For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേസമയം ഒന്നിലധികം കാമുകിമാര്‍, വിവാഹം മറച്ച് വച്ച് പ്രണയം; കാമുകന്മാരാല്‍ വഞ്ചിതരായ നടിമാര്‍

  |

  ബോളിവുഡിലെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഗെഹരായിയാന്‍. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രത്തില്‍ സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയുമായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. തീവ്ര പ്രണയ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ സിനിമ അവിഹിത ബന്ധങ്ങളെക്കുറിച്ചും പ്രണയത്തിലെ ചതികളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചത്. ചിത്രത്തിനും ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തിനും ആരാധകരുടെ കയ്യടി ലഭിക്കുകയാണ്.

  'ഒരുമിച്ച് കുറച്ച് സമയം പ്രതീക്ഷിച്ച് വന്നതല്ലേ, ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; ദിയയ്ക്ക് കിട്ടിയ സർപ്രൈസ്!

  ഓണ്‍ സ്‌ക്രീനില്‍ പ്രണയത്തിന്റെ സുന്ദര ലോകം കാണിച്ചു തരുന്ന പല താരങ്ങള്‍ക്കും വ്യക്തിജീവിതത്തില്‍ പക്ഷെ അത്ര സുന്ദരമല്ലാത്ത അനുഭവങ്ങളുമുണ്ട്. പങ്കാളിയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രണയ ബന്ധം വേണ്ടെന്ന് വച്ച നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്. അതേക്കുറിച്ച് മനസ് തുറന്ന് സംസാരിക്കാനുള്ള ആര്‍ജവും ചില താരങ്ങള്‍ കാണിക്കാറുണ്ട്. അങ്ങനെ പങ്കാളിയില്‍ നിന്നുമുണ്ടായ വഞ്ചനയെക്കുറിച്ച് സംസാരിച്ചിട്ടുള്ള ചില താരങ്ങളെക്കുറിച്ച് വായിക്കാം.

  ദീപിക പദുക്കോണ്‍

  ദീപിക പദുക്കോണ്‍

  ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് പ്രണയ ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ആരാധകരുടെ പ്രിയപ്പെട്ട ജോഡി. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ രണ്‍ബീര്‍ അജബ് പ്രേം കി ഗജബ് കഹാനിയുടെ സെറ്റില്‍ വച്ച് കത്രീന കൈഫുമായി അടുക്കുന്നതോടെ ദീപികയും രണ്‍ബീറും അകലുകയായിരുന്നു. രണ്‍ബീറിന് മറ്റ് പലരുമായി ബന്ധമുണ്ടായിരുന്നതായി പിന്നീട് ദീപിക തന്നെ തുറന്ന് പറഞ്ഞിരുന്നു.


  ''എന്നെ സംബന്ധിച്ച് സെക്‌സ് എന്നത് ശാരീരികമായൊരു കാര്യം മാത്രമല്ല. വികാരത്തിലും അതില്‍ പങ്കുണ്ട്. ഒരു ബന്ധത്തിലായിരിക്കെ ഞാന്‍ വഞ്ചന ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ എന്തിനാണ് ഒരു പ്രണയ ബന്ധം. അതിലും നല്ലത് സിംഗിള്‍ ആയിരിക്കുകയാണ്. പക്ഷെ എല്ലാവരും അങ്ങനെയാകില്ല ചിന്തിക്കുക. അതുകൊണ്ടാകാം എനിക്ക്് വേദനിക്കേണ്ടി വന്നത്. ആദ്യം വഞ്ചിച്ചപ്പോള്‍ എനിക്കോ ഞങ്ങളുടെ ബന്ധത്തിനോ എന്തോ കുറവുണ്ടെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ അതൊരു ശീലമാകുമ്പോഴാണ് പ്രശ്‌നം അവന്റേതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നത്'' എന്നായിരുന്നു ദീപിക പറഞ്ഞത്.

  അനന്യ പാണ്ഡെ

  ഗെഹരായിയാനിലെ നായികമാരില്‍ ഒരാളാണ് അനന്യ. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ ആരാധകരെ നേടിയെടുക്കാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. തനിക്കും ജീവിതത്തില്‍് വഞ്ചന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ പ്രൊമോഷനിടെ അനന്യ തന്നെ വെളിപ്പെടുത്തിയത്. ''ഞാന്‍ വളരെ ചെറുപ്പമാണ്. ഇത്ര തീവ്രമല്ലെങ്കിലും ഞാനും പ്രണയ തകര്‍ച്ച അനുഭവിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍. വഞ്ചിക്കപ്പെട്ടപ്പോള്‍ കരണത്ത് അടിച്ചിട്ടുമുണ്ട്. പക്ഷെ ഗൗരവ്വമുള്ളതൊന്നും സംഭവിച്ചിട്ടില്ല'' എന്നായിരുന്നു അനന്യ പറഞ്ഞത്.

  നീലം കോത്താരി

  നീലം കോത്താരി

  തന്റെ അരങ്ങേറ്റ സിനിമയായ ഇല്‍സാമിന്റെ ലൊക്കേഷനില്‍ വച്ചാണ് ഗോവിന്ദ നീലമിനെ പരിചയപ്പെടുന്നത്. ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടുകയും ഒരുമിച്ച് 14 സിനിമകളില്‍് അഭിനയിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലേത്് പോലെ ഇരുവരും ഓഫ് സ്‌ക്രീനിലും പ്രണയിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു പിന്നീട്. എന്നാല്‍ ഇതിനിടെ ഗോവിന്ദയുടെ അമ്മ ബാല്യ കാല സുഹൃത്തായ സുനിത അഹൂജയുമായി ഗോവിന്ദയുടെ വിവാഹം നടത്തിയിരുന്നു. എന്നാല്‍ തന്റെ കരിയറിനെ ബാധിക്കുമെന്ന് കരുതി ഗോവിന്ദ ഈ വിവരം പരസ്യമാക്കിയിരുന്നില്ല. നീലവും അറിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ് നീലം അറിയുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
  രവീണ ടണ്ടന്‍

  രവീണ ടണ്ടന്‍

  രവീണയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ടോപ്പിക്കുകളില്‍് ഒന്നായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പൊതുവേദികളില്‍ ഒരുമിച്ചായിരുന്നു ഇവര്‍ എത്തിയിരുന്നത്. പിന്നാലെ രഹസ്യമായി ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാല്‍ പിന്നീട് അക്ഷയ് കുമാര്‍ ശില്‍പ ഷെട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇതോടെ രവീണ അക്ഷയ് കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ശില്‍പയെ പ്രണയിക്കുന്നതിനിടെയാണ്് അക്ഷയ് ട്വിങ്കിള്‍ ഖന്നയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.

  English summary
  From Deepika Padukone To Raveena Tandon Actresses Who Got Cheated By Their Boyfriends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X