പൊന്നും വിലയുള്ള ചുവടുകള്‍; കല്യാണത്തിന് ഡാന്‍സ് ചെയ്യാന്‍ ബോളിവുഡ് താരങ്ങള്‍ വാങ്ങുന്നത്
സിനിമകളും പരസ്യങ്ങളും മാത്രമല്ല താരങ്ങള്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന വഴികള്‍. മറ്റ് ഷോകളില്‍ അതിഥിയായി എത്തിയും വിധികര്‍ത്താവായുമെല്ലാം താരങ്ങള്‍ വരുമാനം കണ്ടെത്തുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് വലിയ സമ്പന്നരുടെ ആര്‍ഭാട വിവാഹങ്ങളിലെ നൃത്ത പരിപാടികള്‍. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം ഇത്തരത്തില്‍ വിവാഹ വേദിയില്‍ നൃത്തം ചെയ്യാനെത്തിയിട്ടുണ്ട്.
ഇവിടെ ഇപ്പോഴിതാ ബോളിവുഡിലെ ചില സൂപ്പര്‍ താരങ്ങള്‍ കല്യാണങ്ങളില്‍ നൃത്തം ചെയ്യാന്‍ എത്രയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് നോക്കുകയാണ്. ചിലര്‍ വാങ്ങുന്ന തുക പലരേയും അമ്പരപ്പെടുത്തുന്നതായിരിക്കും. ഒരു സിനിമയില്‍ നിന്നും ലഭിക്കുന്നത്ര പ്രതിഫലം ഒരു കല്യാണത്തിന് ഡാന്‍സ് ചെയ്ത് സ്വന്തമാക്കുന്ന താരങ്ങള്‍ വരെയുണ്ട്. നോക്കാം താരങ്ങളുടെ പ്രതിഫലം എങ്ങനെയാണെന്ന്.

ബോളിവുഡിന്റെ കിങ് ഖാന്‍ ആയ ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ നൃത്തം ചെയ്യാനായി വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്. ഏത് സദസിനേയും നിമിഷ നേരം കൊണ്ട് കയ്യിലെടുക്കാന്‍ സാധിക്കുന്ന ഷാരൂഖിനെ പോലൊരു സൂപ്പര്‍ താരത്തിന് ഇത്രയും വലിയൊരു തുക പ്രതിഫലമായി നല്‍കുന്നതില്‍ ഒട്ടും അത്ഭുതമില്ല. സൂറോയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍ പഠാനിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് പക്ഷെ ഷാരൂഖ് ഖാനോ മറ്റ് സൂപ്പര്‍ നായകന്മാരോ അല്ല. വിവാഹങ്ങളില്‍ നൃത്തം ചെയ്യുന്നതിന് സൂപ്പര്‍ നായിക കത്രീന കൈഫ് വാങ്ങുന്നത് മൂന്നര കോടി രൂപയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. അതോടൊപ്പം അടിപൊളി നര്‍ത്തകിയുമാണ് കത്രീന. ടൈഗര്‍ ത്രീയാണ് താരത്തിന്റെ അണിയറയിലൊരുങ്ങുന്ന സിനിമ.
ബോളിവുഡിന്റെ ഡാന്‍സ് ഐക്കണായ ഹൃത്വിക് റോഷന്റെ പ്രതിഫലം രണ്ടര കോടിയാണ്. തന്റെ നൃത്തച്ചുവടുകള്‍ കൊണ്ട് ആരേയും പിടിച്ചുലയ്ക്കാന്‍ സാധിക്കുന്ന പ്രതിഭയാണ് ഹൃത്വിക് റോഷന്‍. വാര്‍ എന്ന ബ്ലോക്ബസ്റ്റര് ചിത്രമാണ് ഹൃത്വിക്കിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, വിക്രം വേദയുടെ ഹിന്ദി റീമേക്ക് എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ഹൃത്വിക് ചിത്രങ്ങള്‍.
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയങ്ങളിലെ രണ്ടാമനായ സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് രണ്ട് കോടി രൂപയാണ്. സല്‍മാന് തുല്യം സല്‍മാന്‍ മാത്രമാണ്. ബോളിവുഡില്‍ ഇത്രത്തോളം ആരാധക വൃന്ദമുള്ള മറ്റൊരു താരമുണ്ടാകില്ല. അവസാനം പുറത്തിറങ്ങിയ രാധേ പരാജയപ്പെട്ടുവെങ്കിലും ടൈഗര്‍ ത്രീയിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സല്‍മാന്‍ ഖാന്‍. കത്രീന കൈഫാണ് ചിത്രത്തിലെ നായിക.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായ ദീപിക പദുക്കോണ്‍ വാങ്ങുന്ന പ്രതിഫലം ഒരു കോടി രൂപയാണ്. ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഫൈറ്റര്‍, 83, പ്രഭാസിനൊപ്പമുള്ള തെലുങ്ക് അരങ്ങേറ്റ സിനിമ, പഠാന്‍ തുടങ്ങി നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറിലൊരുങ്ങുന്നുണ്ട്.
ദീപികയുടെ ഭര്‍ത്താവും സൂപ്പര്‍ താരവുമായ രണ്‍വീര്‍ സിംഗും നൃത്ത പ്രകടനത്തിന് വാങ്ങുന്നത് ഒരു കോടി രൂപയാണ്. ബോളിവുഡിലെ ഇന്നത്തെ സൂപ്പര്‍ താരമാണ് രണ്‍വീര്‍ സിംഗ്. അതേസമയം ബോളിവുഡിന്റെ താരറാണിയും, ഇന്ന് ഹോളിവുഡിലേയും താരമായി മാറിയ പ്രിയങ്ക ചോപ്ര വാങ്ങുന്ന പ്രതിഫലം രണ്ടര കോടിയാണ്. ജീലേ സരയിലൂടെ ബോൡവുഡിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര.
ബോളിവുഡിന്റെ യൂത്ത് ഐക്കണായ രണ്‍ബീര്‍ കപൂറിന്റെ പ്രതിഫലം രണ്ട് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്‍ബീറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്ര സഞ്ജു വന്‍ വിജമായിരുന്നു. ബ്രഹ്‌മാസ്ത്ര, ഷംഷേര തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ബോളിവുഡിന്റെ കില്ലാഡി കുമാര്‍ ആയ അക്ഷയ് കുമാറിന്റെ പ്രതിഫലം രണ്ടര കോടിയാണ്. ഹിറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി സമ്മാനിച്ച് കുതിക്കുകയാണ് അക്ഷയ് കുമാര്‍ കരിയറില്‍.


Click it and Unblock the Notifications