For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകിനെ വേണ്ട, ഐശ്വര്യയുടെ പിന്നാലെ കൂടി പാപ്പരാസികള്‍; ഭാര്യയുടെ കൈ തട്ടി മാറ്റി താരം!

  |

  ബോളിവുഡിലെ മിന്നും താരമാണ് അഭിഷേക് ബച്ചന്‍. എന്നാല്‍ തന്റെ കരിയറിന്റെ ഏറിയ പങ്കുവും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിട്ടിട്ടുള്ള താരമാണ് അഭിഷേക് ബച്ചന്‍. തന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍, അമ്മ ജയ ബച്ചന്‍, ഭാര്യ ഐശ്വര്യ റായ് എന്നിവരുടെ താരപദവിയുമായും പ്രശസ്തിയുമായും എന്നും ബച്ചനെ വിമര്‍ശകര്‍ താരതമ്യം ചെയ്യാറുണ്ട്. ബച്ചന്റെ മകനെന്ന പേരിലുള്ള ഒരിക്കലും മീറ്റ് ചെയ്യാന്‍ പറ്റാത്ത താരതമ്യത്തിന്റെ പേരില്‍ എന്നും അഭിഷേക് കളിയാക്കലുകള്‍ നേരിടാറുണ്ട്.

  Also Read: അച്ഛനെ ഒരിക്കലും കണ്ടിട്ടില്ല, കാണണെന്ന് തോന്നിയിട്ടില്ല, പേരു പോലും വേണ്ട; അച്ഛനെക്കുറിച്ച് തബു

  പലപ്പോഴും തന്റെ അഭിനയത്തില്‍ അഭിഷേക് നടത്തിയ മുന്നേറ്റം വിമര്‍ശകര്‍ കാണാറില്ല. അഭിഷേക് ബച്ചന്‍ എന്ന വ്യക്തിയെ മറന്ന് കേവലം അമിതാഭ് ബച്ചന്റെ മകന്‍ എന്ന രീതിയില്‍ മാത്രം പരിഗണിച്ചാണ് അഭിഷേകിനെ വിമര്‍ശകര്‍ അപമാനിക്കാറുള്ളത്. വിമര്‍ശകര്‍ക്ക് പക്ഷെ ചുട്ട മറുപടി നല്‍കാനും ഒരുകാലത്ത് തന്നെ വിമര്‍ശിച്ചിരുന്നവരെ പോലും പിന്നീടും തന്റെ ആരാധകരാക്കി മാറ്റാനും അഭിഷേകിന് സാധിച്ചിട്ടുണ്ട്.

  പൊതുവെ വേദികളിലെല്ലാം ചിരിച്ച മുഖത്തോടെയും ഊര്‍ജ്ജസ്വലനായുമാണ് അഭിഷേക് ബച്ചനെ കാണാറുള്ളത്. താരത്തിന്റെ അഭിമുഖങ്ങള്‍ ഇതിനുള്ള ഉദാഹരണങ്ങളാണ്. എന്നാല്‍ അഭിഷേകിന്റെ നിയന്ത്രണം നഷ്ടമായ ചില അപൂര്‍വ്വം നിമിഷങ്ങളുണ്ട്. അതിലൊന്നായിരുന്ന നടി സോനം കപൂറിന്റെ വിവാഹ റിസപ്ഷന്‍. തന്റെ ഭാര്യയായ നടി ഐശ്വര്യ റായിയുമൊത്തായിരുന്നു അന്ന് അഭിഷേക് എത്തിയത്. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: നടിയുടെ കൈയ്യില്‍ തുപ്പുന്നതടക്കം തമാശയാക്കി ആമിർ ഖാൻ; ഐശ്വര്യ റായിയെ ദേഷ്യത്തിലാക്കിയതും നടൻ്റെ പ്രവൃത്തി

  റിസപ്ഷനെത്തിയ താരങ്ങളുടെയെല്ലാം ചിത്രങ്ങളെടുക്കാനായി പാപ്പരാസികള്‍ വിവാഹ വേദിയിലുണ്ടായിരുന്നു. അഭിഷേകും ഐശ്വര്യയും വന്നിറങ്ങിയതോടെ പതിവ് പോലെ പാപ്പരാസികള്‍ ഇരുവരേയും പൊതിയുകയായിരുന്നു. സന്തോഷത്തോടേയും ചിരിച്ച മുഖത്തോടെയും ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുറച്ച് ചിത്രങ്ങളെടുത്ത ശേഷം പാപ്പരാസികള്‍ ഐശ്വര്യയോട് മാത്രമായി പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്നെ അവഗണിച്ചതില്‍ അഭിഷേകിന് ദേഷ്യം വന്നു. താരത്തിന്റെ മാനസികാവസ്ഥ ആ മുഖത്തിലുണ്ടായിരുന്നു.

  ഇതോടെ താരം ഐശ്വര്യയുടെ കയ്യില്‍ നിന്നും പിടിവിടുകയും അവിടെ നിന്നും പോവുകയുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അമ്പരന്നു നില്‍ക്കുകയായിരുന്നു ഐശ്വര്യ റായ്. പാപ്പരാസികള്‍ അഭിഷേകിന്റേയും ഒറ്റയ്ക്കുള്ള ചിത്രങ്ങളെടുക്കാന്‍ വിളിക്കുന്നതായി ഐശ്വര്യ പറയാന്‍ ശ്രമിച്ചുവെങ്കിലും താരം അവിടെ നിന്നും പോവുകയായിരുന്നു. താരം ഐശ്വര്യയോട് പോസ് ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടുകയും മാറി നില്‍ക്കുകയും ചെയ്തു. അധികനേരം പാപ്പരാസികള്‍ക്ക് മുന്നില്‍ നില്‍ക്കാതെ ഐശ്വര്യ അഭിഷേകിന് അരികിലേക്ക് മടങ്ങുകയും ഇരുവരും അകത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരിക്കലും സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് അഭിഷേകിന്.

  കരിയറില്‍ നിരന്തര വിമര്‍ശനങ്ങളായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു അഭിഷേക്. പിന്നീട് അനുരാഗ് കശ്യപ് ഒരുക്കിയ മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെയാണ് താരം തിരികെ വന്നത്. ഇപ്പോള്‍ സിനിമയിലും ഒടിടിയിലുമെല്ലാം സജീവമാണ് അഭിഷേക്. ദസ്വിയാണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്രീത്ത് ഇന്റു ദ ഷാഡോസിന്റെ പുതിയ സീസണ്‍ ആണ് പുറത്തിറങ്ങാനിരിക്കുന്നത്. പിന്നാലെ ഒത്ത സെരുപ്പ് സൈസ് 7 ന്റെ ഹിന്ദി റീമേക്കും തയ്യാറെടുക്കുന്നുണ്ട്.

  അതേസമയം ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ നെഗറ്റീവ് കഥപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Flashback Friday: When Abhishek Bachchan Humiliated During Sonam Kapoor's Wedding Reception
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X