കൈയ്ക്ക് പിടിച്ചവന്റെ കരണം പുകച്ച് പ്രിയങ്ക, കയര്‍ത്ത് കരീന; ആരാധകരെ 'കൈവച്ച' താരങ്ങള്‍!

ലോകമെമ്പാടും ആരാധകരുണ്ട് ബോളിവുഡ് താരങ്ങള്‍ക്ക്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും താരങ്ങളെ കാണാനായി തടിച്ചുകൂടുന്ന ആരാധകരുണ്ട്. അഭിനേതാക്കളെ ദൈവത്തെ പോലെയാണ് മിക്ക ആരാധകരും കാണുന്നത്. ഷാരൂഖ് ഖാന്റേയും അമിതാഭ് ബച്ചന്റേയുമെല്ലാം വീടിന് മുന്നില്‍ കാണുന്ന ആള്‍ക്കൂട്ടങ്ങളും താരങ്ങളെ ദൈവമായി കണ്ട് പൂജയും വഴിപാടും കഴിക്കുന്ന ആരാധകരുമൊക്കെ പലപ്പോഴും നമ്മളെ അമ്പരപ്പിക്കാറുണ്ട്. തങ്ങളുടെ പ്രിയതാരത്തെ ഒന്ന് കാണാനും കൂടെ നില്‍ക്കാനുമൊക്കെ പലപ്പോഴും അതിരു വിടുന്നവരുമുണ്ട്.

വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

ചിലപ്പോഴൊക്കെ ആരാധനയില്‍ മതിമര്‍ന്ന് താരങ്ങള്‍ക്ക് ബുദ്ധിമുട്ടുകളും ആരാധര്‍ സൃഷ്ടിക്കാറുണ്ട്. പൊതുവെ എല്ലാ താരങ്ങളും ആരാധകരോട് സ്‌നേഹത്തോടെയാണ് പെരുമാറുക. എന്നാല്‍ ചിലപ്പോഴെങ്കിലും ആരാധകരുടെ അതിരു കടന്ന പെരുമാറ്റവും ചെയ്തികളും താരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയേക്കാം. അത്തരത്തില്‍ നിയന്ത്രണം വിട്ട് ആരാധകരുടെ ദേഹത്ത് കൈവച്ചിട്ടുണ്ട് ചില ബോളിവുഡ് താരങ്ങള്‍. അവരില്‍ ചിലരെ കുറിച്ച് വിശദമായി വായിക്കാം.

ഗോവിന്ദ

ഗോവിന്ദ

ഷൂട്ടിംഗില്‍ സെറ്റില്‍ വൈകിയെത്തുന്നത് മുതല്‍ ആരാധകരോട് മോശമായി പെരുമാറിയത് വരെ ഗോവിന്ദയെ വാര്‍ത്തകളില്‍ നിറച്ചിട്ടുണ്ട്. 2008 ലായിരുന്നു ഗോവിന്ദ ആരാധകനെ തല്ലിയ സംഭവം നടക്കുന്നത്. സന്തോഷ് റായ് എന്ന ആരാധകനെയായിരുന്നു താരം മര്‍ദിച്ചത്. മണി ഹേ തോ ഹണി ഹേ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ആരാധകന്റെ മുഖത്തടിച്ചതില്‍ കോടതി വിധിയും ഗോവിന്ദയ്ക്ക് എതിരായിരുന്നു. ഇതോടെ താരത്തിന് മാപ്പ് പറയേണ്ടിയും അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നിരുന്നു.

കരീന കപൂര്‍

കരീന കപൂര്‍

തന്റെ തുറന്നടിച്ചുള്ള സംസാരത്തിന്റെ പേരില്‍ പ്രശസ്തയാണ് കരീന കപൂര്‍. ഒരിക്കല്‍ തനിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിച്ച ആരാധികയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു കരീന. ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. തന്നോട് പരിധി വിട്ട് അടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കരീനയുടെ പ്രതികരണം. സംഭവത്തിന് പിന്നാലെ കരീനയും അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

മിക്ക സിംഗ്

മിക്ക സിംഗ്

എന്നും വിവാദ നായകനാണ് മിക്ക സിംഗ്. 2015ല്‍ ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ആരാധകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മിക്കയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടനെ തന്നെ ജാമ്യം ലഭിച്ചുവെങ്കിലും സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പുറമെയും മിക്കയുടെ പെരുമാറ്റം വിമര്‍ശിക്കപ്പെട്ടിരുന്നു. താരങ്ങളോട് പോലുമുള്ള മിക്കയുടെ പ്രതികരണങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ബോളിവുഡിന്റേയും ഹോളിവുഡിന്റേയും ഹൃദയം കീഴടക്കിയ നായികയാണ് പ്രിയങ്ക ചോപ്ര. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതിനും പ്രിയങ്ക കൈയ്യടി നേടാറുണ്ട്. തന്നോട് മോശമാമയി പെരുമാറിയ ആരാധകന്റെ കരണത്തടിച്ച സംഭവം പ്രിയങ്ക തന്നെയാണ് വെളിപ്പെടുത്തിയത്. അഞ്ജാന അഞ്ജാനിയുടെ ചിത്രീകരണത്തിനിടെ കൂടെ നിന്ന് ചിത്രമെടുക്കാന്‍ വന്ന ആരാധകന്‍ തന്റെ കൈയ്യില്‍ കയറി പിടിച്ചതോടെയാണ് പ്രിയങ്ക ഇയാളുടെ കരണത്തടിച്ചത്.

Read more about: priyanka chopra kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X