അക്ഷയ് കുമാറുമായി അടുക്കരുത്, എന്റെ നഖം കുത്തിയിറക്കും; രേഖയ്ക്ക് രവീണ നല്‍കിയ മുന്നറിയിപ്പ്
ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ടനും. ഇരുവരും സിനിമയ്ക്ക് പുറത്തും അടുപ്പത്തിലായിരുന്നു. 1994 ല്‍് പുറത്തിറങ്ങിയ മൊഹ്‌റയുടെ സെറ്റില്‍ ആരംഭിച്ച അടുപ്പം പിന്നീട് വളരുകയായിരുന്നു. സിനിമകള്‍ ഹിറ്റുകളായി മാറുമ്പോള്‍ ഇവര്‍ക്കിടയിലെ ബന്ധവും വളരുകയായിരുന്നു
എന്നാല്‍ അക്കാലത്ത് മറ്റ് താരങ്ങളുമായും അക്ഷയ് കുമാറിന് ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇങ്ങനെ നടന്നിരുന്നൊരു പ്രചരണമായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം. പിന്നീട് ഈ ബന്ധത്തിനെതിരെ രവീണ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. അക്ഷയ് കുമാറില്‍ നിന്നും അകലം പാലിക്കാന്‍ രേഖയ്ക്ക് രവീണ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം.

1996 ല്‍ കില്ലാഡിയോം ക കില്ലാഡി പുറത്തിറങ്ങിയ സമയത്തായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്. ഈ ബന്ധമാണ് രവീണയുമായി അക്ഷയ് അകലാന്‍ കാരണമെന്നുവരെ ചിലര്‍ പറയുന്നു. എന്നാല്‍ അക്ഷയ് കുമാറിന് രേഖയോട് താല്‍പര്യമില്ലായിരുന്നുവെന്നും അക്ഷയ് രേഖയെ സഹിക്കുകയാണെന്നുമായിരുന്നു രവീണ പറഞ്ഞത്.
അക്ഷയ്ക്ക് രേഖയോട് എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നുന്നില്ല. സത്യത്തില്‍, അവന്‍ അവരില്‍ നിന്നും ഓടുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി രേഖയെ സഹിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അവന് വേണ്ടി വീട്ടില്‍ നിന്നും ഉച്ച ഭക്ഷണം കൊണ്ടു വരുമായിരുന്നു അവര്‍. അപ്പോഴാണ് ഞാന്‍ ഇടപെട്ടത്. കാര്യങ്ങള്‍ പരിധി വിടുകയാണെന്ന് തോന്നി. എന്നായിരുന്നു രവീണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ബോളിവുഡിന്റെ സ്‌റ്റൈല്‍ ക്വീന്‍; നുഷ്‌റത് ഭറുച്ചയുടെ ഹോട്ട് ചിത്രങ്ങള്‍
Recommended Video
ഞങ്ങള്‍ ഒരുമിച്ചാണെന്ന് അറിഞ്ഞിട്ടും ഈ നടി അവനോട് അടുക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ എന്റെ നഖങ്ങള്‍ അവരുടെ ദേഹത്ത് കുത്തിയിറക്കും. പക്ഷെ അക്ഷയ്ക്ക് കാര്യങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനറിയാം. എന്നായിരുന്ന മറ്റൊരു അഭിമുഖത്തില്‍ രവീണ പറഞ്ഞത്. പിന്നീട് അക്ഷയ് കുമാറും രവീണയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നുവെങ്കിലും വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയും ഇരുവരും പിരിയുകയുമായിരുന്നു. ഇരുവരും ഇന്ന് വിവാഹിതരാണ്. നടിയായ ട്വിങ്കില്‍ ഖന്നയെയാണ് അക്ഷയ് കുമാര്‍ വിവാഹം ചെയ്തത്. ബിസിനസുകാരന്‍ അനില്‍ തഡനിയാണ് രവീണയുടെ ഭര്‍ത്താവ്.


Click it and Unblock the Notifications