For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കരൾ രോ​ഗം ബാധിച്ച് മരിച്ച സിനിമാക്കാരെല്ലാം മദ്യത്തിന് അടിമകളല്ല'

  |

  മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് വിവിധ അസുഖങ്ങൾ മൂലം അകാലത്തിൽ നമ്മെ വിട്ടുപോകേണ്ടി വന്നിട്ടുണ്ട്. അവരിൽ ഏറെയും കരൾ രോ​ഗം ബാധിച്ച് മരിച്ചവരാണ്. കൊച്ചിൻ ഹനീഫ മുതൽ അടുത്തിടെ അന്തരിച്ച മുതിർന്ന നടൻ നെടുമുടി വേണു വരെ കരൾ രോ​ഗത്തിന്റെ ഇരയായവരാണ്. സിനിമാക്കാർക്ക് അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അമിത മദ്യപാനവും പുകയില ഉൽപന്നങ്ങളുടെ ഉപയോ​ഗവുമാണ് സിനിമാക്കാരുടെ അസുഖങ്ങൾക്ക് പിന്നിലെന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. എന്നാൽ സത്യാവസ്ഥ അതല്ലെന്നും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതരീതികൾക്കും ഭക്ഷണങ്ങൾക്കും അവരുടെ ആരോ​ഗ്യ സ്ഥിതി മോശമാക്കുന്നതിൽ വലിയ പങ്കുണ്ട് എന്നാണ് നടനും ഡോക്ടറുമായ റോണി ഡേവിഡ് പറയുന്നത്.

  liver disease, nedumudi venu, actor rony david, liver Cirrhosis, നടൻ റോണി ഡേവിഡ്, നെടുമുടി വേണു മരണം, സംവിധായകൻ രാജേഷ് പിള്ള, കെ.പി.എ.സി ലളിത, ലിവർ സിറോസിസ്

  2007 മുതൽ സിനിമയിൽ സജീവമായിട്ടുള്ള നടനാണ് റോണി ഡേവി‍ഡ്. ആദ്യ സിനിമ പൃഥ്വിരാജ് ചിത്രം ചോക്ലേറ്റായിരുന്നു. പിന്നാട് കുരുക്ഷേത്ര, ചട്ടമ്പിനാട്, ഡ്യൂപ്ലിക്കേറ്റ്, ഡാഡി കൂൾ, ബോഡ് ​ഗാർഡ്, ആ​ഗതൻ, ട്രാഫിക്, കർമയോദ്ധ, ചേട്ടായീസ്, ആക്ഷൻ ഹീറോ ബിജു, ആനന്ദം, കോലുമിഠായി, വേട്ട, കാമുകി, ചതുർമുഖം തുടങ്ങി അമ്പതിൽ അധികം സിനിമകളുടെ ഭാ​ഗമായി. ഡോക്ടറായ റോണി നടത്തിയ നിരീക്ഷണങ്ങളിലൂടെയുള്ള കണ്ടെത്തലുകളാണ് അദ്ദേഹം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

  Also Read: 'അവന്റെ മരണശേഷം ആ വീട്ടിലേക്ക് പോകാറില്ല'; നടൻ രഞ്ജിത്ത് രാജ്

  എല്ലാ സിനിമക്കാരും അമിത മദ്യപാനം മൂലം മരിച്ചവരാണെന്ന തെറ്റിദ്ധാരണ ജനങ്ങളിൽ നിന്നും മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും റോണി പറയുന്നു. വേട്ട അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ രാജേഷ് പിള്ള മരിച്ചത് ​ഗുരുതരമായ കരൾ രോ​ഗം മൂലമാണ്. എന്നാൽ അത് അമിത മദ്യപാനം മൂലം ഉണ്ടായ കരൾ രോ​ഗം ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അമ്മയ്ക്കും ഇതേ രോ​ഗം ഉണ്ടായിരുന്നുവെന്നുമാണ് ഡോ.റോണി പറയുന്നത്. അദ്ദേഹം ചികിത്സയിലായിരുന്നപ്പോൾ തന്നെ വ്യായാമം അടക്കമുള്ളവ നിർദേശിച്ചിരുന്നതാണ് എന്നാൽ സിനിമാ തിരക്കുകൾക്കിടയിൽ അദ്ദേഹം പലപ്പോഴും അവയെല്ലാം ഒഴിവാക്കിയതിനാലാണ് കരൾ രോ​ഗം പിടിച്ചുകെട്ടാൻ സാധിക്കാതെ പോയതും മരണം അതിവേ​ഗം അദ്ദേഹത്തെ കവർന്നെടുക്കാനും കാരണമായതെന്നും റോണി പറയുന്നു.

