ഭക്ഷണം എന്റെ ശത്രുവായി! ഭക്ഷണം കഴിച്ചതിന് ഞാനെന്നെ ശിക്ഷിച്ചു; ദുരനുഭവം പങ്കുവച്ച് ജാക്വിലിന്‍

ശ്രീലങ്കയില്‍ നിന്നും ബോളിവുഡിലെത്തി ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ താരമാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. 2006 മിസ് യൂണിവേഴ്‌സ് ശ്രീലങ്ക പട്ടം നേടിയാണ് ജാക്കി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ജാക്വിലിന്‍ സിനിമയിലെത്തുന്നത്. ഹൗസ്ഫുള്‍, ബ്രദേഴ്‌സ്, മര്‍ഡര്‍ 2, കിക്ക് തുടങ്ങിയ ഹിറ്റുകളിലെ നായികയായാണ് ഇന്ത്യാക്കാരുടെ മനസില്‍ ജാക്കി ഇടം നേടുന്നത്. ജാക്കിയുടെ ഏറ്റവും പുതിയ സിനിമയായ ബച്ചന്‍ പാണ്ഡെ റിലീസിന് തയ്യാറെടുക്കുകയാണ്. ഈയ്യടുത്ത് വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടിരുന്നു ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.

ഇതിനിടെ ഇപ്പോഴിതാ പ്രശസ്തിയുടെ മോശം വശങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ജാക്കി. നടിയ ശില്‍പ ഷെട്ടിയുമായി നടന്ന അഭിമുഖത്തിലായിരുന്നു ജാക്കി മനസ് തുറന്നത്. കരിയറിന്റെ തുടക്കകാലത്തും ചെറുപ്പത്തിലുമുണ്ടായ അനുഭവങ്ങളാണ് താരം പറഞ്ഞത്. ഭക്ഷണം കഴിക്കുന്നതിലുണ്ടായിരുന്നു പ്രശ്‌നങ്ങളെക്കുറിച്ചും ജാക്കി മനസ് തുറക്കുന്നുണ്ട്. ഭക്ഷണത്തെ താന്‍ ശത്രുവായിട്ടായിരുന്നു കണ്ടിരുന്നതെന്നും ഭക്ഷണം കഴിച്ചതിന്റെ പേരില്‍ സ്വയം ശിക്ഷിക്കുമായിരുന്നുവെന്നാണ് ജാക്കിയുടെ വെളിപ്പെടുത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

മോഡലിംഗ്

ഷേപ്പ് ഓഫ് യു എന്ന പരിപാടിയുടെ ആദ്യത്തെ എപ്പിസോഡിലാണ് ജാക്കി എത്തിയത്. സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഭക്ഷണക്രമത്തിലും ശീലത്തിലും മാറ്റം വരാറുണ്ടോ എന്നായിരുന്നു ശില്‍പ ഷെട്ടി ജാക്കിയോട് ചോദിച്ചത്. ''എന്റെ ഇരുപതുകളില്‍ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നു പോയിരുന്നു. ഒരുപാട്. മോഡലിംഗ് കാലത്തായിരുന്നു അത്. ഒമ്പതാം വയസില്‍ രാജ്യാന്തര തലത്തില്‍ മത്സരിക്കുന്നതിന്റെ സമ്മര്‍ദ്ധമുണ്ടായിരുന്നു. സമ്മര്‍ദ്ധം എന്ന വല്ലാതെ അലട്ടിയിരുന്നു. എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് എനിക്കറിയല്ലായിരുന്നു. ഭക്ഷണം എന്റെ ശത്രുവായി മാറി. ഇരുപതുകളില്‍ തുടങ്ങിയ ആ ശീലം നടിയായി മാറി ക്യാമറയുടെ മുന്നിലെത്തിയപ്പോഴും തുടര്‍ന്നു'' എന്നായിരുന്നു ജാക്കിയുടെ മറുപടി.

ക്യാമറ

''ക്യാമറയില്‍ എന്നെ കാണാന്‍ എങ്ങനെയിരിക്കുമെന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുമായിരുന്നു. ഭക്ഷണം കഴിച്ചതിന് സ്വയം ശിക്ഷിക്കുന്നത് പോലെയായിരുന്നു. എന്നാല്‍ അതിനെ മറികടക്കാന്‍ എനിക്ക് സാധിച്ചു. പതുക്കെയായിരുന്നു. സമയമെടുത്തു. മാസങ്ങളോളം നന്നായി പോകും. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കും. ഇതോടെ ഞാന്‍ പഴയ ശീലത്തിലേക്ക് തിരിച്ചു പോകുന്ന അവസ്ഥയായിരുന്നു. സത്യത്തില്‍ കുറച്ച് മോശമാമയിരുന്നു അവസ്ഥ. പക്ഷെ അതില്‍ നിന്നും പുറത്ത് കടന്നത് എന്നെ കൂടുതല്‍ കരുത്തയാക്കിയ കാര്യമാണ്. ഇന്ന് ഭക്ഷണത്തെക്കുറിച്ച് കുറേക്കൂടി ബോധവതിയാണ് ഞാന്‍'' എന്നും ജാക്വിലിന്‍ പറയുന്നു. അതേസമയം ഒരിക്കല്‍ ഒരു നടന്‍ തന്നോട് ശില്‍പ ഷെട്ടിയെ പോലെയാകാന്‍ പറഞ്ഞിട്ടുണ്ടെന്നും ജാക്വിലിന്‍ വെളിപ്പെടുത്തുന്നുണ്ട്.

വാര്‍ത്തകളില്‍

നേരത്തെ ജാക്വിലിന്റെ പേര് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറുമൊത്തുള്ള ജാക്കിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ജാക്കി രംഗത്ത് എത്തുകയായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ബച്ചന്‍ പാണ്ഡെ

അതേസമയം ജാക്കിയുടെ പുതിയ സിനിമയായ ബച്ചന്‍ പാണ്ഡെ റിലീസിന് തയ്യാറെടുക്കുകയാണ്. അക്ഷയ് കുമാര്‍ നായകനായ ചിത്രത്തില്‍ കൃതി സനോണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അര്‍ഷദ് വാര്‍സിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മാര്‍ച്ച് 18 നാണ് സിനിമയുടെ റിലീസ്. തമിഴ് ചിത്രം ജിഗര്‍തണ്ടയുടെ ഹിന്ദി റീമേക്കാണ ബച്ചന്‍ പാണ്ഡെ. തമിഴില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് ഹിന്ദിയില്‍ സിനിമയെത്തുന്നത്. പിന്നാലെ അറ്റാക്ക്, കന്നഡ ചിത്രമായ വിക്രാന്ത് റോണ, സര്‍ക്കസ്, രാം സേതു എന്നീ ചിത്രങ്ങളും ജാക്കിയുടേതായി അണിയറയിലുണ്ട്. ഭൂത് പോലീസിലാണ് അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: jacqueline fernandez
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X