വിവാഹത്തിന് ദിവസങ്ങൾ മാത്രം, വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സുശാന്ത് സിങിന്റെ മുൻ കാമുകി

സീരിയൽ-സിനിമാ താരവും മോഡലുമായ അങ്കിത ലോഖണ്ഡെ വിവാഹിതയാകുന്നു. മുംബൈ ടൈ​ഗേഴ്സിന്റെ സഹ ഉടമയായ വിക്കി ജെയ്നിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അങ്കിതയും വിക്കിയും വിവാഹിതരാകാൻ പോകുന്നത്. അന്തരിച്ച ബോളിവുഡ് യുവനടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ കാമുകി കൂടിയായിരുന്നു അങ്കിത ലോഖണ്ഡെ. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് സുശാന്തും അങ്കിതയും വേർപിരിഞ്ഞത്.

Also Read: മടങ്ങിയെത്തിയ റിഷിയെ സ്വീകരിച്ച് റാണിയമ്മ, മിത്രയുടെ മാറ്റത്തിലെ അപകടം മനസിലാക്കി റിഷി!

ടെലിവിഷൻ രം​ഗത്ത് നിന്നാണ് അഭിനയത്തെ ഒരുപാട് സ്നേഹിച്ചിരുന്ന സുശാന്ത് സിനിമയിലേക്ക് എത്തിയത്. സുശാന്തിനെ ഏറെ പ്രശസ്തനാക്കിയത് ടിവി ഷോയായ പവിത്ര റിഷ്ത ആയിരുന്നു. സീരിയലിൽ സുശാന്തിന്റെ നായിക അങ്കിതയായിരുന്നു. സുശാന്ത്-അങ്കിത ഓൺ സ്ക്രീൻ കെസ്ട്രി വലിയ വിജയമായിരുന്നു. ഒപ്പം സീരിയലും ശ്രദ്ധിക്കപ്പെട്ടു. ഈ സീരിയലിലെ അഭിനയത്തിന് ശേഷമാണ് സുശാന്തും അങ്കിതയും പ്രണയത്തിലായത്. 2009ലാണ് പവിത്ര റിഷ്ത സംപ്രേക്ഷണം ചെയ്തത്. കാർ മെക്കാനിക്കായ മാനവും അർച്ചന എന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയമായിരുന്നു പവിത്ര റിഷ്ത പറഞ്ഞത്. 1400 എപ്പിസോഡുകൾ പവിത്ര റിഷ്ത പൂർത്തിയാക്കിയിരുന്നു.

Also Read: 'ഭാര്യയുമായി പതിനാല് വയസിന്റെ വ്യത്യാസമുണ്ട്, സിനിമ ആ​ഗ്രഹിച്ചിരുന്നില്ല'; ജിനു ജോസഫ്

സുശാന്ത് സിങുമായുള്ള പ്രണയം

അങ്കിതയുമായി പിരിഞ്ഞ ശേഷം നടിയും മോഡലുമായ റിയ ചക്രബർത്തിയുമായി സുശാന്ത് പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണത്തിൽ ഏറെ വിഷമിച്ചവരിൽ ഒരാൾ അങ്കിതയായിരുന്നു. നടന്റെ അടുത്ത സുഹൃത്ത് സന്ദീപ് സിം​ഗ് ഒരു അഭിമുഖത്തിൽ ഇതേകുറിച്ച് പറഞ്ഞിരുന്നു. 'സുശാന്ത് തൂങ്ങി മരിച്ചുവെന്ന വാർത്ത കേട്ടാണ് ഞാൻ ഫ്ലാറ്റിലെത്തിയത്. അവന്റെ ശരീരം എടുക്കാനും പോസ്റ്റ് മാർട്ടത്തിന് കൊണ്ടുപോകാനും പോലീസിനൊപ്പം തന്നെ ഉണ്ടായിരുന്നു. അവന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ എന്റെ മനസിൽ ആദ്യം വന്നത് അങ്കിതയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. കാരണം അവൾക്കിതൊരിക്കലും സഹിക്കാനാകില്ല. ഞാൻ അങ്കിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ അവൾ ഫോൺ എടുത്തില്ല. എല്ലാം തീർന്നതിന് ശേഷം ഞാൻ അങ്കിതയുടെ വീട്ടിലേക്ക് ചെന്നു. എന്നെ കണ്ടതും അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഇതിന് മുമ്പൊരിക്കലും അവൾ അത്രത്തോളം വിഷമിച്ച് ഞാൻ കണ്ടിട്ടില്ല. അങ്കിത സുശാന്തിന് കാമുകി മാത്രമായിരുന്നില്ല.... അമ്മ ചെറുപ്പത്തിൽ നഷ്ടപ്പെട്ട സുശാന്തിന് ആ കരുതൽ എന്താണെന്ന് അറിയാൻ സാധിച്ചത് അങ്കിതയിലൂടെയാണ്. ഏതോ ഒരു ഘട്ടത്തിൽ അവർ വേർപിരിഞ്ഞു. അവൾ അവനൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നു' എന്നാണ്. ജൂൺ 14ന് ആണ് സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തത്. ശേഷം സുശാന്തിന്റെ മരണത്തിൽ നടന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴും അങ്കിത സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. നിരവധി സീരിയലുകളുടേയും റിയാലിറ്റി ഷോകളുടേയും ഭാ​ഗമായിട്ടുണ്ട് അങ്കിത. കങ്കണ റണൗട്ട് സിനിമയായ മണികർണിക, ബാ​ഗി 3 എന്നിവയിലും അങ്കിത അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് താൻ പ്രണയത്തിലാണ് അങ്കിത വെളിപ്പെടുത്തിയത്.

