മൂന്നിരട്ടി പ്രതിഫലം തരാം, പക്ഷെ കോമ്പ്രമെെസ് ചെയ്യണം! ഇന്നും ഇതൊക്കെ നടക്കുന്നു: മാന്‍വി

ഒടിടി പ്ലാറ്റഫോമുകള്‍ ഇത്ര സജീവമായ ഈ കാലത്ത് താരമാകാനും അവസരങ്ങള്‍ കണ്ടെത്താനുമൊക്കെ താരങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്. സിനിമകളില്‍ കാര്യമായ അവസരങ്ങള്‍ കിട്ടാതെ പോയ പലരും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഷോകളിലൂടെ താരങ്ങളായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി മാന്‍വി ഗാഗ്രൂ. ശുഭ് മംഗള്‍ സ്യാദാ സാവ്ദാന്‍ പോലെയുള്ള സിനിമകളിലൂടേയും മാന്‍വി കയ്യടി നേടിയിട്ടുണ്ട്.

ഫോര്‍ മോര്‍ ഷോട്ട്‌സ് എന്ന സീരീസിലൂടെയാണ് മാന്‍വി താരമായി മാറുന്നത്. നാല് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സീരീസില്‍ മിന്നും പ്രകടനമായിരുന്നു മാന്‍വി കാഴ്ചവച്ചത്. എന്നാല്‍ ഇവിടെ വരെ എത്തിച്ചേരുക എന്നത് മാന്‍വിയെ സംബന്ധിച്ച് ഏറെ പ്രതിസന്ധികള്‍ നിറഞ്ഞൊരു യാത്രയായിരുന്നു. സിനിമയില്‍ വേരുകളില്ലാത്ത മിക്കവരും അനുഭവിക്കാറുള്ള പല അനുഭവങ്ങളും മാന്‍വിയ്ക്കും ഉണ്ടായിട്ടുണ്ട്.

Manvi Gagroo

ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് മാന്‍വി തുറന്ന് സംസാരിച്ചിട്ടുണ്ട്. ഒരു വെബ് ഷോയിലേക്ക് വേണ്ടിയാണെന്ന് പറഞ്ഞ് തന്നെ ഒരാള്‍ ഫോണില്‍ വിളിച്ചതിനെക്കുറിച്ചാണ് മാന്‍വി വെളിപ്പെടുത്തിയത്. ലോ ബജറ്റിലൊരുക്കുന്ന സീരീസായിരുന്നു അത്. താന്‍ നിരസിച്ചപ്പോള്‍ പ്രതിഫലം മൂന്ന് ഇരട്ടിയാക്കാമെന്നും കോമ്പര്‍മൈസ് ചെയ്യാന്‍ തയ്യാറാകണമെന്നും അയാള്‍ പറഞ്ഞുവെന്നാണ് മാന്‍വിയുടെ വെളിപ്പെടുത്തല്‍.

''ഒരു വര്‍ഷം മുമ്പ് എന്നെ അറിയാത്തൊരു നമ്പറില്‍ നിന്നും ഒരാള്‍ വിളിച്ചു. അവരൊരു വെബ് സീരീസ് ഒരുക്കുന്നുണ്ടെന്നും താങ്കളെ കാസ്റ്റ് ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. അവര്‍ എന്നോട് ബജറ്റ് പറഞ്ഞു. ഇത് വളരെ കുറവാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ എന്തിനാണ് ബജറ്റിനെക്കുറിച്ച് പറയുന്നത്. ആദ്യം സ്‌ക്രിപ്റ്റിനെക്കുറിച്ച് പറയൂ. എനിക്ക് താല്‍പര്യമുണ്ടെങ്കില്‍, നിങ്ങള്‍ക്കും എന്നെ കാസ്റ്റ് ചെയ്യുന്നതില്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ പണത്തേക്കുറിച്ചും ഡേറ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്ന്ഞാന്‍ പറഞ്ഞു.'' മാന്‍വി പറയുന്നു.

''ഞങ്ങള്‍ ഈ ബജറ്റില്‍ അഭിനയിക്കാന്‍ തയ്യാറാണോ എന്ന് ആളുകളോട് ചോദിക്കുകയാണെന്ന് അയാള്‍ പറഞ്ഞു. ഇല്ല ഇത് തീരേക്കുറവാണെന്ന് ഞാന്‍ പറഞ്ഞു. അടുത്ത സെക്കന്റില്‍ അയാള്‍ പ്രതിഫലം മൂന്നിരട്ടിയാക്കി. എനിക്ക് നിങ്ങള്‍ക്ക് ഇത്രയും തരാനാകും. പക്ഷെ നിങ്ങള്‍ കോമ്പര്‍മൈസ് ചെയ്യേണ്ടി വരും എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു'' മാന്‍വി പറയുന്നു. അത് കേട്ടതും തന്റെ നിയന്ത്രണം നഷ്ടമായെന്നും താന്‍ അയാളെ അസഭ്യം പറഞ്ഞുവെന്നുമാണ് മാന്‍വി പറയുന്നത്.

''എഴെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ കോമ്പര്‍മൈസ് എന്ന വാക്ക് കേള്‍ക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ഞാന്‍ അയാളെ അസഭ്യം പറയാന്‍ തുടങ്ങി. നിങ്ങള്‍ ഫോണ്‍ വെക്കൂ, എങ്ങനെയാണ് നിങ്ങള്‍ക്കിതിന് ധൈര്യം വന്നത്? ഞാന്‍ പോലീസില്‍ പരാതി കൊടുക്കുമെന്ന് ഞാന്‍ പറഞ്ഞു. ഇന്നത്തെ മീടു കാലത്തും ഇതുപോലെയുളള സംഭവങ്ങള്‍ നടക്കുന്നുവെന്നത് എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഇതൊക്കെ ഇപ്പോഴുമുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അമ്പരന്നു പോയി'' എന്നും മാന്‍വി പറയുന്നു.

Manvi Gagroo

വെബ് സീരീസുകളിലൂടെയാണ് മാന്‍വി ശ്രദ്ധ നേടുന്നത്. ടിവിഎഫിന്റെ പിച്ചേഴ്‌സ്, ട്രിപ്ലിംഗ് തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് മാന്‍വി ഫോര്‍ മോര്‍ ഷോട്‌സിലെത്തുന്നത്. ആമസോണ്‍ പ്രൈമിന്റെ സീരീസായ ഫോര്‍ മോര്‍ ഷോട്‌സ് വലിയ വിജയമായി മാറിയതോടെ മാന്‍വിയുടെ കരിയറും കുതിച്ചുയര്‍ന്നു. നോ വണ്‍ കില്‍ഡ് ജസീക്ക, കില്‍ ദില്‍, പികെ, തു ഹേ മേരി സണ്‍ഡെ, ഉഡ്ജാ ചമന്‍, ശുഭ്മാന്‍ മംഗള്‍ സ്യാദാ സാവ്ദാന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പിച്ചേഴ്‌സ്, ട്രിപ്ലിംഗ്, പെര്‍മനന്റ് റൂംമേറ്റ്‌സ്, ഫോര്‍ മോര്‍ ഷോട്‌സ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X