For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മടങ്ങിയെത്തിയ റിഷിയെ സ്വീകരിച്ച് റാണിയമ്മ, മിത്രയുടെ മാറ്റത്തിലെ അപകടം മനസിലാക്കി റിഷി!

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലുകളിൽ ഒന്നായ കൂടെവിടെ ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആഴ്ചകളോളം നീണ്ട അഞ്ജാത വാസം ഒഴിവാക്കിയ റിഷിയും സൂര്യയും തിരികെ നാട്ടിലെത്തിയിരിക്കുകയാണ്. സൂര്യയെ റാണിയമ്മ ഒരുക്കിയ കെണിയിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷമാണ് അപകടം സംഭവിക്കാതിരിക്കാനും സൂര്യയെ നഷ്ടപ്പെടാതിരിക്കാനും വേണ്ടി റിഷി സൂര്യയേയും കൊണ്ട് ഒളിച്ച് താമസിക്കാൻ തുടങ്ങിയത്. അമ്മയായ അതിഥിയുടെ നാട്ടിൽ അവരുടെ പഴയ തറവാട്ടിലായിരുന്നു റിഷിയും സൂര്യയും ഇത്രയുംനാൾ ഒളിച്ച് താമസിച്ചിരുന്നത്.

  Also Read: 'സൽമാൻ ഖാൻ മുതൽ സണ്ണി ലിയോണി വരെ', ‌പ്രശസ്തിക്കായി യഥാർഥ പേര് ഒഴിവാക്കിയ താരങ്ങൾ!

  ഇപ്പോൾ റിഷിയും സൂര്യയും അതിഥിയുടെ പിൻബലത്തിൽ നാട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. പുതിയ പ്രമോയിൽ റിഷി മാളിയേക്കലേക്ക് തിരികെ എത്തുമ്പോൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന റാണിയമ്മയും മിത്രയും സംഘവുമാണുള്ളത്. അത്രയേറെ പകയോടെ തനിക്ക് വേണ്ടി കാത്തിരുന്ന മിത്രയുടേയും മാളിയേക്കലെ റാണിയമ്മയുടേയും സംഘത്തിന്റേയും മാറ്റം റിഷിയിലും പുതിയ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. മിത്ര പോലും അത്രയേറെ സ്നേഹത്തോടെയാണ് റിഷിയോടും സൂര്യയോടും സംസാരിക്കുന്നത്.

  Also Read: 'ഭാര്യയുമായി പതിനാല് വയസിന്റെ വ്യത്യാസമുണ്ട്, സിനിമ ആ​ഗ്രഹിച്ചിരുന്നില്ല'; ജിനു ജോസഫ്

  റിഷി സൂര്യയെ ഫോണിൽ വിളിക്കുമ്പോൾ ഫോൺ പിടിച്ച് വാങ്ങി വളരെ സ്നേഹത്തോടെ പരിഭവം പറഞ്ഞാണ് മിത്ര സംസാരിക്കുന്നത്. മിത്രയുടെ സ്വഭാവ രീതിയെ മാറ്റങ്ങളെല്ലാം റിഷിയേയും സൂര്യയേയും അതിശയിപ്പിക്കുന്നുണ്ട്. താൻ സൂര്യയുമായി തിരികെ എത്തുമ്പോൾ സൂര്യയോട് പകരം വീട്ടാൻ കാത്തിരുന്ന മിത്രയിൽ പോലും മാറ്റങ്ങൾ കണ്ടതോടെ വരാനിരിക്കുന്ന അപകടം റിഷി തിരിച്ചറിയുന്നതും പ്രമോയിൽ കാണാം. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിൽ റിഷി ചെറുപ്പം മുതൽ പിരിഞ്ഞ് താമസിക്കേണ്ടി വന്നതിനെ കുറിച്ചും റിഷിക്ക് മുമ്പ് തനിക്ക് ജനിച്ച് കുഞ്ഞ് നഷ്ടപ്പെട്ടതിനെ കുറിച്ചുമെല്ലാം അതിഥി ടീച്ചർ തുറന്ന് പറഞ്ഞിരുന്നു.

  റാണിയമ്മയുടെ പൊള്ളയായ സ്നേഹവും അമ്മയായ അതിഥിക്ക് തന്നോടുള്ള യഥാർഥ സ്നേഹവും എല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ റിഷി തിരിച്ചറിഞ്ഞിരുന്നു. നാട്ടിൽ തിരിച്ചെത്തിയ റിഷിയും സൂര്യയും വീണ്ടും കോളജിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ നാളുകളായി റിഷി-സൂര്യ പ്രണയം മാത്രം ക്ലീഷേയായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിലെ അതൃപ്തി കൂടെവിടെ ആരാധകർ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു. ഒളിച്ചോടിപ്പോയ രണ്ടുപേരുടെ പ്രണയം പോലെയല്ല റിഷി-സൂര്യ പ്രണയം സ്ക്രീനിൽ എത്തിക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു. പരപ്സരം പ്രണയം പറയാതെ സ്നേഹിച്ചിരുന്ന റിഷിയും സൂര്യും പ്രണയം പറഞ്ഞതും ഒന്നാകാൻ തീരുമാനിച്ചതും റാണിയമ്മയുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ചോടി പോയി അഞ്ജാത വാസം ആരംഭിച്ചപ്പോഴായിരുന്നു

  മരക്കാറിന് നെഗറ്റീവ് റിവ്യൂസ് തന്നവരോട് നന്ദി മാത്രമെന്ന് മോഹന്‍ലാല്‍

  റിഷിക്ക് സൂര്യയോടുള്ള അ​ഗാതമായ സ്നേഹം മനസിലാക്കിയാണ് മിത്രയുമായുള്ള വിവാഹം നടത്താനുള്ള എല്ലാ വഴികളും റാണിയമ്മ പയറ്റി നോക്കുന്നത്. അതിൽ ഒന്നായിരുന്നു സൂര്യയെ അപായപ്പെടുത്താനുള്ള തീരുമാനം പോലും. കൂടെവിടെയുടെ കഥാ​ഗതിയോടുള്ള പ്രേക്ഷകരുടെ പരാതി പരി​ഗണിച്ച് പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിലാണ് ഇപ്പോൾ സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ബിപിൻ ജോസ്, അൻഷിത അൻഷി തുടങ്ങിയവരാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ റിഷിയേയും സൂര്യയേയും അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതും റിഷി-സൂര്യ പ്രണയാണ്. റിഷ്യ എന്ന പേരിൽ ഫാൻസ് പേജുകൾ പോലും കൂടെവിടെ സീരിയൽ ആരാധകർക്കുണ്ട്. ബം​ഗാളി സീരിയലായ മൊഹറിന്റെ മലയാളം റീമേക്കാണ് കൂടെവിടെ. ഈ വർഷം ജനുവരിയിൽ ആരംഭിച്ച സീരിയൽ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ ആരാധകരെ സമ്പാദിച്ചിരുന്നു. നടൻ കൃഷ്ണകുമാർ അടക്കമുള്ളവർ തുടക്കകാലത്ത് സീരിയലിന്റെ ഭാ​ഗമായിരുന്നു.

  Read more about: serial malayalam
  English summary
  koodevide serial latest promo: Rishi confused with change in Mitra's behavior
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X