ഐശ്വര്യ പഴയ നടി, അവളെ കാണാന്‍ ഭംഗിയില്ല; കരീനയുടെ നാവിന്റെ ചൂടറിഞ്ഞ താരങ്ങള്‍!

ബോളിവുഡിലെ സൂപ്പര്‍താരമാണ് കരീന കപൂര്‍. വര്‍ഷങ്ങളായി സിനിമയ്ക്ക് അകത്തും പുറത്തും കരീന ആരാധകരുടെ കൈയ്യടി നേടുന്നു. വിവാഹ ശേഷവും സിനിമകളില്‍ സജീവമാകാന്‍ സാധിച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാളുമാണ് കരീന കപൂര്‍. തുറന്ന് സംസാരിക്കുന്ന കരീനയുടെ ശീലം പലപ്പോഴും വാര്‍ത്തകള്‍ക്ക് കാരണമായിട്ടുണ്ട്. സഹതാരങ്ങളെ കുറിച്ചുള്ള കരീനയുടെ പല പ്രതികരണങ്ങളും വിവാദങ്ങളുമായിട്ടുണ്ട്.

സാറയുടെ ഫിറ്റ്‌നസിന്റെ രഹസ്യം; ബോളിവുഡ് സുന്ദരിയുടെ യോഗ ചിത്രങ്ങള്‍

സഹതാരങ്ങളെ കുറിച്ച് വളരെ വിവാദകരമായ പ്രസ്താവനകളും കരീന നടത്തിയിട്ടുണ്ട്. കോഫി വിത്ത് കരണ്‍ എപ്പിസോഡുകളിലും അഭിമുഖങ്ങളിലുമൊക്കെ പലപ്പോഴും കരീനയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍ മുതല്‍ ഐശ്വര്യ റായ് വരെ ഇങ്ങനെ കരീനയുടെ വാക്കുകളുടെ ഇരകളായിട്ടുണ്ട്. വിശദമായി വായിക്കാം.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

കരീന കപൂറും സല്‍മാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സല്‍മാന്റെ കരിയറിലെ തന്നെ വലിയ വിജയങ്ങളിലൊന്നായ ബോഡി ഗാര്‍ഡിലും കരീനയായിരുന്നു നായകന്‍. എന്നാല്‍ താന്‍ സല്‍മാന്‍ ഖാന്റെ ആരാധികയല്ലെന്നും തനിക്ക് സല്‍മാന്‍ ഖാനെ ഇഷ്ടമല്ലെന്നും കരീന പറഞ്ഞിരുന്നു. സല്‍മാന്‍ ഖാന്‍ ഒരു മോശം നടനാണെന്നാണ് കരീന തുറന്നു പറഞ്ഞത്.

അമീഷ പട്ടേല്‍

അമീഷ പട്ടേല്‍

കരീനയുടെ അരങ്ങേറ്റ ചിത്രമാകേണ്ടിയിരുന്ന സിനിമയാണ് കഹോ ന പ്യാര്‍ ഹേ. പക്ഷെ ചിത്രത്തില്‍ നായികയായത് അമീഷ പട്ടേല്‍ ആയിരുന്നു. ഈ ചിത്രത്തില്‍ താനായിരുന്നു നായികയാകേണ്ടിയിരുന്നത്. ചിത്രം വലിയ വിജയമായിരുന്നു. ഞാന്‍ വലിയ താരമാകുമായിരുന്നു. പക്ഷെ താരത്തേക്കാള്‍ നല്ല നടിയാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. കഹോ ന പ്യാര്‍ ഹേയില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ അത് സാധിക്കുമായിരുന്നില്ല. അത് ഹൃത്വിക്കിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. അവളെ കാണാന്‍ രസമില്ലായിരുന്നു. ഞാനായിരുന്നുവെങ്കില്‍ കൂടുതല്‍ ആവശ്യപ്പെട്ടേനെ എന്നായിരുന്നു കരീന പറഞ്ഞത്.

പ്രീതി സിന്റ

കരീനയും പ്രീതി സിന്റയും തമ്മില്‍ വലിയ ഭിന്നത ഒരുകാലത്തുണ്ടായിരുന്നു. ഒരിക്കല്‍ താരങ്ങളുടെ മക്കള്‍ക്ക് അനാവശ്യ പ്രിവിലേജ് ലഭിക്കുന്നുണ്ടെന്ന് പ്രീതി സിന്റ പറഞ്ഞിരുന്നു. ഇതിനെതിരെ കരീന രംഗത്ത് എത്തിയിരുന്നു. എന്തോ തെറ്റിദ്ധാരണയാണ് പ്രീതിയ്‌ക്കെന്നും അത് സാരമില്ല അവള്‍ എനിക്കൊരു മത്സരം പോലുമല്ലെന്നായിരുന്നു കരീനയുടെ പ്രതികരണം.

ഐശ്വര്യ റായ് ബച്ചന്‍

ഐശ്വര്യ റായ് ബച്ചന്‍

കരീന പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഹീറോയിന്‍. ചിത്രത്തില്‍ നേരത്തെ നായികയായി തീരുമാനിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാല്‍ ഐശ്വര്യ ഗര്‍ഭിണിയായതോടെ ചിത്രത്തില്‍ നിന്നും പിന്മാറി. ഇതോടെയാണ് കരീന നായികയായി മാറുന്നത്. ഇതിന് പിന്നാലെ ഇരുവരേയും താരതമ്യം ചെയ്യുന്നത് പതിവായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ രണ്ടും രണ്ട് തലമുറകളിലെ നായികമാരാണെന്നും യാതൊരു തരത്തിലുള്ള താരതമ്യവും സാധ്യമല്ലെന്നായിരുന്നു കരീനയുടെ വാക്കുകള്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ഇന്ത്യന്‍ സിനിമയും കടന്ന് ഹോളിവുഡില്‍ താരമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കവെ പ്രിയങ്കയോട് എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടോ എന്ന് കരണ്‍ ജോഹര്‍ കരീനയോട് ചോദിച്ചിരുന്നു. അവള്‍ക്ക് എന്താണ് അങ്ങനെയൊരു ആക്‌സന്റ് എന്ന് ചോദിക്കുമെന്നായിരുന്നു കരീനയുടെ മറുപടി. നെഗറ്റീവ് റോളിലൂടെ അരങ്ങേറി ഇന്ന് ഗ്ലോബല്‍ സ്റ്റാര്‍ ആയി വളര്‍ന്നിരിക്കുകയാണ് പ്രിയങ്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X