twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഫറാ ഖാൻ മുതൽ സരോജ് ഖാൻ വരെ', സിനിമാ കഥയെ വെല്ലുന്ന പ്രതിസന്ധികൾ കടന്നുവന്ന കൊറിയോ​ഗ്രാഫേഴ്സ്

    |

    ഒരോ സിനിമയിലേയും തകർപ്പൻ ​ഗാനങ്ങൾക്ക് ചുവടുവെക്കാൻ സൂപ്പർ താരങ്ങളെ മുതൽ ജൂനിയർ ആർടിസ്റ്റുകളെ വരെ ഒരുക്കുന്നതും ന‍ൃത്തം പഠിപ്പിക്കുന്നതും കഴിവുറ്റ നൃത്തസംവിധായകരാണ്. ഡാൻസ് വശമുള്ളവരാണെങ്കിലും അല്ലെങ്കിലും നായകനേയും നായികയേയും ഒരുപോലെ അവർ പരിശീലിപ്പിക്കുകയും പാട്ടിന് ചേരുന്ന നൃത്തം അഭ്യസിപ്പിച്ച് സിനിമകളിയേലും മറ്റ് ഷോകളിലേയും പാട്ടുകൾ കൂടുതൽ ജനപ്രിയ മാക്കുന്നതിൽ നൃത്ത സംവിധായകർ അല്ലെങ്കിൽ കൊറിയോ​ഗ്രാഫേഴ്സിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.

    Also Read: 'ലിവിങ് ടു​ഗെതറിനോട് എതിർപ്പില്ല, പക്ഷെ എനിക്ക് അത് സാധിക്കില്ല'; റൈസ വിൽസൺ

    സിനിമാ ​ഗാനങ്ങൾക്ക് പ്രേക്ഷകർ ഒരിക്കലും മറക്കാത്ത സ്റ്റെപ്പുകൾ നൽകുന്നതിൽ ഇത്തരം കൊറിയോ​ഗ്രാഫേഴ്സിന്റെ അധ്വാനം വളരെ വലുതാണ്. കുട്ടിക്കാലം മുതൽ എല്ലാത്തരത്തിലുള്ള നൃത്തവും അഭ്യസിച്ചവരാണ് ഇത്തരത്തിൽ ഇന്ത്യൻ സിനിമയിൽ കൊറിയോ​ഗ്രാഫേഴ്സായി പ്രവർത്തിക്കുന്നത്. ഇന്ത്യൻ സിനിമയിലെ നിരവധി സൂപ്പർ താരങ്ങൾക്ക് സി​ഗ്നേച്ചർ സ്റ്റെപ്പുകൾ നൽകിയതിൽ കൊറിയോ​ഗ്രാഫേഴ്സ് വഹിച്ച പങ്ക് വളരെ വലുതാണ്. ചടുലമായ നൃത്തച്ചുവടുകൾ നൽകി താരങ്ങൾക്കൊപ്പം നമ്മൾ ഓരോരുത്തരേയും ആവേശഭരിതരാക്കി നൃത്തം വെക്കാൻ പ്രേരിപ്പിച്ച ബോളിവുഡിലെ ചില നൃത്ത സംവിധായകരുടെ ജീവിതങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.

    Also Read: 'ഷൂട്ടിങിന് പോകുന്നുവെന്നറിയുമ്പോൾ സങ്കടമാണ്, കൂടെയുണ്ടാകണമെന്നാണ് ആ​ഗ്രഹം'

