ആരാധിക്കാന്‍ കൊള്ളാവുന്ന ആരേയും കിട്ടിയില്ലേ! ആമിര്‍ ആരാധകരോട് ഷാരൂഖ് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആമിര്‍ ഖാനും ഷാരൂഖ് ഖാനും. പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇരുവരും. നാളിതുവരെ ആ താര സിംഹാസനങ്ങളെ ഇളക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ഏതാണ്ട് ഒരേകാലത്ത് സിനിമയില്‍ വളര്‍ന്നു വന്നവരാണ് ഷാരൂഖും ആമിറും. ഷാരൂഖ് സിനിമ കുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വരികയും ബോളിവുഡിന്റെ ചക്രവര്‍ത്തിയായി മാറുകയും ചെയ്ത താരമാണ്. ആമിര്‍ ഖാന്‍ സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തുകയും പിന്നീട് സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ്. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളാണ് ഖാന്‍ ത്രയം. ഷാരൂഖും സല്‍മാനും ആമിറും തമ്മിലുള്ള സൗഹൃദവും വഴക്കുമൊക്കെ എന്നും ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്.

ആമിറും ഷാരൂഖും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. പരസ്പരം പരസ്യമായി തന്നെ പുകഴ്ത്തുകയും ഒരുമിച്ച് വേദി പങ്കിടുകയൊക്കെ ചെയ്തിട്ടുമുണ്ട്. ഷാരൂഖ് ഖാനും കജോളും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന സിനിമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് ആമിര്‍ ഖാന്‍ ആസംസകളുമായി എത്തിയിരുന്നു. താരങ്ങളുടെ പ്രകടനത്തേയും ആമിര്‍ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ ആമിര്‍ ഖാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭിന്നത

എന്നാല്‍ ഒരിടയ്ക്ക് ആമിറും ഷാരൂഖും തമ്മിലുള്ള ഭിന്നത ബോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു. പലപ്പോഴും ഇരുവരും പരസ്പരം കളിയാക്കുകയോ മോശം വാക്കുകളിലൂടെ പ്രതികരിക്കുകയോ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു കോഫി വിത്ത് കരണില്‍ ഷാരൂഖ് ഖാന്‍ നടത്തിയ പ്രതികരണം. ഷാരൂഖും കജോളും 2004 ല്‍ കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു സംഭവം. റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ ആമിര്‍ ഖാന്‍ ആരാധകരോടായി എന്താണ് പറയാനുള്ളത് എന്ന് കരണ്‍ ചോദിച്ചപ്പോള്‍ ഷാരൂഖ് നല്‍കിയ മറുപടി നിങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നൊരു ഐക്കണിനെ കണ്ട് പിടിക്കൂ എന്നായിരുന്നു.

ഷാരൂഖ് എന്റെ കാല് നക്കുകയാണ്

എന്നാല്‍ പിന്നീട് കുറച്ച് കാലത്തേക്ക് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എവിടേയും ചര്‍ച്ചയായിരുന്നു. ഒടുവില്‍ നാല് വര്‍ഷത്തിന് ശേഷം 2008 ല്‍ ഇരുവര്‍ക്കുമിടയിലെ ഭിന്നത വീണ്ടും ചര്‍ച്ചയായി. തന്റെ ബ്ലോഗിലൂടെ ആമിര്‍ ഖാന്‍ ഷാരൂഖ് ഖാനെ അപമാനിച്ചതോടെയായിരുന്നു സംഭവം ചര്‍ച്ചയാകുന്നത്. തന്റെ നായയെ ആമിര്‍ ഷാരൂഖ് എന്ന് വിളിച്ചതായിരുന്നു വിവാദമായത്. '' ഞാനിവിടെ ഈ മരത്തിന് കീഴിലിരിക്കുകയാണ്. സമുദ്രത്തില്‍ നിന്നും ഏതാണ്ട് അയ്യായിരം അടി ഉയരത്തില്‍. അമ്മിയും റയും ജുനൈദും അരികിലുണ്ട്. ഷാരൂഖ് എന്റെ കാല് നക്കുകയാണ്. ഞാന്‍ അവന് ഇടയ്ക്ക് ഇടയ്ക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്നുണ്ട്'' എന്നായിരുന്നു ആമിറിന്റെ വാക്കുകള്‍. ഷാരൂഖ് ആരാധകര്‍ ഇതോടെ ആമിറിനെതിരെ രംഗത്ത് എത്തുകയായിരുന്നു.

പരാമര്‍ശത്തിനെതിരെ ഷാരൂഖും

ആമിറിന്റെ ഈ പരാമര്‍ശത്തിനെതിരെ ഷാരൂഖും രംഗത്ത് എത്തിയിരുന്നു. തന്റെ മക്കളോട് ആമിര്‍ ഖാനെ ആരാധിക്കരുതെന്ന് പറയുമെന്നും അവരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആമിറിന്റെ വാക്കുകളെന്നുമായിരുന്നു ഷാരൂഖിന്റെ പ്രതികരണം. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ഇരുവര്‍ക്കുമിടയിലെ മഞ്ഞ് ഉരുകുകയായിരുന്നു. ഇന്ന് നല്ല സുഹൃത്തുക്കളാണ് ആമിറും ഷാരൂഖും. ഈ സൗഹൃദത്തെ അടയാളപ്പെടുത്തുക എന്ന നിലയിലാണ് ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖ് അതിഥി വേഷത്തിലെത്തുന്നത്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. എങ്കില്‍ ബോളിവുഡിന്റെ ഖാന്‍ ത്രയം ആദ്യമായി ഒരുമിച്ച് എത്തുന്ന സിനിമയായി ലാല്‍ സിംഗ് ഛദ്ദ മാറും.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
തിരിച്ചുവരവിന്

അതേസമയം സീറോയുടെ പരാജയത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പഠാന്‍ എന്ന സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഷാരൂഖിന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആറ്റ്‌ലിയുടെ സിനിമയും രാജ്കുമാര്‍ ഹിറാനിയുടെ സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആറ്റ്‌ലി ചിത്രത്തില്‍ നയന്‍താരയാണ് നായിക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more about: shahrukh khan aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X