For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയയുടേയും മലൈകയുടേയും ഇഷ്ട സെക്‌സ് പൊസിഷന്‍! കിടപ്പറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി താരങ്ങള്‍

  |

  ബോളിവുഡ് പലര്‍ക്കും സ്വപ്‌ന ഭൂമിയാണ്. താരങ്ങളുടെ ഗ്ലാമര്‍ ജീവിതവും സിനിമ പോലെ തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓഫ് സ്‌ക്രീനിലെ ജീവിതത്തെക്കുറിച്ചും കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുന്നുണ്ട് ആരാധകര്‍ക്ക്. ഇന്നത്തെ കാലത്ത് താരങ്ങളുടെ വ്യക്തിജീവിതത്തെ ആരാധകരില്‍ നിന്നും മറച്ചുപിടിക്കുക എന്നത് തന്നെ അസാധ്യമായി മാറിയിരിക്കുകയാണ്.

  Also Read: എന്നെ പോലെ ആകണ്ടെന്ന് ഒരു നടി മുഖത്ത് നോക്കി പറഞ്ഞു; ദുല്‍ഖറിന്റെ അമ്മയായതോടെ സ്ഥിരം അമ്മ!

  താരങ്ങളുടെ പ്രണയങ്ങള്‍ മുതല്‍ കിടപ്പറയിലെ രഹസ്യങ്ങള്‍ വരെ ഇന്നത്തെ കാലത്ത് ചര്‍ച്ചയായി മാറാറുണ്ട്. മുന്‍കാലത്ത് പുറമെ സംസാരിക്കാന്‍ മടിച്ചിരുന്ന പല വിഷയങ്ങളും തുറന്ന് സംസാരിക്കാന്‍ താരങ്ങള്‍ തയ്യാറാവുകയും അതിനെ ആ കണ്ണിലൂടെ തന്നെ കാണാന്‍ ആരാധകര്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചില താരങ്ങള്‍ പങ്കുവച്ച രഹസ്യങ്ങളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

  Also Read: അച്ഛൻ അന്ന് വിഷമിച്ചു, എനിക്കിതിന് മുമ്പും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

  ബോളിവുഡിലെ പവര്‍ കപ്പിളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്തായിരുന്നു ആലിയയും രണ്‍ബീറും വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തു നില്‍ക്കുകയാണ് രണ്‍ബീറും ആലിയയും. ഈയ്യടുത്ത് തങ്ങളുടെ സിനിമയായ ബ്രഹ്‌മാസ്ത്രയുടെ റിലീസിന് മുമ്പായി നല്‍കിയ അഭിമുഖത്തില്‍ ആലിയയെക്കുറിച്ച് രസകമരായൊരു തുറന്ന് പറച്ചില്‍ നടത്തിയിരുന്നു രണ്‍ബീര്‍.

  ''ഇവള്‍ ഉറങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ കറക്കം ആരംഭിക്കും. വട്ടത്തിലായിരിക്കും കറങ്ങുക. ഇതോടെ എന്റെ സ്ഥലം കുറഞ്ഞു വരും. ഇവളുടെ തല ഒരു വഴിക്ക്, കാല് വേറെ വഴിക്ക് ആയിരിക്കും. ഒടുവില്‍ ഞാന്‍ കിടക്കയുടെ മൂലയ്ക്കാകും. വല്ലാത്ത പാടാണ്'' എന്നാണ് രണ്‍ബീര്‍ പറഞ്ഞു. മറ്റൊരു ജനപ്രീയ ജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. സിനിമാ ലോകം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. ഇരുവരും ഈയ്യടുത്താണ് അച്ഛനും അമ്മയുമായത്.