    സരോജ് ഖാൻ

    ബോളിവുഡിലെ പ്രശസ്തയായ നൃത്ത സംവിധായികയും ദേശീയ പുരസ്കാര ജേതാവുമായിരുന്നു സരോജ് ഖാൻ. ഹൃദയ സ്തംഭനത്തെ തുടർന്ന് 2020ൽ ആണ് സരോജ് ഖാൻ അന്തരിച്ചത്. ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകൈന ഖാന്‍ എന്നിവരാണ് മക്കള്‍. നിർമല നാഗ്പാൽ എന്നാണ് സരോജ് ഖാന്റെ യഥാർഥ പേര്. നാൽപ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ രണ്ടായിരത്തിൽ അധികം ഗാനങ്ങൾക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. ദി മദർ ഓഫ് ഡാൻസ് എന്നാണ് സരോജ ഖാൻ അറിയപ്പെട്ടിരുന്നത്. നസറാന എന്ന ചിത്രത്തിലൂടെയാണ് സരോജ് ഖാൻ സിനിമയിൽ നൃത്ത സംവിധായികയായത്. ഗീത മേര നാം എന്ന 1974ൽ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സ്വതന്ത്ര നൃത്ത സംവിധായികയായി സരോജ് ഖാൻ മാഖിയത്. മിസ്റ്റർ ഇന്ത്യയിലെ'ഹവ ഹവായ് എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിയതിലൂടെയാണ് സരോജ് ഖാൻ പ്രേക്ഷക ശ്രദ്ധ നേടിയത്. 1990 കളിൽ ഏക് ദോ തീന്‍, ഹം കോ ആജ് കൽ ഹായ് ഇന്തിസാര്‍, ധക് ധക് കർനെ ലഗ, ചോളി കെ പീച്ചെ ക്യാ ഹായ് എന്നിങ്ങനെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്കായി നൃത്തം ഒരുക്കി. ഡർ, ബാസിഗർ, മോഹ്‌റ, ദിൽ‌വാലെ ദുൽ‌ഹാനിയ ലേ ജയെങ്കെ, പര്‍ദേശ്, സോൾജിയർ, താൽ, വീർ‌-സാര, ഡോൺ, സാവരിയ, ലഗാൻ, തനു വെഡ്സ് മനു റിട്ടേൺസ്, മണികർ‌ണിക എന്നിവയാണ് സരോജ് ഖാൻ ന‍ൃത്തം ഒരുക്കിയ പ്രധാന സിനിമകൾ. സരോജ് ഖാൻ ഏറ്റവും അവസാനം നൃത്തം ഒരുക്കിയ ചിത്രം കലങ്ക് ആയിരുന്നു.

    ഫറാ ഖാൻ

    ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന ഏറ്റവും പ്രശസ്തയായ കൊറിയോ​ഗ്രാഫറാണ് ഫറാ ഖാൻ. 1992ൽ ആണ് ഫറാ ഖാൻ കൊറിയോ​ഗ്രാഫറായി ബോളിവുഡിലേക്ക് എത്തുന്നത്. നൃത്തസംവിധായിക എന്നതിന് പുറമെ സിനിമാ സംവിധായികയും നടിയുമെല്ലാമാണ് ഫറാ ഖാൻ. മെയ്ൻ ഹൂൻ നാ എന്ന സിനിമയിലൂടെയാണ് ഫറാ സിനിമകൾ സംവിധാനം ചെയ്ത് തുടങ്ങിയത്. സിനിമകളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംവിധായകനായ ശിരീഷ് കുന്ദറിനെ ഫറ ഖാൻ കണ്ടുമുട്ടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ നല്ല സുഹൃത്തുക്കളായി മാറി. സൗഹൃദം പ്രണയമായി. ശേഷം ഇരുവരും 2004 ഡിസംബറിൽ വിവാഹിതരായി. ഫറാ ഖാനെക്കാൾ എട്ട് വയസിന് ഇളയതാണ് ​ഗിരീഷ് കുന്ദർ. നാല് വർഷത്തെ വിവാ​ഹ ജീവിതത്തിന് ശേഷം ഇരുവർക്കും ഒറ്റപ്രവസവത്തിൽ മൂന്ന് കു‍ഞ്ഞുങ്ങൾ പിറന്നു.