  Also Read: 'മേക്കപ്പിന് കൂടുതൽ സമയം ചെലവഴിക്കുന്നതിന് കാരണമുണ്ട്'; നടി ഭാനുപ്രിയ

  സിനിമാക്കാർ എല്ലാവരും കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നവരോ വ്യായാമം മുടങ്ങാതെ കൊണ്ടുപോകുന്നവരോ അല്ല. പല സ്ഥലങ്ങളിൽ എത്തിപ്പെടുമ്പോൾ പലവിധ ഭക്ഷണവും ജീവിതരീതിയുമാണ് അവർക്ക് ഇതൊക്കെയാണ് സിനിമാക്കാരുടെ അസുഖങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ഇതൊന്നും തിരിച്ചറിയാതെ സിനിമാക്കാരുടെ ജീവനെടുക്കുന്നത് അമിത മദ്യപാനമാണ് എന്ന തിയറി തെറ്റാണെന്നും റോണി കൂട്ടിച്ചേർത്തു. 'സിനിമാ താരങ്ങളെ സംബന്ധിച്ച് അവരുടെ ജോലി സമയവും തൊഴില്‍‌ രീതികളുമൊക്കെ ആരോഗ്യത്തെ മോശമായി ബാധിക്കും. മലയാളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ പലപ്പോഴും സമയ പരിധിയില്ലാതെ ജോലി ചെയ്യേണ്ടതായി വരും. തിരക്കേറിയ താരങ്ങളെ സംബന്ധിച്ച് അതിനിടെ ആരോഗ്യ കാര്യങ്ങളിലോ വ്യായാമത്തിലോ ഒന്നും കൃത്യമായി ശ്രദ്ധിക്കാനാകില്ല. അപൂർവം ആളുകളാണ് അതിനിടെ സമയം കണ്ടെത്തി വ്യായാമങ്ങൾ ചെയ്യുന്നത്. പ്രായമുള്ളവരെ സംബന്ധിച്ച് വിശ്രമത്തിനുള്ള സമയം കൂടി പരിഗണിച്ചെ അതൊക്കെ ക്രമീകരിക്കുവാനാകൂ. ഭക്ഷണത്തിന്റെ കാര്യവും അങ്ങനെയാണ്. തുടർച്ചയായി പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കേണ്ടി വരുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം ഏറെ അപകടകരമാണ്. ഇങ്ങനെ പല പല കാരണങ്ങളാണ് കരള്‍ രേഗത്തിലേക്ക് നയിക്കുക... എല്ലാവരിലും കരൾ രോ​ഗത്തിന് കാരണമാകുന്നത് മദ്യമല്ല' റോണി പറഞ്ഞു.

  Also Read: ഇലിയാന ഡിക്രൂസിന്റെ കൈപ്പത്തിയിലെ ടാറ്റുവിന് പിന്നലെ രഹസ്യം!

  അടുത്തിടെയാണ് നടൻ നെടുമുടി വേണു അന്തരിച്ചത്. കരളിനെ ബാധിച്ച കാൻസറാണ് താരത്തിന്റെ ജീവൻ എടുത്തത്. ഇപ്പോൾ നടി കെ.പി.എസ്.സി ലളിത നേരിടുന്നതും ​ഗുരുതരമായ കരൾ രോ​ഗത്തെയാണ്. കരള്‍ മാറ്റിവെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചെ ലളിതയുടെ കാര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്ന് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് നടി. ലളിതയുടെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി മകൻ സിദ്ധാർഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

  Also Read: 'നാടൻ വസ്ത്ര ധാരണത്തെ പ്രഹസനമെന്ന് വിളിച്ചു, മോഡേൺ ആയപ്പോഴും പരിഹസിച്ചു.. മാറേണ്ടത് ഞാൻ അല്ല!'

  Read more about: nedumudi venu kpac lalitha
  English summary
  'Not all filmmakers who died of liver disease are addicted to alcohol' says actor rony david
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X