മരുന്ന് കുത്തിവച്ചാണ് തടി കുറച്ചതെന്ന് സമ്മതിക്കാന്‍ എന്തിന് മടി? നിഷേധിച്ച് കരണ്‍ ജോഹര്‍; വിടാതെ ആരാധകര്‍
സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ രൂപമാറ്റം കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ചര്‍ച്ചയായി മാറിയിരുന്നു. താരം പെട്ടെന്ന് വലിയ തോതില്‍ വണ്ണം കുറച്ചതാണ് ചര്‍ച്ചയായി മാറിയത്. കരണ്‍ വണ്ണം കുറച്ച് സ്വാഭാവികമായ വഴിയിലൂടെയല്ലെന്നും അതിനായി എളുപ്പവഴി സ്വീകരിച്ചുവെന്നുമാണ് സോഷ്യല്‍ മീഡിയ ആരോപിച്ചത്. ഭാരം കുറയ്ക്കാന്‍ കരണ്‍ ജോഹര്‍ ഒസെംപിക് മരുന്ന് ഉപയോഗിച്ചതായാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.
ഇതിനിടെ ഇപ്പോഴിതാ ആദ്യമായി വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കരണ്‍ ജോഹര്‍. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കരണ്‍ ജോഹര്‍. ഈ സമയത്താണ് ഒരു ആരാധകന്‍ താരത്തോട് പെട്ടെന്ന് വണ്ണം കുറച്ചതിനെക്കുറിച്ച് ചോദിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് പോലെ യാതൊരു തരത്തിലുള്ള മരുന്നും താന്‍ കഴിച്ചിട്ടില്ലെന്നാണ് കരണ്‍ പറഞ്ഞത്.

''ഒരുപാട് കഠിനാധ്വാനം ചെയ്തു. കിംവദന്തികള്‍ പറയുന്നത് പോലെ യാതൊരു മരുന്നുമില്ല. എന്റെ ആരോഗ്യത്തിന്റെ ഏറ്റവും മികച്ച നിലയിലാണിപ്പോള്‍. മുമ്പൊരിക്കലും ഇത്തരയും ഭാരക്കുറവും സന്തോഷവും അനുഭവിച്ചിട്ടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെയാണ് വണ്ണം കുറച്ചത്. ആവേശത്തോടെയാണ് ഓരോ ദിവസവും ഇപ്പോള്‍ ഉണരുന്നത്. ജോലി ചെയ്യാന്‍ തയ്യാറായിക്കൊണ്ട് തന്നെ. ഞാനിത് ഒരുപാട് ഇഷ്ടപ്പെടുന്നു'' എന്നാണ് കരണ്‍ ജോഹര്‍ നല്‍കിയ മറുപടി.
എന്നാല്‍ കരണിന്റെ മറുപടിയില്‍ സോഷ്യല്‍ മീഡിയ സന്തുഷ്ടരല്ല. താരത്തോട് മരുന്ന് ഉപയോഗിച്ചുവെന്ന കാര്യം മറച്ചു വെക്കുന്നത് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
''ഓസെംപിക് ഉപയോഗിച്ചാണ് ഭാരം കുറച്ചത് എന്ന് സമ്മതിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഭാരം കുറയ്ക്കുക എളുപ്പമല്ല. ഭാരം കുറഞ്ഞ ശേഷം സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ എങ്ങനെ കുറച്ചുവെന്നത് വിഷയമേയല്ല. നിങ്ങള്‍ എന്തായിരിക്കുന്നുവോ അതില്‍ അഭിമാനിക്കുക. ഓസെംപിക് ഉപയോഗിക്കേണ്ടി വരുന്നതും എളുപ്പമല്ല. നിങ്ങള്‍ സ്വയം എടുത്ത തീരുമാനമാണെന്ന് വിശ്വസിക്കുന്നു. നമ്മള്‍ക്ക് ഒരു ജീവിതമേയുള്ളൂ. സ്വന്തം ശരീരത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കണം'' എന്നായിരുന്നു ഒരു കമന്റ്.
