രാജപത്‌നി, ദുരൂഹ മരണം, മകനെ തലയറുത്തു കൊന്നു; നടിയുടെ ആത്മാവ് ഇപ്പോഴും വേട്ടയാടുന്ന രാജകുടുംബം

പലപ്പോഴും താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതങ്ങളേക്കാളും നാടകീയവും ദുരന്തവുമായിരിക്കും പലരുടേയും ജീവിതം. കരിയറിന്റെ ഉന്നതിയില്‍ നിന്നും വിസ്മൃതിയുടേയും മരണത്തിന്റേയും ആഴങ്ങളിലേക്ക് വീണു പോയവര്‍ നിരവധിയുണ്ട്. ഉദിച്ചുയര്‍ന്നവരേക്കാള്‍ പൊലിഞ്ഞു പോയവരാണ് കൂടുതലും. പലരുടേയും കഥകള്‍ സിനിമയെ വെല്ലും. ഇപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങളായി അവശേഷിക്കുന്ന താര ജീവിതങ്ങളുമൊക്കെയുണ്ട്.

അത്തരത്തിലൊന്നാണ് നടി സുബൈദ ബീഗത്തിന്റേത്. മഹാരാജ ഹന്‍വന്ത് സംഗിന്റെ ഭാര്യയായിരുന്ന സുബൈദയുടെ മരണവും അവരുടെ ജീവിതത്തില്‍ സംഭവിച്ചതുമെല്ലാം ഇന്നുമൊരു നിഗൂഢതയായി തുടരുകയാണ്. വിമാനപകടത്തിലാണ് സുബൈദ മരണപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. പക്ഷെ ആ മരണത്തിന് പിന്നില്‍ മറ്റെന്തോ ഗൂഢാലോചനയുള്ളതായാണ് പലരും വിശ്വസിക്കുന്നത്.

Zubaida Begum

2001ല്‍ സുബൈദയുടെ ജീവിതത്തെ ആസ്പദമാക്കിയൊരു സിനിമ പുറത്തിറങ്ങിയിരുന്നു. സുബൈദ എന്ന പേരില്‍ തന്നെയായിരുന്നു സിനിമയൊരുക്കിയത്. സുബൈദയുടെ മകന്‍ ഖാലിദ് മുഹമ്മദ് ആയിരുന്നു സിനിമയുടെ രചന നിര്‍വ്വഹിച്ചതും. സുബൈദയുടെ മരണത്തിന് ഒന്നിലധികം കാരണങ്ങള്‍ സിനിമ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ആ മരണത്തിന്റെ നിഗൂഢത ഇപ്പോഴും ചുരുളഴിക്കപ്പെടാതെ കിടക്കുകയാണ്. അതേസമയം സുബൈദയുടെ ആത്മാവ് അവര്‍ അന്തിയുറങ്ങുന്ന ജോദ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ഇപ്പോഴും കറങ്ങി നടക്കുന്നതായും ചിലര്‍ വിശ്വസിക്കുന്നുണ്ട്.

സുബൈദയുടെ അഭിനയ ജീവിതത്തോട് അച്ഛന് എതിര്‍പ്പായിരുന്നു. ഇതോടെയാണ് താരം സിനിമ മതിയാക്കുന്നത്. പിന്നാലെ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായി. ആ ബന്ധത്തില്‍ മകനും ജനിച്ചു. പക്ഷെ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. വിവാഹ മോചിതയായ ശേഷമാണ് ഒരു വിവാഹത്തില്‍ വച്ച് സുബൈദയും മഹാരാജ ഹന്‍വന്ത് സിംഗും കണ്ടുമുട്ടുന്നതും. ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.

സുബൈദ മുംബൈയിലേക്ക് തിരികെ വന്നുവെങ്കിലും മഹാരാജ പിന്നാലെ മുംബൈയിലെത്തുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും എതിര്‍പ്പുകള്‍ മറികടന്നാണ് മഹാരാജ സുബൈദയെ വിവാഹം കഴിക്കുന്നത്. തന്റെ മകനേയും കൂടെ താമസിപ്പിക്കണം എന്ന നിബന്ധനയിലാണ് സുബൈദ മഹാരാജയെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നത്. 1950 ലായിരുന്നു ഇരുവരുടേയും വിവാഹം. രാജകുടുംബം സുബൈദയെ ഒരിക്കലും പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല.

Zubaida Begum

1952 ജനുവരി 26ന് ഉണ്ടായൊരു വിമാനാപകടത്തിലാണ് സുബൈദയും മഹാരാജയും മരണപ്പെടുന്നത്. ഇരുവരുടേയും മരണത്തിന് പിന്നില്‍ ദുരൂഹതയുളളതായി ചിലര്‍ ആരോപിച്ചിരുന്നു. മഹാരാജയുടേയും സുബൈദയുടേയും മകനായിരുന്നു റാവു രാജ ഹുക്കും സിംഗ് എന്ന ടുട്ടു. അദ്ദേഹം വളര്‍ന്നു വലുതാവുകയും വിവാഹം കഴിക്കുകയും പിതാവാവുകയുമൊക്കെ ചെയ്തു.

1981 എപ്രില്‍ 17 എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ടുട്ടുവിനെ ജോദ്പൂരിലെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയറുത്ത നിലയിലായിരുന്നു മൃതദേഹം. അതേസമയം ഇപ്പോഴും രാജകുടുംബത്തെ വേട്ടയാടിക്കൊണ്ട് സുബൈദയുടെ ആത്മാവ് കൊട്ടാരത്തിന് ചുറ്റും കറങ്ങി നടപ്പുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. കൊട്ടരത്തിന് അടുത്തുള്ള രാജകുടുംബത്തിന്റെ സ്‌കൂളിലും പ്രേതബാധയുള്ളതായാണ് പലരുടേയും വിശ്വാസം. അതിനാല്‍ വലിയ പൂട്ടുകളിട്ട് ബന്ധിച്ച ചില മുറികള്‍ ഇപ്പോഴും സ്‌കൂളിലുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X