For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമാനയാത്രയ്ക്കിടെ അപസ്മാരമുണ്ടായി, രണ്ട് ദിവസം ആശുപത്രിയില്‍; തുറന്ന് പറഞ്ഞ് ദംഗല്‍ നായിക

  |

  ഈയ്യടുത്തായിരുന്നു തനിക്ക് അപസ്മാരമുണ്ടെന്ന് ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖ് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഫാത്തിമ സന ഷെയ്ഖ്. രണ്ട് ദിവസം തനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നുവെന്നും ഫാത്തിമ പറയുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഫാത്തിമ മനസ് തുറന്നത്.

  Also Read: ദീപികയെ ഗാഢമായി പ്രണയിച്ച ധോണി; പ്രണയം തകര്‍ത്തത് യുവിയുമായുള്ള അടുപ്പമോ?

  അഞ്ച് തവണ തനിക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും എന്നിട്ടും താന്‍ സ്ഥിരമായി ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നും കഴിഞ്ഞ അനുഭവം തനിക്ക് വലിയ തിരിച്ചറിവുണ്ടാക്കിയെന്നുമാണ് ഫാത്തിമ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Fatima Sana Sheikh

  ''ഞാന്‍ എന്റെ ജോലിയും ജീവിതവും ഒന്ന് ഹോള്‍ഡ് ചെയ്തു. അതെനിക്ക് വലിയൊരു ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഞാന്‍ കരുതിയത്. മുമ്പും എപ്പിസോഡുകളുണ്ടായിട്ടുണ്ട്. പക്ഷെ ഇത്തവണ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഇപ്പോള്‍ എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാകില്ല. ആരെങ്കിലും എന്റെ കൂടെയുണ്ടാകണം'' എന്നാണ് ഫാത്തിമ പറയുന്നത്.

  കഴിഞ്ഞ അനുഭവത്തോടെ മാത്രമാണ് താന്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് ലോകത്തോട് തുറന്ന് പറയാന്‍ തീരുമാനിക്കുന്നതെന്നും ഫാത്തിമ പറയുന്നുണ്ട്. തന്റെ ന്യൂറോണജിക്കല്‍ സാഹചര്യം മറച്ചുവെക്കാന്‍ തനിക്ക് തന്റേതായ ഒരുപാട് കാരണങ്ങളുണ്ടായിരുന്നുവെന്നാണ് ഫാത്തിമ പറയുന്നത്. ആളുകള്‍ തന്നെ ദുര്‍ബലയായി കണക്കാക്കുമെന്നും തന്റെ ജോലിയെ ബാധിക്കുമെന്ന് ഭയന്നിരുന്നുവെന്നും ഫാത്തിമ പറയുന്നു. രോഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപാടാണ് താരത്തെ തുറന്ന് പറച്ചില്‍ നടത്താന്‍ സമ്മതിക്കാതിരുന്നത്.

  തന്റെ അവസ്ഥ കാരണം താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശ്യാം ബഹദൂര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വന്നുവെന്നാണ് ഫാത്തിമ സന പറയുന്നത്. രണ്ട് ദിവസം ഷൂട്ടിംഗ് നടന്നില്ല. തന്റെ അവസ്ഥയെക്കുറിച്ച് നിര്‍മ്മാതാക്കളെ അറിയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഫാത്തിമ പറയുന്നു.

  Also Read: 'ഞാൻ തനിച്ചായിപ്പോകുമോയെന്ന ഭയമായിരുന്നു മകന്, രമിത്തേട്ടൻ വന്നതോടെ ജീവിതം മാറി, ഭാ​ഗ്യവതിയാണ് ഞാൻ'; സബിത

  ''ഇതിലൂടെ കടന്നു പോകുന്ന ഒരാളെന്ന നിലയില്‍ എന്റെ നിര്‍മ്മാതാക്കളോട് ഞാന്‍ ഇങ്ങനൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്നയാളാണെന്ന് പറയാനുള്ള ഉത്തരവാദിത്തമുണ്ട്. എനിക്ക് സെറ്റില്‍ വച്ച് ബുദ്ധിമുട്ടുണ്ടായപ്പോള്‍ അവരത് കൈകാര്യം ചെയ്തിട്ടുണ്ട്. ഞാന്‍ അവര്‍ക്ക് ഒരു പ്രോട്ടോക്കോള്‍ നല്‍കിയിട്ടുണ്ട്'' എന്നാണ് ഫാത്തിമ സന പറയുന്നത്.

  Fatima Sana Sheikh

  ''ഗ്രാമങ്ങളിലുള്ളവര്‍ കരുതുന്നത് മയക്കുമരുന്നാണെന്നാണ്. ദേവിയുടെ ബാധ കൂടിയതാണ് എന്നൊക്കെയാണ്. ആളുകള്‍ക്ക് അറിയാത്തത് മൂലം കല്യാണം പോലും നടക്കാത്തവരുണ്ട്. അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്നില്ല. ആളുകളൊരു ബാധ്യതയായിട്ടാണ് കാണുന്നത്. അതിനാലാണ് ഞാന്‍ അതേക്കുറിച്ച് സംസാരിക്കുകയോ ആരോടും പറയുകയോ ചെയ്യാതിരുന്നത്'' എന്നും ഫാത്തിമ പറയുന്നുണ്ട്. താരത്തിന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ സന സിനിമയിലെത്തുന്നത്. ചിത്രത്തിലെ പ്രകടനം താരത്തിന് കയ്യടി നേടിക്കൊടുക്കുകയും ചെയ്തു. പിന്നീട് തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, അജീബ് ദാസ്താന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നെറ്റ്ഫ്‌ളിക്‌സിന്റെ താര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോള്‍ മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ശ്യാം ബഹദൂര്‍ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

  നവംബര്‍ അപസ്മാര ബോധവല്‍ക്കരണ മാസം ആണ്. ഇതിന്റെ ഭാഗമായാണ് തനിക്ക് അപസ്മാരം ബാധിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഫാത്തിമ കഴിഞ്ഞ ദിവസം തുറന്ന് സംസാരിച്ചത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി ആയാണ് ഫാത്തിമ അപസ്മാരത്തെക്കുറിച്ച് വിശദീകരിച്ചത്. പിന്നാലെ താരത്തിന്റെ വാക്കുള്‍ വാര്‍ത്തയായി മാറുകയായിരുന്നു. തന്റെ ആദ്യ സിനിമയായ ദംഗലിന്റെ ഷൂട്ടിംഗിനിടെ ആണ് തനിക്ക് അപസ്മാര രോഗം വന്നതെന്ന് ഫാത്തിമ പറയുന്നു, സെറ്റില്‍ വെച്ച് അപസ്മാരം വന്നു പിന്നീട് കണ്ണ് തുറക്കുന്നത് ആശുപത്രിയിലാണ്. അഞ്ചു വര്‍ഷം ഇതിനെ ഞാന്‍ അവ?ഗണിച്ചു. പക്ഷെ ഇപ്പോള്‍ ഞാനതില്‍ ശ്രദ്ധാലുവാണെന്നും ഫാത്തിമ പറഞ്ഞിരുന്നു.

  Read more about: actress
  English summary
  Fatima Sana Sheikh Opens Up ABout Her Epilepsy Epidsode While Traveling In A Flight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X