അർജുന്റെ നിരന്തര മെസേജുകൾ, ഇനിയും തുടരരുതെന്ന് കരീന; ഇഷ്ടപ്പെടുന്നില്ലെന്ന് മുന്നറിയിപ്പും

ബോളിവുഡിലെ മുൻ നിര നായിക നടിയാണ് കരീന കപൂർ. രാജ് കപൂർ കുടുംബത്തിലെ അം​ഗമായ കരീന വളരെ പെട്ടെന്നാണ് ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് കരീന തുടക്കകാലത്ത് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. ഓംകാര ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉ​ദാഹരണമാണ്.

അതിന് ശേഷം നടി സൂപ്പർ സ്റ്റാറുകളുടെ കൊമേഴ്ഷ്യൽ ചിത്രങ്ങൾ തെരഞ്ഞെടുത്തു. കരിയറിൽ അന്നും ഇന്നും വാണിജ്യ മൂല്യമുള്ള സിനിമകൾക്കാണ് കരീന പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കരീനയ്ക്ക് ഹിറ്റ് സിനിമകൾ ഏറെയാണ്. സിനിമയുടെയും കാലഘട്ടത്തിന്റെ മാറ്റമനുസരിച്ച് പരുവപ്പെടാനും കരീന മടിച്ചിട്ടില്ല.

സൈറ് സീറോ സ്റ്റെെൽ ഇങ്ങ് തെന്നിന്ത്യ വരെ ട്രെൻഡ് ആയത് ഇതിന് ശേഷമാണ്

ബോളിവുഡിൽ നിരവധി ട്രെൻഡുകളും കരീന കൊണ്ടു വന്നിട്ടുണ്ട്. തഷാൻ എന്ന ചിത്രത്തിൽ സൈസ് സീറോ ആയി ബിക്കിനി വേഷത്തിൽ കരീന എത്തിയത് 2000 ങ്ങളിൽ തരംഗമായിരുന്നു. സൈറ് സീറോ സ്റ്റെെൽ ഇങ്ങ് തെന്നിന്ത്യ വരെ ട്രെൻഡ് ആയത് ഇതിന് ശേഷമാണ്. ഇതിനു പുറമെ ​ഗർഭിണിയായപ്പോഴും അഭിനയം തുടർന്നതും ഫാഷൻ ഷോകളിൽ എത്തിയതും കരീനയെ വ്യത്യസ്തയാക്കി.

നാൽപതുകളിൽ ഇത്രയും താരമൂല്യം നിലനിർത്താൻ പറ്റിയ ബോളിവുഡ് നടിമാർ ചുരുക്കമാണെന്നതും വസ്തുതയാണ്. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലിഖാൻ എന്നീ രണ്ട് ആൺമക്കളുടെ അമ്മയാണ് കരീന.

അർജുൻ കപൂറും കരീനയുടെ കടുത്ത ആരാധകനാണ്

സിനിമാ ലോകത്തും കരീനയ്ക്ക് ആരാധകർ ഏറെയാണ്. ആലിയ ഭട്ട്, സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാൻ, സാറ അലി ഖാൻ തുടങ്ങി നിരവധി പേർ കരീനയോടുള്ള ആരാധനയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നടൻ അർജുൻ കപൂറും കരീനയുടെ കടുത്ത ആരാധകനാണ്. ഇരുവരും ഒരുമിച്ച് കി ആന്റ് കാ എന്ന സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. മുമ്പൊരിക്കൽ തനിക്ക് സിനിമാ ലോകത്ത് നിന്നുള്ള ആരാധകരെക്കുറിച്ച് കരീന എൻഡിടിവിയോട് സംസാരിച്ചിരുന്നു.

ഇങ്ങനെ മെസേജ് അയക്കുകയും പുകഴ്ത്തുകയും ചെയ്താൽ ...

എന്തുകൊണ്ടാണ് നിരവധി താരങ്ങൾ തന്നെ ആരാധിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് കരീന അന്ന് തമാശയായി പറഞ്ഞു. 'അർജുൻ കപൂർ എനിക്ക് എപ്പോഴും എന്തെങ്കിലും പറഞ്ഞ് മെസേജ് അയക്കും. നോക്കൂ ഇങ്ങനെ മെസേജ് അയക്കുകയും പുകഴ്ത്തുകയും ചെയ്താൽ നിന്നെ ഡിലീറ്റ് ചെയ്യും എന്നായി ഞാൻ. എനിക്കത് ഇഷ്ടമേയല്ല, സെയ്ഫ് എന്നെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാൻ മാത്രം കാത്തിരിക്കുകയാണ് ഞാൻ,' കരീന പറഞ്ഞതിങ്ങനെ.

Also Read: ബാലയുടെ മോള്‍ക്ക് വേറൊരാളെ അച്ഛനെന്ന് വിളിക്കേണ്ട ഗതികേട്; വായടപ്പിച്ച് ഗോപി സുന്ദര്‍

കരീനയുടെ അടുത്ത സുഹൃത്തായ മലൈക അറോറയാണ് അർജുൻ കപൂറിന്റെ കാമുകി

2016 ൽ കരീനയും അർജുനും ഒരുമിച്ചഭിനയിച്ച കീ ആന്റ് കാ മികച്ച വിജയമായിരുന്നു. കരീനയുടെ അടുത്ത സുഹൃത്തായ മലൈക അറോറയാണ് അർജുൻ കപൂറിന്റെ കാമുകി. ലാൽ സിം​ഗ് ഛദ്ദയാണ് കരീനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലിഖാൻ എന്നീ രണ്ട് ആൺമക്കളുടെ അമ്മയാണ് കരീന.

Read more about: kareena kapoor arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X