പബ്ബില്‍ വച്ചുണ്ടായ തര്‍ക്കം; എല്ലാവരും നോക്കി നില്‍ക്കെ രണ്‍ബീറിന്റെ കരണത്തടിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ താരങ്ങള്‍ക്കിടയിലെ സൗഹൃദങ്ങള്‍ പോലെ തന്നെ പ്രശസ്തമാണ് പിണക്കങ്ങളും. പല വലിയ താരങ്ങള്‍ക്കുമിടയിലെ പിണക്കം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയങ്ങള്‍ക്കിടയിലുണ്ടായ വഴക്കുകളുടേയും ഇണക്കങ്ങളുടേയുമെല്ലാം കഥകള്‍ വളരെ പ്രശസ്തമാണ്. ഈ പിണക്കങ്ങള്‍ ഇല്ലാതെ ബോളിവുഡിന്റെ ചരിത്രം പോലും പറയാനാകില്ല. ബോളിവുഡിന്റെ ഭായ്ജാന്‍ ആയ സല്‍മാന്‍ ഇത്തരം സംഭവങ്ങളിലെ സ്ഥിരം ആളാണ്. പല താരങ്ങളുമായി സല്‍മാന്‍ ഖാന്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്.

അത്തരത്തില്‍ സല്‍മാനുമായി നിരന്തരം പ്രശ്‌നമുണ്ടായിരുന്ന താരമാണ് രണ്‍ബീര്‍ കപൂര്‍. സല്‍മാന്‍ ഖാന്‍ മുന്‍ കാമുകയായ കത്രീന കൈഫ് പിന്നീട് രണ്‍ബീറുമായി പ്രണയത്തിലായതും ഇതോടെ ഇരുവര്‍ക്കുമിടയിലുണ്ടായ പ്രശ്‌നങ്ങളുമെല്ലാം എല്ലാവര്‍ക്കും അറിയുന്ന കഥകളാണ്. എന്നാല്‍ രണ്‍ബീറിനും സല്‍മാനുമിടയിലെ പ്രശ്‌നങ്ങളുടെ തുടക്കം അവിടെയല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സല്‍മാനും രണ്‍ബീറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്തിന് ഏറെ പറയുന്നു, രണ്‍ബീര്‍ അരങ്ങേറുന്നതിന് മുമ്പ് തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നതാണ് വസ്തുത.

Salman Khan

സഞ്ജയ് ലീലാ ബന്‍സാലിയുടെ സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീര്‍ കപൂറിന്റെ അരങ്ങേറ്റം. എന്നാല്‍ ഈ ചിത്രത്തിനെല്ലാം മുമ്പ് തന്നെ സല്‍മാനും രണ്‍ബീറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. സല്‍മാന്‍ രണ്‍ബീറിന്റെ കരണത്തടിക്കുക വരെയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരിക്കല്‍ മുംബൈയിലെ ഒരു പബ്ബില്‍ വച്ച് രണ്‍ബീറും സല്‍മാന്‍ ഖാനും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമാവുകയായിരുന്നു. വാക്ക് തര്‍ക്കം അതിരുകടന്ന് വളരെ രൂക്ഷമായി മാറുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ സല്‍മാന്‍ ഖാന്‍ രണ്‍ബീറിന്റെ കരണത്തടിക്കുകയായിരുന്നു.

ഇതോടെ ദേഷ്യവും സങ്കടവും കാരണം രണ്‍ബീര്‍ സംഭവ സ്ഥലത്തു നിന്നും പോയെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിറ്റേദിവസം തന്നെ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറും സല്‍മാന്റെ പിതാവ് സലീം ഖാനും ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സലിം ഖാന്‍ സംഭവത്തില്‍ ഋഷിയോട് മാപ്പ് ചോദിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും അന്നു മുതല്‍ സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചെന്നും പിന്നീടിത് കത്രീന കൈഫിലേക്ക് എത്തിയതോടെ കൂടുതല്‍ വഷളാവുകയായിരുന്നുവെന്നുമാണ് വിലയിരുത്തലുകള്‍.

സല്‍മാന്‍ ഖാനും കത്രീനയും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. പത്ത് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകര്‍ന്നു. ഇതിന് ശേഷമാണ് രണ്‍ബീറും കത്രീനയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഈ സമയത്ത് ഒരിക്കല്‍ കോഫി വിത്ത് കരണിലെത്തിയ സല്‍മാന്‍ ഖാന്‍ രണ്‍ബീറിനേയും കത്രീനയേയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി മാറിയിരുന്നു.

കരണ്‍ ജോഹര്‍ രണ്‍ബീറിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞുവെന്നും അവന്‍ എല്ലാം കൊണ്ടു പോവുകയാണെന്നുമായിരുന്നു സല്‍മാന്റെ പരാമര്‍ശം. രണ്‍ബീര്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കത്രീന എവിടെ എന്ന് ചോദിക്കുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതെല്ലാം വിവാദമായി മാറുകയും ചെയ്തിരുന്നു. രണ്‍ബീറും സല്‍മാനും തമ്മിലുള്ള ശീതയുദ്ധം തുടരുമ്പോഴും കത്രീനയും സല്‍മാനും തമ്മിലുള്ള സൗഹൃദം വീണ്ടും ശക്തമാവുകയും ചെയ്തു. പ്രണയ ബന്ധം തകര്‍ന്ന ശേഷവും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഇരുവരും പുതിയ ചിത്രമായ ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിനായി വിദേശത്താണുള്ളത്.

അതേസമയം രണ്‍ബീറുമായുള്ള കത്രീനയുടെ പ്രണയവും വിവാഹത്തിന്റെ വക്കിലെത്തിയ ശേഷം പിരിഞ്ഞു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കത്രീനയും വിക്കി കൗശലും പ്രണയത്തിലാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും രഹസ്യമായി വിവാഹ നിശ്ചയം നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കത്രീനയുമായുള്ള പ്രണയം അവസാനിച്ചതിന് പിന്നാലെ രണ്‍ബീര്‍ ആലിയ ഭട്ടുമായി പ്രണയത്തിലായി. ഇന്ന് ബോളിവുഡിലെ ഹോട്ട് കപ്പിളാണ് രണ്‍ബീറും ആലിയയും. ഇരുവരും വിവാഹിതരാകാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായ ബ്രഹ്‌മാസ്ത്ര അണിയറയില്‍ തയ്യാറെടുക്കുകയാണ്. അമിതാഭ് ബച്ചന്‍, മൗനി റോയ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജിയാണ്.

Read more about: salman khan ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X