ഐശ്വര്യയേയും സല്‍മാനേയും ദൈവം കാക്കട്ടെ, അഭിഷേക് സ്വീറ്റ് ഹാര്‍ട്ടാണ്; മൗനം വെടിഞ്ഞ് വിവേക് ഒബ്‌റോയ്‌

ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ഇന്നും ഐശ്വര്യയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് തരിമ്പും കുറവ് വന്നിട്ടില്ല. ഇനിയെത്ര നായികമാര്‍ വന്നാലും ഐശ്വര്യ റായ് എന്ന പേരിനൊപ്പം എത്തുക എന്നത് അസാധ്യമാണ്. ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുണ്ടാകില്ലെന്നുറപ്പാണ്. ഇന്ത്യന്‍ക്കാരെ സംബന്ധിച്ച് സൗന്ദര്യം എന്നതിന്റെ മറുവാക്കാണ് ഐശ്വര്യ റായ്.

തന്റെ സൗന്ദര്യവും അഭിനയവും മാത്രമല്ല ഐശ്വര്യയെ ചര്‍ച്ചകളിലെ താരമാക്കുന്നത്. ഐശ്വര്യയുടെ വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തന്റെ ജീവിത പ്രതിസന്ധികളെ ധീരമായി നേരിട്ട്, തലയെടുപ്പോടെയാണ് ഐശ്വര്യ റായ് പോകുന്നത്. എങ്കിലും ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതാണ് ഐശ്വര്യ റായ്-സല്‍മാന്‍ ഖാന്‍ പ്രണയവും ഐശ്വര്യ റായ്-വിവേക് ഒബ്‌റോയ് പ്രണയവും.

Vivek Oberoi

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് ഈ മൂന്നു പേര്‍ക്കുമിടയില്‍ സംഭവിച്ചത്. ഇപ്പോഴാതി വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായിയെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് വിവേക് ഒബ്‌റോയ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് ഒബ്‌റോയ് മനസ് തുറന്നത്. ജീവിതത്തിന്റെ അര്‍ത്ഥം താന്‍ മനസിലാക്കിയില്ലായിരുന്നുവെങ്കില്‍ തന്റെ ജീവിതം പ്ലാസ്റ്റിക് പോലെ ആയിരുന്നേനെ എന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

ഐശ്വര്യയേയും സല്‍മാന്‍ ഖാനേയും ദൈവം അനുഗ്രഹിക്കട്ടെ എന്നും വിവേക് പറയുന്നുണ്ട്. ''ഞാനൊരു ഉപരിപ്ലവമായ ജീവിതമായിരിക്കും നയിച്ചിട്ടുണ്ടാവുക. ഞാന്‍ തന്നെ പ്ലാസ്റ്റിക് ആയി മാറിയേനെ. പ്ലാസ്റ്റിക് ചിരികളുള്ള ആളുകളുടെ ഇടയിലാകുമ്പോള്‍. ഇപ്പോള്‍ ആളുകള്‍ എന്ന ട്രോള്‍ ചെയ്യുന്നത് ഞാന്‍ ഗൗനിക്കുന്നില്ല. കാരണം എനിക്ക് ജീവിതത്തിന്റെ അര്‍ത്ഥം അറിയാം. എനിക്ക് എന്താണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കറിയാം'' എന്നാണ് വിവേക് പറയുന്നത്.

അഭിഷേക് ബച്ചനെക്കുറിച്ചും അഭിമുഖത്തില്‍ വിവേക് ഒബ്‌റോയ് സംസാരിക്കുന്നുണ്ട്. അഭിഷേക് ബച്ചന്‍ നല്ല വ്യക്തിയാണെന്നും സ്വീറ്റ് ഹാര്‍ട്ട് ആണെന്നുമാണ് വിവേക് പറയുന്നത്. തന്നെ വൈകാരികമായി തകര്‍ത്തൊരു സാഹചര്യത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. താരങ്ങള്‍ക്ക് പ്രണയ തകര്‍ച്ചയുണ്ടാകുമ്പോള്‍ അതൊരു വലിയ വാര്‍ത്തയായി മാറുമെന്നും വിവേക് ഒബ്‌റോയ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

Vivek Oberoi

ചിലപ്പോള്‍ നമ്മള്‍ മോശം ബന്ധങ്ങളില്‍ ചെന്നു പെടുമെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. നമ്മളെ ഉപയോഗിക്കുന്നവരുമായും, നമ്മളെ വിലമതിക്കാത്തവരുമായും ബന്ധത്തിലേര്‍പ്പെട്ടേക്കും. അത് സ്വന്തം വില എന്തെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ്. സ്വന്തം വില തിരിച്ചറിയണമെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയിയുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും വിവേക് ഒബ്‌റോയ് പത്രസമ്മേളനത്തിലൂടെ തുറന്നു പറഞ്ഞു. പക്ഷെ ഇതോടെ വിവേക് കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് ചെന്നു വീണത്. സല്‍മാന്‍ ഖാനെ ചൊടിപ്പിക്കാന്‍ ഭയന്ന് ബോളിവുഡ് വിവേകിനെ പുറന്തള്ളുകയായിരുന്നു. അവസരങ്ങള്‍ നഷ്ടമായതോടെ വിവേക് അഭിനയത്തില്‍ നിന്നും പിന്മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം തിരികെ വരുന്നത്.

More from Filmibeat

Read more about: vivek oberoi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X