For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയുടെ മോള്‍ക്ക് വേറൊരാളെ അച്ഛനെന്ന് വിളിക്കേണ്ട ഗതികേട്; വായടപ്പിച്ച് ഗോപി സുന്ദര്‍

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് ഗോപി സുന്ദര്‍. മലയാളികള്‍ എന്നും പാടി നടക്കുന്ന ഒരുപാട് പാട്ടുകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സംഗീത സംവിധായകന്‍ എന്നത് പോലെ തന്നെ സംഗീത റിയാലിറ്റി ഷോ വിധി കര്‍ത്താവ് എന്ന നിലയിലുമെല്ലാം ഗോപി സുന്ദര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗോപി സുന്ദര്‍.

  Also Read: 'ഹൗ കേൻ യു ടോക് ലൈക് ദാറ്റ്? ഒറ്റപ്പോക്ക്'; നയൻതാരയ്ക്ക് ദേഷ്യം വന്നതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  ഈയ്യടുത്തായിരുന്നു ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അമൃത സുരേഷുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ ആരാധകരെ അറിയിക്കുന്നത്. മലയാളികളുടെ പ്രിയങ്കരിയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പിന്നണി ഗായികയായി മാറുകയായിരുന്നു അമൃത സുരേഷ്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും അമൃത എത്തിയിരുന്നു.

  ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അമൃതയും ഗോപിയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജവീമാണ് ഗോപിയും അമൃതയും. ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള എല്ലാ മലയാളികളേയും പോലെ ഗോപിയും അമൃതയും ഓണം ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിരുന്നു.

  Also Read: 'അടിപൊളി കുടുംബ ചിത്രം, ഇപ്പോഴാണ് ഹാപ്പി ഓണമായത്'; പാപ്പുവിനെ ചേർത്ത് പിടിച്ച് നിറചിരിയുമായി അമൃതയും ​ഗോപിയും

  തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരമായ സൈബര്‍ ആക്രമണം നേരിടുന്നവരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കെല്ലാം നെഗറ്റീവ് കമന്റുകള്‍ നേരിടേണ്ടി വരാറുണ്ട് ഇരുവര്‍ക്കും. കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനും സമാനമായ വിധിയായിരുന്നു. എന്നാല്‍ ഓണാശംസ പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ കൃത്യമായ മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മറുപടി സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  അമൃത സുരേഷിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. ഇപ്പോഴാണ് കുടുംബചിത്രം പൂര്‍ണ്ണമായതെന്നായിരുന്നു കമന്റുകള്‍. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. അമൃത സുരേഷും ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. എന്നാല്‍ ചിലര്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

  Also Read: മക്കള്‍ക്ക് കൂടുതല്‍ അടുപ്പം ഭാര്യ സുചിത്രയോട്; പ്രണവിന് അഭിനയിക്കാന്‍ ഇഷ്ടമല്ല, വിസ്മയയെ കുറിച്ചും മോഹന്‍ലാൽ

  'ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്. എങ്ങനെ ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റുന്നോ എന്തോ'എന്നായിരുന്നു ഒരു കമന്റ്. ഉടനെ തന്നെ ഈ കമന്റിന് മറുപടിയുമായി ഗോപി സുന്ദര്‍ എത്തുകയായിരുന്നു. നെഗറ്റീവ് കമന്റിട്ടയാളുടെ പേര് വിളിച്ചായിരുന്നു ഗോപി സുന്ദര്‍ മറുപടി കൊടുത്തത്. 'താന്‍ എന്തിനാ വിഷമിക്കുന്നെ, ഇവിടെ എല്ലാവരും സന്തോഷത്തിലാണ്, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോള്‍ തല്‍ക്കാലം സുല്‍ത്താന്‍ പോ' എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ചില മക്കള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ടെന്നും ഗോപി സുന്ദര്‍ പറയുന്നുണ്ട്.

  നിങ്ങളെന്തിനാണ് എല്ലാവര്‍ക്കും മറുപടി കൊടുക്കുന്നത്. അവര് പറയുന്നത് പറയട്ടെ, നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്ക് എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ നിന്നാല്‍ നിങ്ങള്‍ക്ക് അതിനെ നേരം കാണൂ എന്നാണ് ചില ആരാധകര്‍ ഗോപിയോട് പറയുന്നത്. ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷേ, ഒരു മനുഷ്യന്റെ വായ പോലും നമുക്ക് മൂടി കെട്ടാന്‍ പറ്റില്ല. അവര്‍ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങള്‍ മറുപടി കൊടുക്കുന്നത് കൊണ്ടാണ് വീണ്ടും കമന്റുകള്‍ വരുന്നതെന്നും സോഷ്യല്‍ മീഡിയയിലെ ചിലര്‍ പറയുന്നുണ്ട്.

  അതേസമയം, എടാ ഗോപി നീയുണ്ടാക്കിയ രണ്ടുമക്കള്‍ ഇല്ലെടാ, അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നുവെങ്കില്‍ കുറച്ച് അന്തസുണ്ടായിരുന്നു എന്നായിരുന്നു വേറൊരാളുടെ കമന്റ്. നിന്നെ എന്താണ് കാണാത്തതെന്ന് വിചാരിച്ചേയുള്ളൂ. നീ വന്നോ ശ്യാമേ, ഞാന്‍ അന്തസ് നോക്കാറില്ല, എന്തായാലും നീ അന്തസായി ജീവിക്കൂ, ഹാപ്പി ഓണം എന്നാണ് ഇയാള്‍ക്ക് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. ഗോപി സുന്ദറിനും അമൃതയ്ക്കും പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

  Read more about: gopi sundar
  English summary
  Gopi Sundar Gives Reply To A Comment Insulting Him And Amrutha Suresh For Their Onam Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X