തിരക്കിനിടയില്‍ അടിവസ്ത്രം ഇടാന്‍ മറന്നുവോ? ബോള്‍ഡ് ലുക്കിന്റെ പേരില്‍ ആക്രമിക്കപ്പെട്ട താരങ്ങള്‍

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളുടെ പേരില്‍ മാത്രമല്ല താരങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. തങ്ങളുടെ ഓഫ് സ്‌ക്രീനിലെ ജീവിതവും ഫോട്ടോഷൂട്ടുകളും വസ്ത്രവുമൊക്കെ താരങ്ങളെ എന്നും വാര്‍ത്തകളിലെ സാന്നിധ്യമാക്കാറുണ്ട്. എപ്പോഴും ക്യാമറക്കണ്ണുകള്‍ പിന്തുടരുന്നവര്‍ എന്ന നിലയില്‍ താരങ്ങള്‍ പുറത്ത് പോകുമ്പോഴൊക്കെ തങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്താറുണ്ട്.

എന്നാല്‍ എല്ലായിപ്പോഴും താരങ്ങളുടെ വസ്ത്രധാരണം കയ്യടി മാത്രമല്ല നേടാറുള്ളത്. ബോള്‍ഡായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ പലപ്പോഴും നടിമാര്‍ ട്രോളുകള്‍ക്കും സദാചാര ആക്രമണങ്ങള്‍ക്കും ഇരകളാകാറുണ്ട്. ബോള്‍ഡ് വസ്ത്രങ്ങള്‍ കാരണം പലപ്പോഴായി അടിവസ്ത്രം ധരിച്ചില്ലെന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്ന താരങ്ങളുമുണ്ട്. കത്രീന കൈഫ് മുതല്‍ ആലിയ ഭട്ട് വരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടവരാണ്. വിശദമായി വായിക്കാം തുടർന്ന്.

നുഷ്രത്ത് ബറൂച്ച

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നുഷ്രത്ത് ബറൂച്ച. ഈയ്യടുത്ത് പച്ച നിറത്തിലുള്ള ബോള്‍ഡ് വസ്ത്രം ധരിച്ച് നുഷ്രത്ത് എത്തിയിരുന്നു. താരത്തിന്റെ ഗൗണിലെ സ്ലിറ്റായിരുന്നു എല്ലാവരുടേയും ശ്രദ്ധ നേടിയത്. പിന്നാലെ താരം അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

 കത്രീന കൈഫ്

ദൗര്‍ഭാഗ്യകരമായ ഒരു നിമിഷത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ അതിക്രമം നേരിടേണ്ടി വന്ന മറ്റൊരു താരമാണ് കത്രീന കൈഫ്. ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചായിരുന്നു കരീന വന്നത്. മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കെ കാറ്റത്ത് കത്രീനയുടെ വസ്ത്രം ഉയര്‍ന്നു പൊങ്ങുകയായിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത് താരം അടിവസ്ത്രം ധരിച്ചില്ലെന്ന പേരിലായിരുന്നു.

ആലിയ ഭട്ട്

ബോളിവുഡിലെ മിന്നും താരമാണ് ആലിയ ഭട്ട്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകൡലൂടേയും ആലിയ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഒരിക്കല്‍ ഒരു ഫാഷന്‍ ഷോയില്‍ നടത്തിയ റാമ്പ് വാക്കാണ് ആലിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ സാദാചാര ആക്രമണം നടത്താന്‍ കാരണമായത്. എന്നാല്‍ വിമര്‍ശനങ്ങളെ മറി കടന്ന് മുന്നോട്ട് പോവുകയായിരുന്നു ആലിയ. ഇന്ന് തന്റെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് ആലിയ ഭട്ട്.

കങ്കണ റണാവത്


സോഷ്യല്‍ മീഡിയയിലെ വിവാദ താരമാണ് കങ്കണ റണാവത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് ഞെട്ടിക്കുന്ന കങ്കണ ഓഫ് സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് നിരന്തരം വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. ആരേയും കൂസാത്ത കങ്കണയ്്ക്കും ഒരിക്കല്‍ സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഒരു പരിപാടിയില്‍ ഗ്രേ നിറത്തിലുള്ള, തൈ സ്ലിറ്റുള്ള വസ്ത്രം ധരിച്ചായിരുന്നു കങ്കണ എത്തിയത്. ഇതിന്റെ പേരില്‍ കങ്കണയ്ക്ക് സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു.

Recommended Video

Tovino Thomas 1st Response | Thallumaala | സിനിമ ഹിറ്റായത് കണ്ട് ഞെട്ടുന്ന ടൊവിനോ | *VOX
 ഷമിത


ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഷമിത ഷെട്ടി. പ്രമുഖ നടി ശില്‍പ ഷെട്ടിയുടെ സഹോദരി കൂടിയാണ് ഷമിത. എന്നാല്‍ ശില്‍പയെ പോലെ താരമാകാന്‍ ഷമിതയ്ക്ക് സാധിച്ചില്ല. ഒരിക്കല്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ ഷമിത എത്തിയപ്പോള്‍ പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരം അടിവസ്ത്രം ധരിക്കാന്‍ മറന്നെന്ന പേരിലായിരുന്നു പ്രചരണം. ഇതിന്റെ പേരില്‍ നിരവധി പേര്‍ താരത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു.

ഇത്തരം സദാചാര ആക്രമണങ്ങള്‍ പലപ്പോഴും നേരിടേണ്ടി വരുന്നത് നടിമാര്‍ ആണെന്നതാണ് വസ്തുത. വിമര്‍ശനങ്ങളേയും ആക്രമണങ്ങളേയും മറി കടന്നു കൊണ്ടാണ് ഇന്നത്തെ എല്ലാ താരങ്ങളും മുന്നോട്ട് കടന്നു വന്നത്. സമൂഹം പുരോഗമിച്ചിട്ടുണ്ടെങ്കിലും ചിലര്‍ തങ്ങളുടെ പഴയ ചിന്താഗതികള്‍ മുറുകെ പിടിച്ചു ജീവിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നും കാണുന്ന ഇത്തരം കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X