ഇതാണ് കൊച്ചിന്റെ അച്ഛന്‍! ഇനിയാരും ചോദിച്ച് ബുദ്ധിമുട്ടണ്ട! ഒടുവില്‍ കാമുകനെ പരിചയപ്പെടുത്തി ഇലിയാന
തന്റെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് നടി ഇലിയാന ഡിക്രൂസ്. തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താരം. എപ്രില്‍ 18 നാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇലിയാന സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്നത്. താരം അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇലിയാന അവിവാഹിതയാണെന്നതും വാര്‍ത്ത പ്രചരിക്കാന്‍ കാരണമായി.
താരം അമ്മയാകുന്നുവെന്ന് അറിഞ്ഞത് മുതല്‍ ഇലിയാനയുടെ വ്യക്തിജീവിതത്തിലുള്ള ആരാധകരുടെ ആകാംഷയും കൂടി. ആരാണ് കൊച്ചിന്റെ അച്ഛന്‍ എന്നതാണ് സോഷ്യല്‍ മീഡിയ ചോദിച്ച പ്രധാന ചോദ്യം. തന്റെ കാമുകനെ ഇലിയാന മുമ്പ് പരിചയപ്പെടുത്തിയിരുന്നില്ല. ഇതിനിടെ കാമുകന്റെ മുഖം വ്യക്തമാകാത്ത രീതിയിലുള്ള ചിത്രങ്ങള്‍ ഇലിയാന പങ്കുവച്ചത് ആരാധകരുടെ ആകാംഷയ്ക്ക് ശക്തി പകരുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ കാമുകനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ഇലിയാന. തങ്ങളുടെ ഡേറ്റ് നൈറ്റില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇലിയാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചുവന്ന വസ്ത്രമാണ് ഇലിയാന ഡേറ്റിന് ധരിച്ചിരിക്കുന്നത്. കാമുകന്‍ ധരിച്ചിരിക്കുന്നത് കറുത്ത നിറമുള്ള ഷര്‍ട്ടുമാണ്. കാമുകന്റെ തോളില്‍ തല വച്ച് കിടന്നു കൊണ്ടാണ് ഇലിയാന സെല്‍ഫിയെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
നേരത്തേയും കാമുകന്റെ ചിത്രങ്ങള്‍ ഇലിയാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരമാണ് ഇലിയാന ഡിക്രൂസ്. തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താരത്തെ പോലെ തന്നെ ആരാധകരും ഇലിയാനയുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ്.
വിവാഹം കഴിക്കാതെ അമ്മയായതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത സദാചാര ആക്രമണവും ഇലിയാനയെ തേടിയെത്തിയിരുന്നു. കുട്ടിയുടെ അച്ഛന്‍ ആരെന്ന് വെളിപ്പെടുത്താതിരുന്നതും താരത്തിനെതിരെ കഥകള്‍ മെനയുവാന്‍ കാരണമായി മാറി. എങ്കിലും സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളെ ഗൗനിക്കാതെ തന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇലിയാന. നേരത്തെ താരം കാമുകനെക്കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറലായി മാറിയിരുന്നു.

''ഞാന്‍ എന്നെ തന്നെ മറന്നു പോകുന്ന ദിവസങ്ങളില്‍ ഈ മനുഷ്യന്‍ എനിക്ക് പിന്നില്‍ പാറ പോലെ ഉറച്ചു നിന്നു. എന്നെ ചേര്‍ത്തു പിടിച്ചു. എന്നെ ഓരോ അണുവിലും അവന് മനസിലാകും. കണ്ണുനീര്‍ തുടച്ചു. എന്നെ ചിരിപ്പിക്കാന്‍ തമാശകള്‍ പറഞ്ഞു. എനിക്ക് വേണ്ടത് ഒരു കെട്ടിപ്പിടുത്തം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അത് തന്നു. ഇപ്പോള്‍ ഒന്നും അത്ര ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല'' എന്നായിരുന്നു ഇലിയാന ഡിക്രൂസ് പറഞ്ഞത്.
തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇലിയാന താരമാകുന്നത്. തെലുങ്കിലേയും തമിഴിലേയും മുന്‍നിര നായികയായ ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ബര്‍ഫി ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഫട്ടാ പോസ്റ്റര്‍ നിക്കലാ ഹീറോ, മേം തേരാ ഹീറോ, രുസ്തം, ബാദ്ഷാ ഹോ, റെയ്ഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ദ ബിഗ് ബുള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അണ്‍ഫെയര്‍ ആന്റ് ലവ്‌ലിയാണ് ഇലിയാനയുടെ പുതിയ സിനിമ. ലവേഴ്‌സ് എന്ന സിനിയും അണിയറയിലുണ്ട്.


Click it and Unblock the Notifications