വിക്കിയുമായുള്ള പ്രണയം

ഭാവിവരൻ വിക്കിക്കായി മനോഹരമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അങ്കിത താൻ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. 'എനിക്ക് നിന്നോട് തോന്നുന്ന വികാരത്തെ വർണിക്കാൻ വാക്കുകൾക്കാകില്ല. നമ്മൾ കാണുമ്പോൾ എന്റെ മനസിൽ വരുന്ന കാര്യം... സുഹൃത്ത്, പങ്കാളി, ഇണ എന്നീ നിലകളിൽ എന്റെ ജീവിതത്തിലേക്ക് നിന്നെ അയച്ചതിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ് എന്നാണ്. എപ്പോഴും ‌എനിക്ക് വേണ്ടി നിലകൊള്ളുന്നതിന് നന്ദി. എന്റെ പ്രശ്‌നങ്ങൾ നിന്റേതാക്കി... ആവശ്യമുള്ളപ്പോഴെല്ലാം നീ എന്നെ സഹായിക്കാനെത്തിയതിന് നന്ദി. ഇവയെക്കാൾ എന്നെയും എന്റെ സാഹചര്യങ്ങളെയും മനസിലാക്കിയതിന് നന്ദി. ഞാൻ കാരണം നിനക്ക് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നു. നീയതൊന്നും അർഹിക്കുന്നില്ല. അതിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. വാക്കുകൾ കുറവാണെങ്കിലും ഈ ബന്ധം അതിശയിപ്പിക്കുന്നതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നാണ് അങ്കിത കുറിച്ചത്. സുശാന്തിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും അങ്കിത ഏറെനാൾ വിട്ട് നിന്നിരുന്നു.

മൂന്ന് വർഷമായുള്ള പ്രണയം

വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് അങ്കിതയും വിക്കിയും. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ അങ്കിത സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മഹാരാഷ്ട്രിയൻസിന്റെ പരമ്പരാ​ഗത ആചാരങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകളാണ് വിവാഹത്തിന് മുന്നോടിയായി ഇപ്പോൾ നടക്കുന്നത്. പരമ്പരാ​ഗത വസ്ത്രങ്ങൾ ധരിച്ച് വരൻ വിക്കിയുടെ മടിയിൽ ഇരിക്കുന്ന ചിത്രങ്ങളാണ് അങ്കിത ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പിസ്ത ​ഗ്രീനും പിങ്കും കലർന്ന സാരിയും കൈനിറയെ കുപ്പി വളകളുമാണി‍ഞ്ഞ് സിംപിൾ ലുക്കിലാണ് അങ്കിത ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രീം നിറത്തിലുള്ള കുർത്തയായിരുന്നു വിക്കി ധരിച്ചിരുന്നത്. ഡിസംബർ 12 മുതൽ 14 വരെയുള്ള തിയതികളിൽ മുംബൈയിൽ വെച്ചാണ് ഇരുവരുടേയും രാജകീയ വിവാഹം നടക്കുക. അങ്കിതയുടെ സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ ആശംസകൾ അറിയിച്ച് താരത്തിന്റെ വിവാഹ ക്ഷണക്കത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ വിവാഹിതയായ നടി ശ്രദ്ധ ആര്യയാണ് അങ്കിതയ്ക്കും വിക്കിക്കും ആശംസകൾ അറിയിച്ച് ആദ്യം രം​ഗത്തെത്തിയത്. മുംബൈ ​ഗ്രാന്റ് ഹയാത്തിലാണ് ആഘോഷമായി ഇരുവരുടേയും വിവാഹം നടക്കാൻ പോകുന്നത്. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം ഉൾക്കൊള്ളിച്ചാണ് വിവാഹ ചടങ്ങ് നടത്തുന്നത്. ‌‌‌

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam
വിവാഹം മുംബൈയിൽ

അടുത്തിടെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ നിർമാതാവും സംവിധായികയും നടിയുമെല്ലാമായ ഏക്ത കപൂറിനെ ക്ഷണിക്കാൻ വിക്കിയും അങ്കിതയും എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. സുശാന്തിന്റേയും അങ്കിതയുടേയും കരിയർ ബ്രേക്കായ പവിത്ര റിഷ്ത സംവിധാനം ചെയ്തത് ഏക്ത കപൂറായിരുന്നു. നവംബറിൽ അങ്കിതയുടെ ബാച്ചിലറേറ്റ് പാർട്ടി ആഘോഷമായി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. അങ്കിതയുടെ അടുത്ത സുഹൃത്തുക്കളായ മൃണാൽ താക്കൂർ, രഷാമി ദേശായി, മഹി വിജ്, സൃഷ്ടി റോഡെ, അപർണ ദീക്ഷിത് എന്നിവരാണ് പാർട്ടിയിൽ പങ്കെടുത്തത്. അടുത്തിടെയാണ് പ്രണയത്തിന്റെ മൂന്നാം വാർഷികം അങ്കിതയും വിക്കിയും ആഘോഷിച്ചത്.

More from Filmibeat

Read more about: sushant singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X