ഓസെംപിക് ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും സത്യം പറയാനാകില്ല എന്നായിരുന്നു മറ്റൊരു കമന്റ്. ''ഇത്രയും വര്‍ഷം ഒന്നും ചെയ്തില്ല. പെട്ടെന്ന് ഇത്രയും വണ്ണം കുറച്ചിട്ട് അത് കഠിനാധ്വാനമെന്ന് പറഞ്ഞാല്‍ വിശ്വസിക്കണമോ? കുറച്ചെങ്കിലും സത്യം പറഞ്ഞൂടേ'' എന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഓസെംപിക് ആണെന്നത് വ്യക്തമാണ്. അത് സമ്മതിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന കാര്യമാണിത്. അത് തുറന്ന് പറയുവാനും ആളുകള്‍ തയ്യാറാകുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
ടൈപ്പ് 2 പ്രമേഹ രോഗത്തിന് നല്‍കുന്ന മരുന്നാണ് ഓസെംപിക്. ഇഞ്ചക്ഷന്‍ രൂപത്തിലാണ് മരുന്ന് നല്‍കുക. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ആളുകള്‍ വണ്ണം കുറയ്ക്കാനുള്ള മരുന്നായി ഓസെംപിക് ഉപയോഗിച്ച് വരുന്നുണ്ട്. പല താരങ്ങളുടേയും പെട്ടെന്നുള്ള മാറ്റത്തിന് പിന്നീല്‍ ഓസെംപിക് ഇഞ്ചക്ഷന്‍ ആണെന്ന ആരോപണം ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോയ വര്‍ഷം കരണ്‍ ജോഹറിന്റെ രൂപമാറ്റവും ചര്‍ച്ചയായത്.
ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍. സൂപ്പര്‍ ഹിറ്റുകളായി മാറിയ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആലിയ ഭട്ട് മുതല്‍ അനന്യ പാണ്ഡെ വരെയുള്ള നിരവധി സ്റ്റാര്‍ കിഡ്‌സിനെ ലോഞ്ച് ചെയ്തിട്ടുമുണ്ട് കരണ്‍ ജോഹര്‍.
ബോളിവുഡിലെ എക്കാലത്തേയും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ് കരണ്‍ ജോഹര്‍. അച്ഛന്‍ യാഷ് ജോഹറിന്റെ പാതയിലൂടെയാണ് കരണും സിനിമയിലേക്ക് എത്തുന്നത്. ധര്‍മ്മ പ്രൊഡക്ഷനെ ബോളിവുഡിലെ നമ്പര്‍ വണ്‍ നിര്‍മ്മാണക്കമ്പനിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും എഴ് തവണ ഫിലിംഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2020 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.
1998 ല്‍ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേയിലൂടെയാണ് കരണ്‍ ജോഹര്‍ സംവിധാനത്തിലേക്ക് കടക്കുന്നത്. ചിത്രത്തെ തേടി ആ വര്‍ഷത്തെ ജനപ്രീയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവുമെത്തി. അതേ ചിത്രത്തിന് ഫിലിം ഫെയറില്‍ മികച്ച സംവിധാനത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള അവാര്‍ഡുകളുമെത്തി. പിന്നാലെ വന്ന കഭി ഖുഷി കഭി ഗം, കഭി അല്‍വിദ നാ കെഹ്ന എന്നിവയും ക്ലാസിക്കുകളായിരുന്നു.
