നിനക്ക് എന്നും ഷൂട്ടാണല്ലോ? നാല് വര്‍ഷം കൊണ്ട് ആദ്യ വിവാഹം തകര്‍ന്നു; രണ്ടാം വിവാഹത്തെക്കുറിച്ച് ഷെഫാലി

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നു വരവോടെ കരിയറില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയവരില്‍ ഒരാളാണ് ഷെഫാലി ഷാ. നെറ്റ്ഫ്‌ളിക്‌സിന്റെ ഡല്‍ഹി ക്രൈംസിലൂടെയാണ് ഷെഫാലി ഒടിടി ലോകത്തേക്ക് കടന്നു വരുന്നത്. സിനിമകളിലും പരമ്പരകളിലുമൊക്കെ അഭിനയിച്ച് തന്നിലെ പ്രതിഭ അടയാളപ്പെടുത്തിയിരുന്നുവെങ്കിലും തന്റെ കഴിവ് അര്‍ഹിക്കുന്ന അംഗീകാരം ഷെഫാലിയെ തേടിയെത്തുന്നത് ഡിജിറ്റകല്‍ കാലത്താണ്. ഇപ്പോഴിതാ ആലിയ ഭട്ടിനൊപ്പമുള്ള ഡാര്‍ലിംഗ്‌സിലൂടേയും കയ്യടി നേടുകയാണ് ഷെഫാലി ഷാ.

സിനിമ പോലെ തന്നെ ഷെഫാലിയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നതും കയറ്റിറക്കങ്ങളുടേതുമായിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ ധീരമായി നേരിട്ടാണ് ഷെഫാലി ഇന്നത്തെ വിജയത്തിലേക്ക് എത്തുന്നത്.

നാല് വര്‍ഷം

സിനിമയിലെത്തുന്നതിന് മുമ്പ് ടെലിവിഷന്‍ രംഗത്ത് ശ്രദ്ധ നേടിയിരുന്നു ഷെഫാലി. ഈ സമയത്ത് നടന്‍ ഹര്‍ഷ് ഛായയുമായി താരം വിവാഹിതയായിരുന്നു. എന്നാല്‍ നാല് വര്‍ഷം മാത്രമായിരുന്നു ഈ ദാമ്പത്യ ജീവിതത്തിന് ആയുസുണ്ടായിരുന്നത്. ഇരുവരും പിരിയുകയായിരുന്നു. പിന്നീടാണ് ഷെഫാലി നിര്‍മ്മാതാവ് വിപുല്‍ ഷായുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഷെഫാലിയുടെ ജീവിതത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

1995 ല്‍ രംഗീല എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഷെഫാലിയുടെ അരങ്ങേറ്റം. ചെറിയ വേഷമായിരുന്നുവെങ്കിലും താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സത്യയില്‍ നായികയായി എത്തി കയ്യടി നേടുകയായിരുന്നു. ഈ സമയത്താണ് ഷെഫാലി ടെലിവിഷന്‍ താരം ഹര്‍ഷുമായി പ്രണയത്തിലാകുന്നത്. പിന്നാലെ 1997 ല്‍ ഇരുവരും വിവാഹിതരായി. തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ഈ ദാമ്പത്യം 2000 ത്തില്‍ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു.

22 വര്‍ഷം

''എന്റെ ജീവിതത്തിലെ വലിയൊരു പങ്ക് ഞാന്‍ ആ ബന്ധത്തിനായി നല്‍കി. ഞാന്‍ ഒരുപാട് ശ്രമിച്ചു. ഞാന്‍ കരുതിയിരുന്നത് വിവാഹ ജീവിതം എന്നാല്‍ എന്നന്നേക്കുമായുള്ളതാണെന്നായിരുന്നു. അതൊരു തോന്നല്‍ മാത്രമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജീവിതത്തില്‍ അങ്ങനെയാകണമെന്നില്ല. ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മള്‍ക്ക് നല്ലത് എന്താണോ അതാണ് ചുറ്റുമുള്ളവര്‍ക്കും നല്ലതെന്ന് മനസിലാകും. ഞാന്‍ സമയവും അധ്വാനവും നല്‍കിയെങ്കിലും അത് ശരിയായില്ല'' എന്നായിരുന്നു ഷെഫാലി പറഞ്ഞത്.

പിന്നീടാണ് ഷെഫാലിയുടെ ജീവിതത്തിലേക്ക് നിര്‍മ്മാതാവ് വിപുല്‍ ഷാ കടന്നു വരുന്നത്. ഇരുവരും 2000 ല്‍ വിവാഹിതരായി. രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും. 22 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഷെഫാലിയുടേയും വിപുലിന്റേയും ദാമ്പത്യ ജീവിതം. വിവാഹ ശേഷം അഭിനയിക്കുന്നത് ഇന്നത്തേത് പോലെയായിരുന്നു അന്ന്. അതുകൊണ്ട് തന്നെ പലരും തന്നോട് തുടര്‍ന്ന് അഭിനയിക്കുന്നത് എന്തിനാണെന്ന് ചോദിച്ചിട്ടുണ്ടെന്നാണ് ഷെഫാലി പറയുന്നത്.

എന്നെ ബാധിക്കാറില്ല

''ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. അവര്‍ പറയും, ഞാന്‍ ഓക്കെ എന്ന് പറഞ്ഞ് കടന്നു പോകും. വിപുല്‍ ഷൂട്ടിന് പോകുമ്പോള്‍ ആരും ചോദിക്കില്ല. പക്ഷെ ഞാന്‍ തുടര്‍ച്ചയായി ഷൂട്ടിന് പോകുമ്പോള്‍ നിനക്ക് ഇന്നും ഷൂട്ടുണ്ടോ എന്ന് ചോദിക്കും. അതെന്ത് ചോദ്യമാണെന്ന് ഞാന്‍ ചോദിക്കും. നീ കുറേ നേരം ഷൂട്ട് ചെയ്യുന്നുണ്ടല്ലോ എന്നായിരിക്കും ചിലപ്പോള്‍. അത് ഈ ജോലിയുടെ സ്വഭാവമാണ്. എന്തുകൊണ്ട് ഈ ചോദ്യം നിങ്ങളുടെ മകനോട് ചോദിക്കുന്നില്ല എന്ന് ചോദിക്കും. പക്ഷെ ഇതൊന്നും എന്നെ ബാധിക്കാറില്ല'' എന്നായിരുന്നു ഷെഫാലി പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഡാര്‍ലിംഗ്‌സ്

നെറ്റ്ഫ്‌ളിക്‌സിലാണ് ഷെഫാലിയുടെ പുതിയ സിനിമയായ ഡാര്‍ലിംഗ്‌സ് റിലീസ് ചെയ്തിരിക്കുന്നത്. ആലിയ ഭട്ട് നായികയായി എത്തിയപ്പോള്‍ വിജയ് വര്‍മ, മലയാളി താരം റോഷന്‍ മാത്യു എന്നിവര്‍ മറ്ര് പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിനും ഷെഫാലിയുടെ പ്രകടനത്തിനും സിനിമാ പ്രേമികളില്‍ നിന്നും കയ്യടി ലഭിക്കുന്നുണ്ട്. അതേസമയം നെറ്റ്ഫ്‌ളിക്‌സിന്റേയും ഷെഫാലിയുടെ കരിയറിലേയും വലിയ വിജയമായ ഡല്‍ഹി ക്രൈംസിന്റെ സീസണ്‍ 2 എത്തുകയാണ്. സീസണ്‍ 2വിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. ഷെഫാലിയും രസിക ദുഗലും വീണ്ടും ഒരുമിക്കുകയാണ്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X