അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞിട്ടും സെറ്റിലേക്ക് തിരിച്ചുവന്ന ശ്രീദേവി; യാഷ് ചോപ്രയുടെ വാക്കുകള്‍
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ നായികയാണ് ശ്രീദേവി. സൂപ്പര്‍ നായികയെന്നോ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന സമൂഹം വിളിക്കാന്‍ ആരംഭിക്കും മുമ്പ് തന്നെ ആ പദവിയിലെത്തിയ താരം. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിന്റേയും ഇന്ത്യന്‍ സിനിമയുടേയും താരറാണിയായി മാറുകയായിരുന്നു ശ്രീദേവി. അഞ്ച് പതിറ്റാണ്ട് പിന്നിട്ട ആ സിനിമ ജീവിതത്തില്‍ ശ്രീദേവി എന്ന പേര് സൃഷ്ടിച്ച സ്വാധീനം മറ്റൊരു നായിക നടിയ്ക്കും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തതായിരുന്നു.
ഓഫ് സ്‌ക്രീനില്‍ അധികം സംസാരിക്കാത്ത ശ്രീദേവി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതോടെ ആളാകെ മാറുമെന്നാണ് താരത്തിനൊപ്പം അഭിനയിച്ചവരെല്ലാം പറയുന്നത്. സംസാരിക്കുന്ന കണ്ണുകളും ആരേയും ചുവടുവെപ്പിക്കുന്ന നൃത്തവുമെല്ലാം എന്നും സിനിമാ പ്രേമികള്‍ക്ക് ഒരു അത്ഭുതമായിരുന്നു. തെന്നിന്ത്യക്കാരി ആയതിനാല്‍ തന്നെ തുടക്കത്തില്‍ ഹിന്ദി അറിയുമായിരുന്നില്ല ശ്രീദേവിയ്ക്ക്. എന്നിട്ടും ഹിന്ദിക്കാരെ കയ്യിലെടുക്കാന്‍ ശ്രീദേവിയ്ക്ക് സാധിച്ചു.

ശ്രീദേവിയുടെ മിന്നും പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ലംഹേ. ശ്രീദേവിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തന്റെ അച്ഛന്റെ മരണ വാര്‍ത്ത കേട്ടിട്ടു പോലും അഭിനയം നിര്‍്ത്താതെ തുടര്‍ന്ന ശ്രീദേവി പലര്‍ക്കും അന്നൊരു അത്ഭുതമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് പിന്നീട് സിനിമയുടെ സംവിധായകന്‍ ആയ യാഷ് ചോപ്ര കരണ്‍ ജോഹറിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. തന്റെ ജോലിയോടുള്ള ശ്രീദേവിയുടെ ആത്മാര്‍ത്ഥയും മനക്കരുത്തും കണ്ടറിഞ്ഞ നിമിഷമെന്നായിരുന്നു അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ലംഹേയുടെ ചിത്രീകരണം മാഞ്ചസ്റ്ററില്‍ വച്ച് നടക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ അച്ഛന്‍ മരിക്കുന്നത്. ഈ വാര്‍ത്ത പക്ഷെ ശ്രീദേവിയോട് നേരിട്ട് പറയാനുള്ള ധൈര്യം സംവിധായകനുണ്ടായിരുന്നില്ല. അതിനാല്‍ ്അച്ഛന് സുഖമില്ലെന്നും ഉടനെ തന്നെ പോയി കണ്ടു വരൂവെന്നായിരുന്നു അദ്ദേഹം താരത്തോട് പറഞ്ഞത്. നാട്ടിലെത്തിയപ്പോള്‍ മാത്രമാണ് അച്ഛന്‍ മരിച്ചുവെന്ന സത്യം ശ്രീദേവി അറിയുന്നത്. എന്നാല്‍ പിന്നാലെ തന്നെ ശ്രീദേവി സംവിധായകനെ വിളിക്കുകയും പതിനാറ് ദിവസം കഴിയുമ്പോള്‍ താന്‍ സെറ്റിലേക്ക് മടങ്ങിയെത്തുമെന്നും അറിയിക്കുന്നത്. പറഞ്ഞത് പോലെ തന്നെ 17-ാം ദിവസം ശ്രീദേവി സെറ്റിലെത്തി. മടങ്ങി വന്ന താരത്തോട് അഭിനയിക്കണമോ എന്ന് സംവിധായകന്‍ ചോദിച്ചുവെങ്കില്‍ താന്‍ വന്നിരിക്കുന്നത് തന്റെ ജോലി പൂര്‍ത്തിയാക്കാനാണെന്നായിരുന്നു ശ്രീദേവിയുടെ മറുപടി.

മനസില്‍ ഏറെ വിഷമമുണ്ടായ ആ സമയത്ത് ശ്രീദേവിയ്ക്ക് അഭിനയിക്കേണ്ടയിരുന്നത് ഒരു കോമഡി രംഗമായിരുന്നു. മനസിലെ സങ്കടത്തെ മറച്ചു പിടിച്ചുകൊണ്ട് തന്നെ ശ്രീദേവി ആ രംഗം മനോഹരമായി അവതരിപ്പിക്കുകയായിരുന്നു.
ശ്രീദേവിയുടെ പാതയിലൂടെ മകള്‍ ജാന്‍വി കപൂറും സിനിമയിലെത്തിയിരിക്കുകയാണ്. മകളുടെ അരങ്ങേറ്റം കാണാനായി കാത്തിരിക്കുകയായിരുന്നു ശ്രീദേവി. എന്നാല്‍ താരത്തിന് അത് സാധിച്ചില്ല. ജാന്‍വിയുടെ അരങ്ങേറ്റം സംഭവിക്കുന്നത് മാസങ്ങള്‍ മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു. ദുബായിയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനും മകള്‍ ഖുഷി കപൂറിനുമൊപ്പം ഡിന്നര്‍ കഴിക്കാന്‍ ഒരുങ്ങാന്‍ വേണ്ടി റൂമിലേക്ക് പോയതായിരുന്നു ശ്രീദേവി. ഏറെ നേരമായിട്ടും കാണാതെ വന്നതോടെ ബോണി അകത്ത് ചെന്ന് നോക്കിയപ്പോഴാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Recommended Video

അമ്മയുടെ പാതയിലൂടെ തന്നെ ജാന്‍വിയും സിനിമയിലെത്തുകയായിരുന്നു. ദഡക്ക് ആയിരുന്നു ജാന്‍വിയുടെ ആദ്യത്തെ സിനിമ. ചിത്രം വലിയ വിജയമായി മാറുകയും ജാന്‍വിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. പിന്നാലെ ഗുഞ്ജന്‍ സക്‌സേന, രൂഹി തുടങ്ങിയ സിനിമകളിലും ജാന്‍വി അഭിനയിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ജാന്‍വിയെ ബോളിവുഡ് നോക്കി കാണുന്നത്. ഭാവിയിലെ സൂപ്പര്‍നായികയായിട്ടാണ് താരത്തെ വിലയിരുത്തുന്നത്. അമ്മയെ പോലെ തന്നെ നല്ലൊരു നര്‍ത്തകി കൂടിയാണ് ജാന്‍വി കപൂര്‍.


Click it and Unblock the Notifications