  Also Read: ആ സിനിമയ്ക്ക് ശേഷം കാര്യങ്ങൾ വഷളായി; സമാന്തയുടെ അസുഖത്തെക്കുറിച്ച് വരലക്ഷ്മി ശരത്കുമാർ

  ''ശരിക്കും അലോസരപ്പെടുത്തുന്നതാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്നെ നോക്കിയിരിക്കാന്‍ അവന് ഇഷ്്ടമാണ്. ഞാന്‍ കുറഞ്ഞത് മോയിസ്റ്ററൈസര്‍ എങ്കിലും ഇടട്ടെ എന്ന് പറയും. പക്ഷെ അവന്‍ സമ്മതിക്കില്ല. നിന്നെയിങ്ങനെ നോക്കിയിരിക്കാന്‍ ഇഷ്ടമാണെന്ന് പറയും. ഭര്‍ത്താവില്‍ നിന്നും ഏതൊരു ഭാര്യയും പ്രതീക്ഷിക്കുന്നതാണിത്. പക്ഷെ ഞാന്‍ ശരിക്കും ഉണര്‍ന്നിട്ട് പോലുമുണ്ടാകില്ല.'' എന്നാണ് നിക്കിനെക്കുറിച്ച് ഒരിക്കല്‍ പ്രിയങ്ക പറഞ്ഞത്.

  2015 ലായിരുന്നു ഷാഹിദ് കപൂറും മീര രജ്പുത്തും വിവാഹം കഴിക്കുന്നത്. ഇന്ന് ആരാധകരുടെ പ്രിയ ജോഡിയാണ് ഇരുവരും. അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്ന, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ദമ്പതികളാണ് ഇരുവരും. ബോളിവുഡിലെ താരപത്‌നിമാരില്‍ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് മീര. തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ നിന്നും രസകരമായ വിശേഷങ്ങള്‍ മീര സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

  ഒരിക്കല്‍ നേഹ ധൂപിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ കിടപ്പറ രഹസ്യം പങ്കുവെക്കുന്നുണ്ട് മീര. കിടപ്പറയില്‍ ഷാഹിദ് ഒരു കണ്‍ട്രോള്‍ ഫ്രീക്ക് ആണെന്നാണ് മീര പറയുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ഷാഹിദ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുമെന്നാണ് മീര പറയുന്നത്. നടന്‍ അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. അച്ഛന്റെ പാതയിലൂടെ സോനവും സിനിമയിലെത്തി. ഈയ്യടുത്തായിരുന്നു സോനം കപൂര്‍ അമ്മയായത്. താരം ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

  തന്റെ തുറന്ന സംസാരം കൊണ്ട് ആരാധകരെ നേടിയ താരമാണ് സോനം കപൂര്‍. ഒരിക്കല്‍ ഒരു പരിപാടിയില്‍ വച്ച് തന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയെക്കുറിച്ച് സോനം പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കിടപ്പറയില്‍ കാര്യമായ ഭാവനയൊന്നുമില്ലാത്ത ആളാണ് ആനന്ദ് എന്നും എന്നാല്‍ തനിക്ക് അങ്ങനെയാണ് അവനെ ഇഷ്ടമെന്നുമായിരുന്നു സോനം പറഞ്ഞത്. ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കുകളില്‍ ഒരാളാണ് മലൈക അറോറ. പ്രായം വെറും അക്കം മാത്രമാണെന്ന് കാണിച്ചു തരുന്ന താരം. ഒരിക്കല്‍ തന്റെ കിടപ്പറയിലെ രഹസ്യവും മലൈക പങ്കുവച്ചിട്ടുണ്ട്.

  ഒരിക്കല്‍ നേഹ ധൂപിയയുടെ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു മലൈക. താരത്തോട് എന്താണ് ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ എന്ന് നേഹ ചോദിക്കുകയായിരുന്നു. ഇതിന് മലൈക നല്‍കിയ മറുപടി തനിക്ക് നിയന്ത്രണം ഏറ്റെടുക്കുന്നതിലാണ് ഇഷ്ടമെന്നായിരുന്നു. ഇതേ ചോദ്യത്തിന് ഒരിക്കല്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ ആലിയ ഭട്ടും മറുപടി പറയുന്നുണ്ട്. താന്‍ സിംപിളാണെന്നും അതിനാല്‍ തനിക്കിഷ്ടം ക്ലാസിക് മിഷ്യനറി പൊസിഷന്‍ ആണെന്നുമായിരുന്നു ആലിയ നല്‍കിയ മറുപടി.

  English summary
  From Priyanka Chopra To Alia Bhatt When Stars Revealed Their Bedroom Secrets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X