തബുവിന്റെ പ്രണയങ്ങളും വേര്‍പിരിയലുകളും; താരസുന്ദരിയുടെ പ്രണയങ്ങള്‍!
ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത അഭിനേത്രിയാണ് തബു. ഏത് തരത്തിലുള്ള കഥാപാത്രങ്ങളും തന്റെ കരങ്ങളില്‍ ഭദ്രമാണെന്ന് തബു ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഇന്നും തബുവിനോളം സ്‌ക്രീന്‍ പ്രസന്‍സുള്ളൊരു മറ്റൊരു നായിക ബോളിവുഡിലുണ്ടോ എന്ന് തന്നെ സംശയമാണ്. 1985ല്‍ ഹം നൗജവാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തുബിന്റെ അരങ്ങേറ്റം.
സാരിയണിഞ്ഞ് കുസൃതി കാട്ടി പ്രിയങ്ക; പുത്തന്‍ ചിത്രങ്ങളിതാ
ഒരേസമയം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും വാണിജ്യ വിജയമായി മാറിയ സിനിമകളും തബു ചെയ്തിട്ടുണ്ട്. മാച്ചിസ്, കാലാപാനി, അസ്ഥിത്വ, ചാന്ദിനി ബാര്‍, മക്ബൂല്‍, ചീനി കം, ഹൈദര്‍, ദൃശ്യം, അന്ധാദുന്‍ തുടങ്ങി ഒന്നിനൊന്ന് മികച്ച സിനിമകളില്‍ തബു ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ പോലെ തന്നെ എന്നും ചര്‍ച്ചയായിരുന്നു തബുവിന്റെ പ്രണയങ്ങളും. തബുവിന്റെ പ്രണയ ജീവിതങ്ങളിലൂടെ കടന്നു പോകാം.

തബുവും സഞ്ജയ് കപൂറും
ബോളിവുഡിലെ സുപ്രധാന കുടുംബത്തില്‍ നിന്നും വന്നിട്ടും വലിയ താരമായി മാറാന്‍ സാധിക്കാതെ പോയ നടനാണ് സഞ്ജയ് കപൂര്‍. പ്രേം എന്ന സഞ്ജയ് കപൂറിന്റെ അരങ്ങേറ്റ ചിത്രത്തില്‍ തബുവായിരുന്നു നായിക. ഇരുവരും ചിത്രീകരണത്തിനിടെ അടുക്കുകയായിരുന്നു. എന്നാല്‍ പോകെ പോകെ ഈ ബന്ധം വഷളായി. ഒടുവില്‍ ചിത്രത്തിന്റെ അവസാന നാളുകളിലേക്ക് എത്തുമ്പോള്‍ തങ്ങള്‍ പരസ്പരം മിണ്ടാന്‍ പോലും ആകാത്തവരായി മാറിയെന്നാണ് പിന്നീട് സഞ്ജയ് കപൂര്‍ തന്നെ പറഞ്ഞത്.

തബുവും സാജിദ് നദിയാദ്‌വാലയും
ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്നു തബുവും സാജിദും. സാജിദിന്റെ ഭാര്യയും നടിയമായ ദിവ്യ ഭാരതിയുയം തബുവും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ദിയ മരിച്ചു. തുടര്‍ന്ന് ജീത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തബുവും സാജിദും അടുക്കുകയായിരുന്നു. എന്നാല്‍ സാജിദ് അപ്പോഴും അന്തരിച്ച ഭാര്യയുടെ ഓര്‍മ്മകളിലായിരുന്നു. ഇതിനിടെ തബു തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗാര്‍ജുനയുമായി അടുക്കുകയായിരുന്നു. ഇതോടെ സാജിദും തബുവും പിരിഞ്ഞു.

തബുവും നാഗാര്‍ജുനയും
തബുവിന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട ബന്ധമായിരുന്നു നാഗാര്‍ജുനയുമായി. ഇരുവരും അടുപ്പത്തിലായിരുന്ന സമയത്ത് നാഗാര്‍ജുന വിവാഹിതനായിരുന്നു. നാളുകള്‍ നീണ്ട ബന്ധത്തിനൊടുവില്‍ നാഗാര്‍ജുന തന്റെ ഭാര്യയെ ഉപേക്ഷിക്കില്ലെന്ന് തബുവിന് വ്യക്തമാവുകയായിരുന്നു. ഇതോടെ തബു ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നും തബുവും നാഗാര്‍ജുനയും നല്ല സുഹൃത്തുക്കളാണ്. നാഗാര്‍ജുനയുടെ ഭാര്യയും നടിയുമായ അമലയുമാണ് തബു അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.
Recommended Video

ഇപ്പോഴും സിംഗിള്‍
അതേസമയം താന്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നതിന്റെ കാരണമായി തബു പറയുന്നത് നടന്‍ അജയ് ദേവ്ഗണിന്റെ പേരാണ്. ഇരുവരും വര്‍ഷങ്ങളായി പരസ്പരം അറിയുന്നവാണ്.കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു. തന്റെ സഹോദരന്റെ സുഹൃത്താണ് അജയ്. ചെറുപ്പത്തിലെ തന്റെ പിന്നാലെ വരുന്ന ആണ്‍കുട്ടികളെ അജയിയും സഹോദരനും ചേര്‍ന്ന് ഓടിക്കുമായിരുന്നുവെന്നാണ് തബു പറയുന്നത്. താനിന്നും സിംഗിള്‍ ആയിരിക്കാന്‍ കാരണം അജയ് ആണെന്നാണ് തബു തമാശയായി പറയുന്നത്.


Click it and Unblock the Notifications











