For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷൂട്ടിങിന് പോകുന്നുവെന്നറിയുമ്പോൾ സങ്കടമാണ്, കൂടെയുണ്ടാകണമെന്നാണ് ആ​ഗ്രഹം'

  |

  പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതം കൊണ്ട് മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്ന തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിൽ തുടങ്ങിയ ജീവിതം ഇപ്പോൾ കനകം കാമിനി കലഹം എന്ന സിനിമ വരെ എത്തിനിൽക്കുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ നിവിൻ പോളി സിനിമയാണ് കനകം കാമിനി കലഹം. നിവിൻ പോളി തന്നെയാണ് സിനിമ നിർമിച്ചതും നായകനായി അഭിനയിച്ചതും.

  Also Read: സുജാതയെ ആദത്തിന്റെ കൈകളിൽ ഏൽപ്പിച്ച് പ്രകാശൻ

  ആദ്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ പോകുന്ന മലയാള സിനിമ കൂടിയാണ് നിവിൻ പോളിയുടെ കനകം കാമിനി കലഹം. ഒരു ഹോട്ടലിനെ പശ്ചാത്തലമാക്കിയാണ് സിനിമ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഹിറ്റ് ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളാണ് കനകം കാമിനി കലഹത്തിന്റേയും സംവിധായകൻ. നവംബർ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും.

  Also Read: 'പപ്പയെ കാണാൻ ഓടിയെത്തിയ ലൂക്ക', ​ഗർഭകാലം മിയ പരസ്യമാക്കാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്

  ഒരുപാട് നാളുകൾക്ക് ശേഷം നിവിൻ ഒരു മുഴുനീള കോമഡി എന്റർടെയ്നറിന്റെ ഭാ​ഗമായിരിക്കുന്നു എന്നത് തന്നെയാണ് സിനിമക്കായി ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കാനുള്ള ഒരു പ്രധാന കാരണവും. ഇപ്പോൾ സിനിമയെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിവിൻ. തുടക്കം മുതൽ അവസാനം വരെ ചിരിച്ച് സന്തോഷിച്ച് കാണാൻ സാധിക്കുന്ന സിനിമയാണ് കനകം കാമിനി കലഹമെന്നാണ് നിവിൻ പറയുന്നത്. രതീഷ് ആദ്യമായി കഥ പറ‍ഞ്ഞപ്പോഴെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് സിനിമ ചെയ്യാനും നിർമിക്കാനും തീരുമാനിച്ചതെന്നും നിവിൻ പറയുന്നു.

  സംവിധായകന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ചില അനുഭവങ്ങളാണ് സിനിമയുടെ കഥയ്ക്ക് പിന്നിലെന്നും നിവിൻ വ്യക്തമാക്കി. അടുത്തിടെ ഇറങ്ങിയ സിനിമകൾ സീരിയസ് കഥാപാത്രങ്ങൾ ആയിരുന്നുവെന്നതുകൊണ്ട് കോമഡി സിനിമ ചെയ്യാൻ തീരുമാനിച്ചതല്ലെന്നും ലഭിക്കുന്ന കഥകളിൽ രസകരമായി തോന്നിയത് ചെയ്യുന്നുവെന്നേയുള്ളൂവെന്നും താരം പറയുന്നു. 'പന്ത്രണ്ട് വർഷത്തോളം നീണ്ട സിനിമ ജീവിതത്തിനിടയിൽ ഏറ്റവും ചലഞ്ചിങ്ങായി തോന്നിയത് മൂത്തോനിലെ കഥാപാത്രമാണ്. ഞാൻ ഷൂട്ടിങിന് പോകുന്നുവെന്ന് പറയുമ്പോൾ മക്കൾക്ക് സങ്കടം വരാറുണ്ട്. അവർക്കൊപ്പം എപ്പോഴും ഞാൻ ഉണ്ടാകണമെന്നാണ് അവരുടെ ആ​ഗ്രഹം. ഞാൻ ഷൂട്ടിങിന് ഇറങ്ങുമ്പോൾ തന്നെ ഞാൻ എന്നാണ് തിരിച്ച് വരിക എന്ന് ചോദിക്കാൻ തുടങ്ങും'

  സ്വർണ്ണം പണയം വെക്കാൻ വീട്ടിൽ ഉണ്ടായ അടി.. വിൻസിയുടെ പൊളി ഇന്റർവ്യൂ..| Filmibeat Malayalam

  തമിഴ്നാട്ടിൽ നിന്നടക്കം നിരവധി ആരാധകരുടെ കത്തുകളും മറ്റും ലഭിക്കാറുണ്ടെന്നും നിവിൻ പറയുന്നു. 'പുറത്തൊക്കെ പോകുമ്പോൾ പലരും സ്നേഹം കൊണ്ട് വന്ന് കെട്ടിപ്പിടിക്കാറൊക്കെയുണ്ട്. കൂടാതെ കത്തുകളൊക്കെ വീട്ടിലേക്ക് വരും. പലരും ഫോൺ നമ്പറുകൾ അടക്കം ഉൾപ്പെടുത്തിയാണ് കത്ത് അയക്കാറുള്ളത്. അവരെ തിരിച്ച് വിളിക്കണം, കത്തിന് മറുപടി വേണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആരാധകരുടെ കത്തുകൾ ലഭിക്കുന്നത്' നിവിൻ പോളി പറയുന്നു. നിവിന്‍ പോളിക്ക് പുറമെ ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സാണ് സിനിമ നിർമിച്ചിരിക്കുന്നത്. കനകം കാമിനി കലഹം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നത്. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ സൂചിപ്പിച്ചത്. മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്‌പെന്‍സും ചിത്രത്തിലുണ്ടെന്നും നേരത്തെ നായകൻ നിവിൻ പോളി പറഞ്ഞിരുന്നു.

  Read more about: nivin pauly
  English summary
  actor nivin pauly open up about his family and upcoming movie kanakam kamini kalaham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X