ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ! ബോളിവുഡ് താരസുന്ദരിമാരുടെ താലിയുടെ വില അറിയാം

താരങ്ങളുടേയും സൂപ്പര്‍ താരങ്ങളുടേയും ലോകമാണ് ബോളിവുഡ്. സിനിമയില്‍ തങ്ങള്‍ കാണുകയും ആരാധിക്കുകയും ചെയ്യുന്ന താരങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്കിടയിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ്. താരവിവാഹത്തിലെ മെനു മുതല്‍ താരങ്ങളുടെ വസ്ത്രങ്ങള്‍ വരെ ആ ചര്‍ച്ചകളില് കടന്നു വരും. അത്തരത്തില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നൊരു വിഷയമാണ് താലി മാല.

വിവാഹത്തിന് താരസുന്ദരിമാര്‍ അണിഞ്ഞ താലി മാലയുടെ ഡിസൈന്‍ മുതല്‍ അതിന്റെ വില വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. വിവാഹത്തെക്കുറിച്ച് പലര്‍ക്കും പല സങ്കല്‍പ്പങ്ങളും കാഴ്ചപ്പാടുകളും ഉണ്ടെങ്കിലും താലി എന്നതിന് ഇന്ത്യന്‍ സംസ്‌കാരത്തിലുള്ള പ്രാധാന്യം ഒന്ന് വേറെ തന്നെയാണ്. ബോളിവുഡില്‍ താരവിവാഹങ്ങളുടെ ഈ കാലത്ത് ചില താരങ്ങളുടെ താലി മാലകളെക്കുറിച്ച് വായിക്കാം.

യാമി ഗൗതം

ബോളിവുഡിലെ താരമായി മാറിയിരിക്കുകയാണ് യാമി ഗൗതം. ബാല എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ യാമിയ്ക്ക് സാധിച്ചിരുന്നു. ഈയ്യടുത്തായിരുന്നു യാമിയുടെ വിവാഹം. സംവിധായകന്‍ ആദിത്യ ധര്‍ ആണ് യാമിയുടെ ഭര്‍ത്താവ്.ഈയ്യടുത്ത് കര്‍വ്വ ചൗത്ത് ആഘോഷത്തിന്റെ ചിത്രം യാമി പങ്കുവച്ചിരുന്നു. ചിത്രത്തില്‍ യാമി ധരിച്ചിരുന്ന താലി മാല ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ബല്‍ഗരി മംഗള്‍സൂത്രയാണ് താരം ധരിച്ചത്. 349 000 രൂപയാണ് ഈ മാലയുടെ വില. കറുത്ത മുത്തുകളും വെള്ള വജ്രവുമാണ് മാലയിലുള്ളത്. അതേ ഡിസൈന്‍ താലി ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം സൊനാലി ബേന്ദ്രയും പങ്കുവച്ചിരുന്നു. 19 വര്‍ഷം പഴക്കമുള്ള തന്റെ ലെഹങ്കയായിരുന്നു ചിത്രത്തില്‍ സൊനാലി ധരിച്ചത്.

പത്രലേഖ

ഈയ്യടുത്ത് വിവാഹിതയായ ബോളിവുഡ് സുന്ദരിയാണ് പത്രലേഖ പോള്‍. യുവനടന്‍ രാജ്കുമാര്‍ റാവുവാണ് പത്രലേഖയുടെ മനസ് കവര്‍ന്നത്. സബ്യസാച്ചി സാരിയണിഞ്ഞായിരുന്നു പത്രലേഖ വിവാഹദിവസം എത്തിയത്. റോയല്‍ ബംഗാള്‍ മംഗള്‍സൂത്രയായിരുന്നു പത്രലേഖയുടെ താലി മാല. ഇതിന്റെ വിലയാകട്ടെ 165000 രൂപയും. താരങ്ങളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നിരവധി താരങ്ങള്‍ ആശംസകളുമായി എത്തുകയും ചെയ്തിരുന്നു.

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. സമീപകാലത്ത് സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേതും. പ്രിയങ്കയുടെ വിവാഹ വസ്ത്രവും താലിയും ഡിസൈന്‍ ചെയ്തത് സബ്യസാച്ചിയായിരുന്നു. വജ്രങ്ങള്‍ കോര്‍ത്തായിരുന്നു മാലയൊരുക്കിയത്. അഞ്ച് ലക്ഷമാണ് ഈ താലി മാലയുടെ വില.

ദീപിക

ബോളിവുഡും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ദീപികയുടേയും രണ്‍വീര്‍ സിംഗിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഓണ്‍ സ്‌ക്രീനിലെ പ്രണയ ജോഡി ജീവിതത്തില്‍ ഒന്നായത്. കാഴ്ചയില്‍ വളരെ സിമ്പിളായ താലിമാലയാണ് ദീപിക ധരിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ വില 20 ലക്ഷമാണ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇറ്റലിയില്‍ വച്ചായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. തടാകക്കരയിലായിരുന്നു വിവാഹം. പിന്നീട് മുംബൈയില്‍ സുഹൃത്തുക്കള്‍ക്ക് വിരുന്നും ഒരുക്കിയിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മറ്റൊരു താരവിവാഹം

അതേസമയം ബോളിവുഡില്‍ മറ്റൊരു താരവിവാഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയിരിക്കുകയാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ വിക്കി കൗശലും സൂപ്പര്‍നായിക കത്രീന കൈഫും ഉടനെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും വിവാഹം ഡിസംബര്‍ ആദ്യ വാരം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇരുവരും ഇതുവരേയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X