എന്തോ തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു, പക്വതക്കുറവും; പ്രിയങ്കയുമായുള്ള അടിയെക്കുറിച്ച് കരീന

താരങ്ങള്‍ക്കിടയിലെ പോരും വഴക്കും പിണക്കവുമൊക്കെ ബോളിവുഡില്‍ പതിവാണ്. മുന്‍നിര താരങ്ങള്‍ക്കിടയില്‍ പോലും പരസ്യമായ അഭിപ്രായ ഭിന്നതകളും വഴക്കുകളുമുണ്ടാകാറുണ്ട്. ചിലതൊക്കെ പിന്നീട് പരിഹരിക്കപ്പെടുമ്പോള്‍ ചിലത് എത്ര കാലം കഴിഞ്ഞാലും മായാതെ നിലനില്‍ക്കും. അങ്ങനെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന പോരാണ് കരീന കപൂറും പ്രിയങ്ക ചോപ്രയും തമ്മിലുള്ളത്. ഇരുവരും ഒരേകാലത്ത് മുന്‍നിരയിലേക്ക് എത്തിയവരായിരുന്നു.

പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് കരീനയുടെ മുന്‍ കാമുകനായ ഷാഹിദ് കപൂറുമായി പ്രിയങ്ക ചോപ്ര പ്രണയത്തിലാകുന്നതോടെയാണ്. പിന്നീട് കോഫി വിത്ത് കരണില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഷോയില്‍ വച്ച് കരീനയ്ക്കും പ്രിയങ്കയ്ക്കും ഇടയിലുണ്ടായിരുന്ന ഭിന്നത മറനീക്കി പുറത്ത് വരികയായിരുന്നു. അഭിനയ മികവിനേയും സംസാരരീതിയേയും വരെ അന്ന് പരസ്പരം കളിയാക്കിയിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് കോഫി വിത്ത് കരണില്‍ വച്ച് തന്നെ ആ പ്രശ്‌നം അവസാനിക്കുകയും ചെയ്തു.

Kareena Kapoor

ഇപ്പോഴിതാ പ്രിയങ്കയുമായുണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കരീന കപൂര്‍. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അന്നത്തെ കാലത്ത് മുന്‍നിര നായികമാരെ ബോധപൂര്‍വ്വം എതിരാളികളാക്കുമായിരുന്നുവെന്നാണ് കരീന പറയുന്നത്. പ്രായത്തിന്റെ പക്വതയില്ലായ്മയെന്നാണ് പ്രിയങ്കയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് കരീന പറഞ്ഞത്.

''ഓ ഗോഡ്. തൊണ്ണൂറുകളില്‍ മുഴുവനും അങ്ങനായിരുന്നു. തൊണ്ണൂറുകളില്‍ തുടങ്ങി. 2000 ങ്ങളില്‍ എല്ലാവര്‍ക്കും ഇടയില്‍ വഴക്കുകളായി. എന്ത് പറഞ്ഞാലും കാറ്റ് ഫൈറ്റ്. എന്താണ് നടക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. പക്ഷെ എനിക്ക് തോന്നുന്നത് എല്ലാവര്‍ക്കും ആ എനര്‍ജി ഉണ്ടായിരുന്നുവെന്നാണ്. എല്ലാവര്‍ക്കും സ്വയം തെളിയിക്കാനുള്ള ആവേശമായിരുന്നു. പക്ഷെ ആ സമീപനം നിലനിന്നുവെന്ന് തോന്നിയിട്ടില്ല. അതിലൂടെയൊക്കെ പാഠങ്ങള്‍ പഠിച്ചു'' എന്നാണ് കരീന പറയുന്നത്.

എന്തായാലും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെല്ലാം മറന്ന് നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് പ്രിയങ്കയും കരീനയും. ഈയ്യടുത്ത് കരീന പ്രിയങ്കയെക്കുറിച്ച് സംസാരിക്കുന്നൊരു വീഡിയോ വൈറലായിരുന്നു. കോഫി വിത്ത് കരണില്‍ നിന്നുള്ളത് തന്നെയായിരുന്നു ഈ വീഡിയോയും. ഗ്ലോബല്‍ ഐക്കണായുള്ള പ്രിയങ്കയുടെ വളര്‍ച്ചയെ അഭിനന്ദിക്കുന്ന കരീനയാണ് വീഡിയോയുള്ളത്. പ്രിയങ്ക രാജ്യത്തിന് അഭിമാനമാണെന്നും കരീന പറയുന്നുണ്ട്.

നേരത്തെ ഇതേ കോഫി വിത്ത് കരണില്‍ വച്ചായിരുന്നു കരീന കപൂര്‍ പ്രിയങ്ക ചോപ്രയുടെ ആക്‌സെന്റിനെ പരിഹസിച്ചത്. ഇരുവരും അയ്ത്രാസ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചവരുമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കരീനയേക്കാള്‍ കയ്യടി ലഭിച്ചത് പ്രിയങ്കയ്ക്കായിരുന്നു. പ്രിയങ്കയുടെ ഇംഗ്ലീഷിനെയാണ് കരീന കളിയാക്കിയത്. എവിടെ നിന്നുമാണ് അവള്‍ക്ക് ഈ ഭാഷാശൈലി കിട്ടിയതെന്നായിരുന്നു കരീന ചോദിച്ചത്. ഇതിന് പ്രിയങ്ക നല്‍കിയ മറുപടി അവളുടെ കാമുകന് കിട്ടിയ അതേ സ്ഥലത്തു നിന്നുമായിരുന്നു.

Kareena Kapoor

അതേസമയം ജാനേ ജാന്‍ ആണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിലൂടെ ഒടിടിയിലേക്കും എന്‍ട്രി നടത്തിയിരിക്കുകയാണ് കരീന കപൂര്‍. സിറ്റഡല്‍ സീരീസിലാണ് പ്രിയങ്കയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അവസാനമായി പ്രിയങ്ക അഭിനയിച്ച ബോളിവുഡ് ചിത്രം ദ സ്‌കൈ ഈസ് പിങ്ക് ആയിരുന്നു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X