For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുജാതയെ ആദത്തിന്റെ കൈകളിൽ ഏൽപ്പിച്ച് പ്രകാശൻ

  |

  സൂര്യാ ടിവിയിൽ 2020 നവംബർ 16ന് സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് സ്വന്തം സുജാത. സീരിയലിന്റെ ടൈറ്റിൽ റോളിൽ എത്തുന്നത് നടിയായ ചന്ദ്ര ലക്ഷ്മൺ ആണ്. കിഷോർ സത്യയാണ് സീരിയലിൽ പ്രകാശൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കിഷോർ സത്യയും ചന്ദ്ര ലക്ഷ്മണും സീരിയലുകളിലേക്ക് തിരിച്ചെത്തിയതും സ്വന്തം സുജാത എന്ന ഈ സീരിയലിലൂടെയാണ്. സുജാതയെന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സ്വന്തം സുജാത സീരിയൽ സഞ്ചരിക്കുന്നത്. ടോഷ് ക്രിസ്റ്റി, മഞ്ജു, രശ്മി തുടങ്ങി മറ്റ് നിരവധി താരങ്ങളും സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്. സുജാത താമസിക്കുന്ന വീടിന്റെ ഉടമയുടെ മകനായ ആദം എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി അവതരിപ്പിക്കുന്നത്.

  Also Read: 'പപ്പയെ കാണാൻ ഓടിയെത്തിയ ലൂക്ക', ​ഗർഭകാലം മിയ പരസ്യമാക്കാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്

  കഴിഞ്ഞ ദിവസമാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും തമ്മിലുള്ള വിവാഹം നടന്നത്. സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും ഇപ്പോൾ വിവാഹിതരായതും. സ്വന്തം സുജാതയിൽ ഇരുവരും പ്രണയ ജോഡികളാണ്. എന്നാൽ പലവിധ കാരണങ്ങളാൽ പ്രണയം തുറന്നുപറയാതെ ഉള്ളിന്റെ ഉള്ളിൽ സ്നേഹം കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ് ചന്ദ്രയുടേതും ടോഷിന്റേതും. സ്വന്തം സുജാത എന്ന സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഹിന്ദു ബ്രൈഡല്‍ ലുക്കിലാണ് ഇരുവരും വിവാഹത്തിനെത്തിയത്.

  Also Read: 'കരൾ രോ​ഗം ബാധിച്ച് മരിച്ച സിനിമാക്കാരെല്ലാം മദ്യത്തിന് അടിമകളല്ല'

  'മൂന്നാല് മാസമായി ടോഷേട്ടനെ അടുത്തറിയാം. അതിനു മുമ്പ് ആർട്ടിസ്റ്റ് എന്ന നിലയിലേ പരിചയമുണ്ടായിരുന്നുള്ളൂ. ഇവിടെ വന്ന ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ അച്ഛനും അമ്മയ്ക്കും ടോഷേട്ടനെയും ടോഷേട്ടന്റെ വീട്ടിൽ എന്നെയും വലിയ ഇഷ്ടമാണ്. അങ്ങനെയാണ് വിവാഹം എന്ന ചിന്ത വന്നതും വീട്ടുകാർ തമ്മില്‍ സംസാരിച്ചതും. അത് അനുയോജ്യമാണെന്ന് തോന്നിയപ്പോൾ മുന്നോട്ടു പോകാം എന്നു തീരുമാനിക്കുകയായിരുന്നു' എന്നാണ് പ്രണയ വിവാഹമാണോ എന്ന ചോദ്യത്തിന് ചന്ദ്ര ലക്ഷ്മണ്‍ നൽകിയ മറുപടി. പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും പരസ്പരം ഇഷ്ടവും ബഹുമാനവുമുണ്ടായിരുന്നുവെങ്കിലും പ്രണയം എന്നതിനപ്പുറത്തേക്ക് വീട്ടുകാർ ആലോചിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും പരസ്പരം സംസാരിച്ചപ്പോൾ രണ്ടു പേർക്കും ആത്മവിശ്വാസം തോന്നിയെന്നും ചന്ദ്ര ലക്ഷ്മൺ കൂട്ടിച്ചേർത്തു.

  തന്റെ സഹതാരങ്ങൾക്ക് വിവാഹ ആശംസകൾ നേർന്നിരിക്കുകയാണ് നടനും അവതാരകനുമായ കിഷോർ സത്യ. ടോഷ് ക്രിസ്റ്റിക്കും ചന്ദ്രയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കിഷോർ സത്യയുടെ കുറിപ്പ്. 'സുജാതയെ ആദം കെട്ടി.... ഏറെ സന്തോഷമുള്ള ഒരു ദിനം..... രണ്ട് പ്രിയപ്പവട്ടവർ ഇന്ന് ജീവിതത്തിൽ ഒന്നിച്ചു.... സ്വന്തം സുജാത അതിന് ഒരു നിമിത്തമായതിൽ ഒരുപാട് സന്തോഷം... ചന്ദ്രക്കും ടോഷിനും ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ.....' എന്നാണ് കിഷോർ സത്യ കുറിച്ചത്. റീൽ ലൈഫിലെ ഭർത്താവിനും റിയൽ ലൈഫിലെ ഭർത്താവിനും ഒപ്പം നിൽക്കുന്ന ചന്ദ്രയുടെ ചിത്രങ്ങൾ ശ്രദ്ധനേടി കഴിഞ്ഞു.

  Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam

  വിവാഹത്തോടെ അഭിനയം അവസാനിപ്പിക്കില്ലെന്നും തുടർന്നും സുജാതയിൽ ഉണ്ടാകുമെന്നും നേരത്തെ തന്നെ ചന്ദ്ര വ്യക്തമാക്കിയിരുന്നു. ചന്ദ്രയുടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സീരിയൽ കഥാപാത്രം സ്വന്തം എന്ന സീരിയലിലെ സാന്ദ്രയാണ്. സീരിയലിന് പുറമെ നിരവധി സിനിമകളുടേയും ഭാ​ഗമായിട്ടുണ്ട് ചന്ദ്ര ലക്ഷ്മൺ. സ്റ്റോപ്പ് വയലൻസ്, ചക്രം, കാക്കി എന്നിവയാണ് താരത്തിന്റെ പ്രധാന സിനിമകൾ. കൂടാതെ തമിഴ് സിരീയലുകളിലും ചന്ദ്ര അഭിനയിച്ചിരുന്നു. കായകുളം കൊച്ചുണ്ണിയിലൂടെയാണ് ടോഷ് ക്രിസ്റ്റി മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

  Read more about: television malayalam
  English summary
  Actor Kishore Satya funny wishes for newlyweds Chandra Laxman and Tosh Christy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X