഞ്ഞു. അവള്‍ എന്റെ കണ്ണില്‍ ഐ ലൈനര്‍ ഇട്ടു. മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. ഇത്ര ചൂടത്ത് എന്താണ് മുടി കെട്ടാത്തത് എന്നവള്‍ ചോദിച്ചു. എനിക്ക് മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. എന്റെ മുടിയല്ലേ? നീയെന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് അവള്‍ ചോദിച്ചു. നിനക്കാണ് പ്രശ്‌നം, നിനക്ക് സന്തോഷം കിട്ടാന്‍ വേണ്ടി എന്നെ എന്തിനാണ് മാറ്റാന്‍ നോക്കുന്നതെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു'' എന്നും ഫാത്തിമ പറയുന്നു.

ഈ സംഭവം തന്നെ കരയിപ്പിച്ചുവെന്നാണ് ഫാത്തിമ പറയുന്നത്. സംഭവ ശേഷം താന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയാണെന്ന് ആ പെണ്‍കുട്ടി തന്നെ പരിചയപ്പെടുത്തിയെന്നും എന്നാല്‍ അങ്ങനെയാണെങ്കില്‍ സ്വയം നാണക്കേട് തോന്നണം അവള്‍ക്കെന്നും ഫാത്തിമ പറയുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള സദാചാര ആക്രമണങ്ങളെക്കുറിച്ചുള്ള ഫാത്തിമയുടെ വാക്കുകളും വൈറലായിരുന്നു.

Fatima Sana Shaikh

നടന്‍ ആമിര്‍ ഖാനുമായുള്ള അടുപ്പത്തിന്റെ പേരിലും ഫാത്തിമയ്ക്ക് സോഷ്യല്‍ മീഡിയയുടെ സാദാചാര ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ആമിര്‍ ഖാന്‍ വിവാഹ മോചനം നേടിയതിന്റെ കാരണം ഫാത്തിമയാണെന്നും സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. എന്നാല്‍ ആമിര്‍ ഖാന്‍ തനിക്ക് ഗുരുവാണെന്നും തങ്ങളുടേത് തീര്‍ത്തും പ്രൊഫണഷലായ ബന്ധമാണെന്നും ഫാത്തിമ പറഞ്ഞിരുന്നു. ആമിറിന്റെ കുടുംബവുമായും ഫാത്തിമയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X