twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മേക്കപ്പിന് കൂടുതൽ സമയം ചെലവഴിക്കുന്നതിന് കാരണമുണ്ട്'; നടി ഭാനുപ്രിയ

    |

    തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായിരുന്നു നടി ഭാനുപ്രിയ. തെലുങ്ക് കുടും‌ബത്തിൽ ജനിച്ച ഭാനുപ്രിയ തെലുങ്കിലും, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1980 മുതൽ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്. 1990കളിൽ ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിൽ താമസമാക്കി അവിടെ ഒരു ഡാൻസ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിപ്പിക്കുകയാണ്. 111ൽ അധികം ചിത്രങ്ങളിൽ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ശ്രീദേവി എന്നാണ് ഭാനുപ്രിയ അറിയപ്പെട്ടിരുന്നത്.

    Also Read: 'മറ്റ് സത്രീകളെ നോക്കുന്നത് കജോൾ കണ്ടുപിടിച്ചപ്പോൾ', അജയ് ​ദേവ്​ഗൺ പറയുന്നു

    തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25ഓളം തെലുങ്ക് സിനിമകളിലും 30ഓളം തമിഴ് സിനിമകളിലും 14ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. പത്തോളം മലയാള സിനിമകളുടെ ഭാ​ഗമായിരുന്നു ഭാനുപ്രിയ. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തി കൂടിയാണ് ഭാനുപ്രിയ. ഭാനുപ്രിയയുടെ സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്. ഭാനുപ്രിയ പ്രശസ്ത ഫോട്ടോ​ഗ്രാഫറായ ആദർശ് കൗശലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

    Also Read: 'അവന്റെ മരണശേഷം ആ വീട്ടിലേക്ക് പോകാറില്ല'; നടൻ രഞ്ജിത്ത് രാജ്

    തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ നായിക

    തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ ശ്രദ്ധേയയായ നടി ശാന്തിപ്രിയ ഭാനുപ്രിയയുടെ സഹോദരിയാണ്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി, നാ​ഗാർജുന തുടങ്ങി എല്ലാ ഭാഷകളിലേയും താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ഭാനുപ്രിയയുടെ ആദ്യ മലയാള സിനിമ രാജശിൽപിയായിരുന്നു. മോഹൻലാൽ കേന്ദ്രകഥാപാത്രമായ സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 1992ൽ ആയിരുന്നു ഭാനുപ്രിയയുടെ മലയാള സിനിമ അരങ്ങേറ്റം. രാജശിൽപിയിലും നർത്തകിയായിരുന്നു ഭാനുപ്രിയ. ആർ.സുകുമാരൻ സംവിധാനം ചെയ്ത സിനിമ മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായാണ് പരി​ഗണിക്കപ്പെടുന്നത്.

    രാജശിൽപിയിലൂടെ മലയാളത്തിലേക്ക്

    രാജശിൽപ്പിക്ക് ശേഷം ഭാനുപ്രിയ അഭിനയിച്ച മലയാള സിനിമ ഹൈവേയായിരുന്നു. ജയരാജ് സംവിധാനം ചെയ്ത സിനിമയിൽ മീര എന്ന കഥാപാത്രത്തെയായിരുന്നു ഭാനുപ്രിയ അവതരിപ്പിച്ചത്. സുരേഷ് ​ഗോപി, വിജയരാഘവൻ, ജനാർദ്ദനൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. ഭാനുപ്രിയയുടെ എല്ലാ ചിത്രങ്ങളിലും താരത്തിന് ശോഭിക്കാൻ സാധിച്ച പാട്ടുകളുണ്ടായിരുന്നു. ആ പാട്ടുകളെല്ലാം ഇന്നും പ്രേക്ഷകന് പ്രിയപ്പെട്ടതായതിനാൽ ഭാനുപ്രിയയെന്ന നടിയെ ഇന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഹൈവേയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം അഴകിയ രാവണിലാണ് ഭാനുപ്രിയ നായികയായത്. ചിത്രം വലിയ വിജയമായിരുന്നു. അനുരാധ എന്ന ഭാനുപ്രിയയുടെ കഥാപാത്രത്തിനും ഒരുപാട് ആരാധകരുണ്ട്. കമലായിരുന്നു അഴകിയ രാവണൻ സംവിധാനം ചെയ്തത്. അഴകിയ രാവണന് ശേഷം കൊച്ചു കൊച്ചു സന്തോഷങ്ങൾ, മഞ്ഞുപോലൊരു പെൺകുട്ടി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങിയ മലയാള സിനിമകളിലും ഭാനുപ്രിയ അഭിനയിച്ചു.

    Recommended Video

    Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam
    അഭിനയത്തിന് പുറമെ നൃത്തവും

    വട്ടമുഖവും വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയുമായി പ്രേക്ഷകരിലേക്ക് എത്തിയ സുന്ദരിയാണ് ഭാനുപ്രിയ. താരത്തിന്റെ സൗന്ദര്യത്തിന് ഒട്ടനവധി ആരാധകരാണുള്ളത്. ഷൂട്ടിങ് ആരംഭിക്കുന്നതിനും മണിക്കൂറുകൾക്ക് മുമ്പെത്തി സൂഷ്മതയോടെ തന്റെ മേക്കപ്പെല്ലാം പൂർത്തിയാക്കുന്ന നടി കൂടിയാണ് ഭാനുപ്രിയ. തെന്നിന്ത്യയിലെ നടിമാരിൽ ഏറ്റവും കൂടുതൽ സമയം മേക്കപ്പിന് ചെലവഴിക്കുന്നത് ഭാനുപ്രിയയാണ്. അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ഭാനുപ്രിയ. പഴയകാല നടി വാണിശ്രീയുടെ മേക്കപ്പ് വീഡിയോകളും താരം പറയുന്ന ടിപ്സുകളും താൻ ശ്രദ്ധിക്കാുണ്ടായിരുന്നുവെന്നും ​ഗ്ലാമർ വേഷങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് മേക്കപ്പിന് പ്രാധാന്യം നൽകിയിരുന്നതെന്നും ഭാനുപ്രിയ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ​​ഗ്ലാമർ വേഷങ്ങൾക്ക് മാത്രമാണ് മേക്കപ്പ് ഉപയോ​ഗിച്ചിരുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങൾ മേക്കപ്പില്ലാതെയാണ് ചെയ്തിരുന്നതെന്നും ഭാനുപ്രിയ പറയുന്നു. മഹാനടി, കടയ്ക്കുട്ടി സിങ്കം എന്നിവയാണ് ഭാനുപ്രിയ അഭിനയിച്ച് അവസാനമായി റിലീസ് ചെയ്ത സിനിമകൾ.

    Read more about: bhanupriya
    English summary
    Bhanupriya Opens Up Why She Take More Time For Make-up, Says No Makeup Unless its Glamour Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X