    പ്രഭുദേവ

    മനോഹരമായി നൃത്തം ചെയ്യുകയും അഭിനയിക്കുകയും സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്യുന്ന തെന്നിന്ത്യൻ സൂപ്പർ താരമാണ് പ്രഭുദേവ. ഡാൻസിലെ മുടിചൂടാ മന്നനാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ നൃത്തത്തിനും മെയ്വഴക്കത്തിനും നിരവധി ആരാധകരാണുള്ളത്. ഇന്ന് ബോളിവുഡിലെ സൂപ്പർ താരങ്ങളെ നായകന്മാരാക്കി സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റാക്കുന്ന സംവിധായകനായും പ്രഭുദേവ വളർന്ന് കഴിഞ്ഞു. 1995ൽ ആയിരുന്നു പ്രഭുദേവയുടെ വിവാഹം. റംലത്ത് എന്ന സ്ത്രീയേയാണ് താരം ആദ്യം വിവാഹം ചെയ്തത്. റംലത്ത് ഒരു ക്ലാസിക്കൽ ഡാൻസറായിരുന്നു. ഇരുവർക്കും മൂന്ന് ആൺമക്കളാണുള്ളത്. ശേഷം 2009 മുതൽ പ്രഭുദേവ നടി നയൻതാരയുമായി പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ വരാൻ തുടങ്ങി. നയൻതാരയ്ക്കൊപ്പം വില്ല് എന്ന സിനിമയിൽ പ്രവർത്തിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് ​ഗോസിപ്പുകൾ. ശേഷം ഇരുവരുടേയും പ്രണയം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. പ്രഭുദേവയുടെ ഭാര്യ റംലത്ത് അടക്കം നയൻതാരയ്ക്കെതിരെ രം​ഗത്തെത്തി. ശേഷം 2011ൽ റംലത്തും പ്രഭുദേവയും വിവാഹമോചിതരായി. എന്നാൽ നയൻതാരയുമായുള്ള പ്രണയബന്ധവും അധികകാലം മുന്നോട്ട് കൊണ്ടുപോകാൻ പ്രഭുദേവയ്ക്ക് കഴിഞ്ഞില്ല. 2012ൽ നയൻതാരയും പ്രഭുദേവയും വേർപിരിഞ്ഞു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    റെമോ ഡിസൂസ

    ബോളിവുഡിലെ അറിയപ്പെടുന്ന നൃത്ത സംവിധായകരിൽ ഒരാളാണ് റെമോ ഡിസൂസ. നിരവധി ബോളിവുഡ് സിനിമകൾക്ക് നൃത്തം ഒരുക്കിയിട്ടുള്ള റെമോ ഡിസൂസ ഇന്ന് സിനിമകളും സംവിധാനം ചെയ്യുന്നുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നൃത്തസംവിധായകൻ കൂടിയാണ് റെമോ ഡിസൂസ. എബിസിഡി, റേത്രി 3, സ്ട്രീറ്റ് ഡാൻസർ എന്നിവ റെമോ സംവിധാനം ചെയ്ത സിനിമകളിൽ ചിലത് മാത്രമാണ്. ദൂം, മിസ്റ്റർ ഫ്രോഡ്, യന്തിരൻ, പട്ടിയാല ഹൗസ് തുടങ്ങിയ നിരവധി സിനിമകളിലെ ​ഗാനങ്ങൾക്ക് റെമോ നൃത്തം ഒരുക്കിയിട്ടുണ്ട്. ബോളിവുഡിലെ ഡാൻസ് റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമാണ് റെമോ. കലങ്ക്, സ്റ്റുഡന്റ് ഓഫ് ദി ഇയർ തുടങ്ങിയവയാണ് ഏറ്റവും അവസാനം റെമോ നൃത്തം ചിട്ടപ്പെടുത്തിയ സിനിമകൾ

    Read more about: prabhu deva farah khan
    English summary
    From Saroj Khan To Farah Khan, A Look Back At Bollywood's Famous Choreographers' Lives
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X