നിങ്ങളെ കണ്ടാല്‍ ഇരട്ടകളെ പോലുണ്ട്, ഇന്നും അതോര്‍ത്ത് ജീവിക്കുന്നു; ഐശ്വര്യയെക്കുറിച്ച് ഷാരൂഖ്‌

ബോളിവുഡിലേയും ഇന്ത്യന്‍ സിനിമയിലേയും സൂപ്പര്‍ താരങ്ങളാണ് ഐശ്വര്യ റായിയും ഷാരൂഖ് ഖാനും. ഇത്രത്തോളം ആരാധകരുള്ള ഇന്നും തങ്ങളുടെ താരപദവിയ്ക്ക് തെല്ലും കോട്ടം തട്ടാത്തെ വേറെ താരങ്ങളുണ്ടാകില്ല. ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യയുടെ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു ഐശ്വര്യ റായ്. ഷാരൂഖ് ഖാന്‍ ആകട്ടെ ടെലിവിഷനിലൂടെ അഭിനയത്തിലേക്ക് വന്ന് പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു.

ഷാരൂഖും ഐശ്വര്യയും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുഹബത്തേന്‍, ദേവ്ദാസ് തുടങ്ങിയ സിനിമകളിലെ ഷാരൂഖിന്റേയും ഐശ്വര്യയുടേയും ജോഡി ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. രസകരമായൊരു വസ്തുത ഷാരൂഖും ഐശ്വര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് സഹോദരനും സഹോദരിയുമായിട്ടാണ്. മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ജോഷിലായിരുന്നു ഇരുവരും സഹോദരങ്ങളായിട്ട് അഭിനയിച്ചത്.

ഇരട്ട സഹോദരങ്ങള്‍

ഇരട്ട സഹോദരങ്ങളായിട്ടായിരുന്നു സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചത്. രസകരമായ ഓര്‍മ്മകളാണ് ഇതിനെക്കുറിച്ച് താരങ്ങള്‍ക്ക് പറയാനുള്ളത്. തങ്ങളെ കണ്ടാല്‍ ശരിക്കും സഹോദരങ്ങളെ പോലുണ്ടെന്നാണ് ചിലര്‍ പറഞ്ഞതെന്ന് ഷാരൂഖ് ഒരിക്കല്‍ ഒരു വേദിയില്‍ തുറന്നു പറഞ്ഞിരുന്നു. ഇത് തനിക്ക് വലിയ വിഷമമായെന്നും ഷാരൂഖ് തമാശരീതിയില്‍ പറയുന്നുണ്ട്. ഒരു അവാര്‍ഡ് വേദിയില്‍ വച്ചാണ് ഷാരൂഖ് മനസ് തുറന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രണ്ടു പേരും ഒരുപോലെ

''ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. അതും ഇരട്ട സഹോദരി. ഞങ്ങള്‍ രണ്ടു പേരും ഒരുപോലെയാണ് കാണാന്‍ എന്നുവരെ ആളുകള്‍ എന്നോട് പറഞ്ഞു. അതുകൊണ്ട് അവളുടെ ഇരട്ടസഹോദരനെ അഭിനയിച്ച എന്നെ കാണാന്‍ കുറച്ചെങ്കിലും അവളെ പോലെയുണ്ടാകും എന്ന തോന്നലോടെയാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. ഐശ്വര്യയും ഷാരൂഖിനൊപ്പം വേദിയിലുണ്ടായിരുന്നു. സദസിലുണ്ടായിരുന്ന രേഖ, സീനത്ത് അമന്‍, ഹേമ മാലിനി തുടങ്ങിയവര്‍ ഷാരൂഖിന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.

നായകനും നായികയുമായി

ജോഷില്‍ പ്രിയ ഗില്ലും ചന്ദ്രചുര്‍ സിംഗുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. എന്തായാലും ഷാരൂഖും ഐശ്വര്യയും ആരാധകര്‍ ആഗ്രഹിച്ചത് പോലെ പിന്നീട് നായകനും നായികയുമായി നിരവധി സിനിമകളിലെത്തുകയായിരുന്നു. ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത് യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തിലായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍. അതിഥി വേഷത്തിലായിരുന്നു ഷാരൂഖ് എത്തിയത്. ഐശ്വര്യയുടെ കഥാപാത്രത്തിന്റെ മുന്‍ ഭര്‍ത്താവായാണ് ഷാരൂഖ് അഭിനയിച്ചത്.

തിരിച്ചുവരവിന് ഒരുങ്ങുകയാണ്

ഷാരൂഖും ഐശ്വര്യയും അവസാനം അഭിനയിച്ച സിനിമകള്‍ പുറത്തിറങ്ങിയത് 2018 ലാണ്. ഫന്നേ ഖാന്‍ ആയിരുന്നു ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഐശ്വര്യ റായ്. തമിഴ് സിനിമ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്. ജയം രവി, വിക്രം, തൃഷ, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, പ്രഭു, വിക്രം പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
പഠാന്‍

അതേസമയം പഠാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. സീറോയുടെ പരാജയത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധാനം. ആറ്റ് ലിയുടെ ഹിന്ദി അരങ്ങേറ്റ സിനിമ, രാജ് കുമാര്‍ ഹിറാനിയുടെ സിനിമ എന്നിവയും കിംഗ് ഖാന്റേതായി അണിയറയില്‍ തയ്യാറാകുന്നുണ്ട്.

Read more about: shahrukh khan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X