For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോണ്‍ സെക്‌സ് മുതല്‍ കാമുകനൊപ്പമുള്ള കുളി വരെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരം. തമിഴിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിനയ അരങ്ങേറ്റം. അവിടെ നിന്നും താരം ബോളിവുഡിലെത്തി. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടേയും ബോളിൡവുഡിലെ ഒന്നാം നമ്പര്‍ താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. എന്നാല്‍ താരം അവിടം കൊണ്ടും നിര്‍ത്തിയില്ല. പിന്നാലെ ഹോളിവുഡിലേക്ക് ചേക്കറുകയായിരുന്നു. ഹോളിവുഡിലും തന്റേതായൊരു ഇടം നേടിയെടുക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര.

  Also Read: 'ബ്ലെസ്ലി ചീഞ്ഞ മത്തി, റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം'; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും!

  സിനിമയിലെ പ്രകടനം പോലെ തന്നെ പ്രിയങ്കയുടെ അഭിമുഖങ്ങള്‍ക്കും എന്നും കാഴ്ചക്കാരുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാറില്ല പ്രിയങ്ക. തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലക്കാരിയാണ് പ്രിയങ്ക. സിനിമാ ലോകത്തും ജീവിതത്തിലും താന്‍ നേരിട്ടിട്ടുള്ള വര്‍ണ വിവേചനം മുതല്‍ ലിംഗ വിവേചനം വരെയുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട് പ്രിയങ്ക പലപ്പോഴും.

  അഭിമുഖങ്ങളില്‍ മറയില്ലാതെ സംസാരിക്കുന്ന പ്രിയങ്കയ്ക്ക് ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതിലും മടിയില്ല. ഒരിക്കല്‍ സൂപ്പര്‍ഹിറ്റ് പരിപാടിയായ കോഫി വിത്ത് കരണില്‍ പ്രിയങ്ക നടത്തിയ തുറന്നു പറച്ചിലുകള്‍ വലിയ വാര്‍ത്തയായിരുന്നു. താരത്തിനെതിരെ സദാചാരവാദികള്‍ വിമര്‍ശനവുമായി എത്തുക വരെയുണ്ടായി. ആ സംഭവത്തെക്കുറിച്ചും പ്രിയങ്കയുടെ രസകരമായ വെളിപ്പെടുത്തലുകളെക്കുറിച്ചും വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിലെ താര പദവിയിലേക്കുള്ള ചവിട്ടുപടികളിലൊന്നായി കാണുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. ബോളിവുഡിലെ പല മുന്‍നിര താരങ്ങളുടേയും തുറന്നു പറച്ചിലുകള്‍ക്ക് കോഫി വിത്ത് കരണ്‍ വേദിയായിട്ടുണ്ട്. താരങ്ങള്‍ക്കിടയിലെ പ്രണയവും പിണക്കവുമൊക്കെ കോഫി വിത്ത് കരണില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം താരങ്ങള്‍ക്കും താരങ്ങളുടെ മക്കള്‍ക്കും മാത്രമേ ഈ പരിപാടിയില്‍ കരണ്‍ ജോഹര്‍ ക്ഷണക്കത്ത് അയക്കാറുള്ളുവെന്നും വിമര്‍ശനം ശക്തമാണ്.

  ഒരിക്കല്‍ അതിഥിയായി എത്തിയതായിരുന്നു പ്രിയങ്ക ചോപ്ര. താരത്തോട് ചോദിച്ച ചോദ്യങ്ങളും അതിന് പ്രിയങ്ക നല്‍കിയ മറുപടിയും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. മുന്‍ കാമുകനെ ചുംബിച്ചിട്ടുണ്ടോ എന്നായിരുന്നു കരണിന്റെ ഒരു ചോദ്യം. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം മുന്‍ കാമുകനെ ചുംബിച്ചിട്ടുണ്ടെങ്കില്‍ മുന്നില്‍ വച്ചിരിക്കുന്ന കപ്പിലെ കോഫി കുടിക്കണമെന്നായിരുന്നു കരണ്‍ പറഞ്ഞത്. ചോദ്യം കേട്ടതും പ്രിയങ്ക കോഫിയെടുത്ത് കുടിക്കുകയായിരുന്നു. പങ്കാളിയുമൊത്ത് ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്.


  മുറിയിലെ ലൈറ്റുകള്‍ ഓണ്‍ ചെയ്ത് വച്ചു കൊണ്ട് തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും തനിക്ക് അതില്‍ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ലെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി. പങ്കാളിയ്‌ക്കൊപ്പം ഒരുമിച്ച് കുൡച്ചിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നുണ്ട്. ഇതൊക്കെ പറയുമ്പോള്‍ തന്റെ അമ്മ ഇതൊന്നും കാണരുതേ എന്നാശിക്കുന്നതായും പ്രിയങ്ക പറയുന്നുണ്ട്. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയിച്ചിട്ടുണ്ടെന്നും പ്രിയങ്ക തുറന്ന് പറയുന്നുണ്ട്. താരത്തിന്റെ തുറന്ന പ്രതികരണത്തിന് ആരാധകര്‍ കൈയ്യടിച്ചപ്പോള്‍ ഒരു സ്ത്രീ പരസ്യമായി ലൈംഗികതയെക്കുറിച്ച് പറയുന്നത് പിടിക്കാതെ വിമര്‍ശിച്ച് സദാചാരവാദികളും രംഗത്തെത്തിയിരുന്നു.

  Priyanka chopra's natural hair mask

  അതേസമയം നിരവധി സിനിമകളാണ് ഹോളിവുഡിലും ബോളിവുഡിലുമായി പ്രിയങ്കയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. സിറ്റാഡല്‍ ആണ് പ്രിയങ്കയുടെ പുതിയ സിനിമ. റിച്ചാര്‍ഡ് മാഡെന്‍ ആണ് ചിത്രത്തിലെ നായകന്‍. റൂസോ സഹോദരന്മാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെട്രിക്‌സ് പരമ്പരയിലെ നാലാം ചിത്രത്തിലാണ് പ്രിയങ്കയെ അവസാനമായി കണ്ടത്.

  അതേസമയം ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര. നായികമാര്‍ അണിനിരക്കുന്നൊരു റോഡ് മൂവിയ്ക്കായി നാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഫര്‍ഹാന്‍ അക്തര്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് സോയ അക്തറും റീമ കട്ട്ഗിയും ചേര്‍ന്നാണ്.

  Read more about: priyanka chopra
  English summary
  Five Shocking Revealations By Priyanka Chopra In Koffee With Karan Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X