ഷാരൂഖ് ഖാന്‍-കരണ്‍ ജോഹര്‍ കൂട്ടുകെട്ട് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ്. ഇരുവരും വീണ്ടുമൊരിക്കല്‍ കൂടി ഒരുമിച്ച മൈ നെയിം ഈസ് ഖാന്‍ പറഞ്ഞ വിഷയവും വലിയ ചര്‍ച്ചയായി. സംവിധാനത്തിലുള്ള ഫിലിം ഫെയര്‍ കരണിനെ തേടി രണ്ടാമത് എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. റാസി, ഷേര്‍ഷ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഷേര്‍ഷയ്ക്ക് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
സംവിധാനത്തിനും നിര്‍മ്മാണത്തിനും പുറമെ അവതാരകനായും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. നിരവധി അവാര്‍ഡ് ഷോകളുടെ അവതാരകനായി കരണ്‍ ജോഹര്‍ എത്തിയിട്ടുണ്ട്. റിയാലിറ്റി ഷോകൡും വിധികര്‍ത്താവായി എത്തി. 2004ലാണ് കോഫി വിത്ത് കരണുമായി കരണ്‍ ജോഹര്‍ എത്തുന്നത്. ബോളിവുഡിലെ പ്രസ്റ്റീജ് ഷോയാണ് കോഫി വിത്ത് കരണ്‍. ഈ പരിപാടിയില്‍ കരണ്‍ ജോഹറിന്റെ അതിഥിയായി എത്തുന്നത് പോലും ബോളിവുഡിലെ എ ലിസ്റ്റിലെത്തുന്നതിന്റെ അടയാളമായിട്ടാണ് കണക്കാക്കുന്നത്.
അതേസമയം നിരന്തരം സ്റ്റാര്‍ കിഡ്‌സിന് വേണ്ടി സിനിമ നിര്‍മ്മിക്കുന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും കരണ്‍ ജോഹര്‍ നേിരാടാറുണ്ട്. ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പാതകവാഹകന്‍ ആണ് കരണ്‍ ജോഹര്‍ എന്നാണ് വിമര്‍ശനം. എന്നാല്‍ ഈയ്യടുത്ത് ഒരു സ്റ്റാര്‍ കിഡ് പോലുമില്ലാത്ത, കില്‍ എന്ന ചിത്രമൊരുക്കിയും അദ്ദേഹം നിര്‍മ്മാതാവെന്ന നിലയില്‍ കയ്യടി നേടി. കേസരി 2, ദഡക്ക് 2 എന്നിവയാണ് കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് റിലീസിനെത്തുന്ന പുതിയ സിനിമകള്‍.
ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അനന്യ പാണ്ഡെ, താര സുതാരിയ, കിയാര അദ്വാനി, സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, ജാന്‍വി കപൂര്‍ തുടങ്ങിയ താരപുത്രന്മാരുടേയും പുത്രിമാരുടേയും ബോളിവുഡിലെ ഗോഡ് ഫാദറാണ് കരണ്‍ ജോഹര്‍. അതേസമയം പുറത്തു നിന്നുള്ളവരേയും അദ്ദേഹം ബോളിവുഡിന് പരിചയപ്പെടുത്തിയിട്ടുണ്ട്.

അതേസമയം വണ്ണം കുറയ്ക്കാന്‍ മരുന്ന് കുത്തിവച്ചെന്ന ആരോപണം സമീപകാലത്തായി നേരിടേണ്ടി വന്ന ഒരുപാട് താരങ്ങളില്‍ ഒരാളാണ് കരണ്‍ ജോഹര്‍. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ഖുശ്ബുവും സമാന ആരോപണം നേരിട്ടിരുന്നു. ഒമ്പത് മാസം കൊണ്ട് 20 കിലോ കുറച്ച് ഖുശ്ബു ഞെട്ടിച്ചിരുന്നു. ഇതോടെയാണ് താരത്തിനെതിരെ ആരോപണം ഉയര്‍ന്നത്.
''മോന്‍ജാരെ ഇഞ്ചക്ഷന്റെ മാജിക്. നിങ്ങളുടെ ആരാധകരെ അറിയിക്കൂ. അവരും ഇഞ്ചക്ഷന്‍ എടുക്കട്ടെ'' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് ഖുശ്ബു നല്‍കിയ മറുപടിയും വാര്‍ത്തയായി. ''നിങ്ങളെപ്പോലുള്ളവര്‍ എന്ത് വേദനയാണ്. ഉള്ളില്‍ വൃത്തികെട്ടവര്‍ ആയതിനാലാണ് നിങ്ങളൊന്നും സ്വന്തം മുഖം കാണിക്കാത്തത്. നിങ്ങളുടെ മാതാപിതാക്കളെ ആലോചിച്ച് സഹതാപം തോന്നുന്നു'' എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി.


Click it and Unblock the Notifications











