ആഢംബരത്തിന്റെ മറുവാക്ക്! ഹൃത്വിക് മുതല്‍ സണ്ണി ലിയോണ്‍ വരെയുള്ള താരങ്ങളുടെ വീടിന്റെ വാടക!
താരങ്ങളുടെ വീടുകളും താരങ്ങളെ പ്രശസ്തമാണ്. ഷാരൂഖിന്റെ മന്നത്തും അമിതാഭ് ബച്ചന്റെ വീടുമൊക്കെ എന്നും ആരാധകരുടേയും വിനോദ സഞ്ചാരികളുടേയും ഇഷ്ട ലൊക്കേഷനുകളിലൊന്നാണ്. അതുകൊണ്ട് ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് വീടെന്നത് ആര്‍ഭാടത്തിന്റെ മറുവാക്ക് കൂടിയാണ്. എന്നാല്‍ വലിയ വീടു വാങ്ങുക എന്നതിനേക്കാള്‍ മിക്ക താരങ്ങളും തിരഞ്ഞെടുക്കുന്ന മാര്‍ഗം വാടകയ്ക്ക് വീടെടുക്കുക എന്നതാണ്.
പെയിന്റുങ്ങുകള്‍ക്കൊപ്പം പോസ് ചെയ്ത് ശ്രുതി ഹാസന്‍; ഫോട്ടോഷൂട്ട് കാണാം
ഇങ്ങനെ വാടകയ്ക്ക് എടുത്ത വീടുകളില്‍ താമസിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഒരുപാടാണ്. വാടക വീടുകളാണെങ്കിലും വലിയ ആര്‍ഭാടവും സൗകര്യമുള്ള വലിയ വീടുകളായിരിക്കും മിക്കതും. ഇവിടെയിതാ ബോളിവുഡിലെ ചില താരങ്ങളേയും അവരുടെ വീടിന്റെ വാടകയുമെല്ലാം വായിക്കാം. ഒപ്പം ചില താര അയല്‍വാസികളേയും കുറിച്ചറിയാം.

കത്രീന കൈഫ്
ബ്രിട്ടന്‍ സ്വദേശിയായ കത്രീന ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ്. നാളുകളായി വാടക വീടുകളിലായിരുന്നു കത്രീനയുടെ താമസം. നേരത്തെ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്ന കാലത്ത് ഇരുവരും ചേര്‍ന്ന് കാര്‍ട്ടര്‍ റോഡിലെ സില്‍വര്‍ സാന്റ്‌സ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് പിരിഞ്ഞെങ്കിലും കത്രീന ഇവിടെ താമസിക്കുന്നത് തുടരുകയായിരുന്നു. 15 ലക്ഷമാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വാടക. ഇപ്പോള്‍ താരം ബാന്ദ്രയിലെ പെന്റ് ഹൗസിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.

ഹൃത്വിക് റോഷന്‍
ബോളിവുഡിന്റെ നക്ഷത്രക്കണ്ണുകളുള്ള രാജകുമാരനാണ് ഹൃത്വിക്. 2020 ജൂണ്‍ മുതല്‍ ജൂഹുവിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഹൃത്വിക് റോഷന്‍ താമസിക്കുന്നത്. കടലിന് അഭിമുഖമായിട്ടുള്ള ഈ അപ്പാര്‍ട്ട്‌മെന്റിന് തൊട്ടരികലാണ് താരദമ്പതികളായ അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും താമസിക്കുന്നത്. മാസം തോറും 8.25 ലക്ഷമാണ് ഹൃത്വിക് നല്‍കുന്ന വാടക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വീടിന്റെ ചിത്രങ്ങള്‍ നേരത്തെ ഹൃത്വിക് റോഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
ശ്രീലങ്കയില്‍ നിന്നും വന്ന് ഇന്ത്യന്‍ സിനിമയിലെ താരമായി മാറിയ നടിയാണ് ജാക്വിലിന്‍. താരസുന്ദരി പ്രിയങ്ക ചോപ്രയില്‍ നിന്നും ലീസിനെടുത്ത വീട്ടിലാണ് ജാക്വിലിന്‍ താമസിക്കുന്നത്. ഈ വീടിന് മാസം 6.78 ലക്ഷമാണ് വാടകയുള്ളത്. അതേസമയം തന്റെ കാമുകനുമൊത്ത് ജാക്വിലിന്‍ പുതിയൊരു വീട് അന്വേഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജുഹുവിലും ബാന്ദ്രയിലുമാണ് താരം വീട് അന്വേഷിക്കുന്നത്.
Recommended Video

മുന്‍ പോണ്‍താരമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമയിലേക്ക് വന്നപ്പോള്‍ തുടക്കത്തില്‍ കടുത്ത എതിര്‍പ്പായിരുന്നു നേരിട്ടത്. ഇതിനാല്‍ പലരും സണ്ണിയ്ക്ക് വീട് നല്‍കാന്‍ മടിച്ചിരുന്നു. എന്നാല്‍ നടി സെലീന ജെയ്റ്റ്‌ലി ഇടപെട്ട് താരത്തിന് വീട് കണ്ടെത്തി നല്‍കുകയായിരുന്നു. അന്ദേരിയിലായിരുന്നു ഈ വീട്. അതേസമയം ഈയ്യടുത്ത് 16 കോടി നല്‍കി പുതിയ വീട് വാങ്ങിയിരിക്കുകയാണ് സണ്ണി ലിയോണ്‍. അമിതാഭ് ബച്ചന്റെ വീടിന് അരികിലാണ് സണ്ണിയുടെ പുതിയ വീട്. അന്ന് തന്നെ കല്ലെറിഞ്ഞവരെ പോലും ആരാധകരാക്കി മാറ്റാന്‍ ഇന്ന് സണ്ണി ലിയോണിന് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications











