twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അവന്റെ മരണശേഷം ആ വീട്ടിലേക്ക് പോകാറില്ല'; നടൻ രഞ്ജിത്ത് രാജ്

    |

    ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ ഏറ്റവും കൂടുതൽ പ്രചാരണം നേടിയിട്ടുള്ള ഒരു സീരിയലാണ് അഞ്ച് വിദ്യാർഥികളുടെ കഥ പറഞ്ഞ ഓട്ടോ​ഗ്രാഫ് എന്ന സീരിയൽ. 2009ൽ ആയിരുന്നു ഈ സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. തുടക്കം മുതൽ അവസാനം വരെ അത്രയേറെ കാഴ്ചക്കാരെ ഓട്ടോ​ഗ്രാഫ് സീരിയൽ സ്വന്തമാക്കിയിരുന്നു. അതിൽ ഏറെയും യൂത്തായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. സീരിയലിന്റെ സംപ്രേഷണം അവസാനിച്ചിട്ട് പത്ത് വർഷം പിന്നിട്ടെങ്കിലും ഇന്നും സീരിയലിന് ആരാധകരുണ്ട്.

    Also Read: 'വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യണമെന്ന് തോന്നിയിട്ടില്ല', മുൻ കാമുകന്മാരെ കുറിച്ച് കത്രീന

    ഇപ്പോഴും നിരവധി ആരാധകർ സീരിയൽ വീണ്ടും ടെലികാസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാറുമുണ്ട്. രഞ്ജിത്ത് രാജ്, ശാലിൻ സോയ, സോണിയ, അംബരീഷ്, ശരത് കുമാർ തുടങ്ങിയവരായിരുന്നു സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അഞ്ച് കൂട്ടുകാർക്കിടയിലെ സൗഹൃദവും പ്രണയവും ചെറിയ വഴക്കുകളും സ്കൂൾ കാലഘട്ടത്തിലെ രസകരമായ നിമിഷങ്ങളും എല്ലാമായിരുന്നു പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നു.

    Also Read: 'മറ്റ് സത്രീകളെ നോക്കുന്നത് കജോൾ കണ്ടുപിടിച്ചപ്പോൾ', അജയ് ​ദേവ്​ഗൺ പറയുന്നു

    ഓട്ടോ​ഗ്രാഫിലൂടെ മനംകവർന്ന നായകൻ

    സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചവരിൽ ഏറെയും ഇന്നും സിനിമാ സീരിയൽ രം​ഗത്ത് സജീവമാണ്. സീരിയലിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ രഞ്ജിത്ത് രാജായിരുന്നു. ഇന്നും താരത്തിനെ ആരാധകർ ഓർക്കുന്നത് രഞ്ജിത്ത് രാജ് എന്ന പേരിൽ തന്നെയാണ്. കഴിഞ്ഞ ദിവസം അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ രഞ്ജിത്ത് എത്തിയിരുന്നു. സ്വാസിക വിജയ് ആണ് റെഡ് കാർപറ്റിന്റെ അവതാരിക. വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ഓട്ടോ​ഗ്രാഫിൽ തന്നോടൊപ്പം അഭിനയിച്ച അന്തരിച്ച നടൻ ശരത്തിനെ കുറിച്ചുള്ള ഓർമകൾ രഞ്ജിത്ത് പങ്കുവെച്ചു. ഇരുവരും സീരിയലിന് ശേഷവും അടുത്ത ചങ്ങാത്തം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു.

    ശരത്തിന്റെ വേർപാട്

    ശരത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും അവന്റെ മരണം വലിയ ആ​ഘാതമായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. 'എറണാകുളത്ത് എപ്പോൾ പോയാലും ശരത്തിന്റെ വീട്ടിൽ കയറി സംസാരിച്ച് എല്ലാവരേയും കണ്ടശേഷം മാത്രമെ ഞാൻ വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ. എന്നാൽ അവന്റെ മരണശേഷം ഒരു ശൂന്യതയായതിനാൽ ഞാൻ ഇപ്പോൾ ആ വീട്ടിലേക്ക് പോകാറില്ല' രഞ്ജിത്ത് പറയുന്നു. 2015ൽ ആണ് യുവ സീരിയല്‍ താരം ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. കൊട്ടിയം മയിലക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ടിപ്പര്‍ ഡ്രൈവര്‍ ശരത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സീരിയല്‍ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോവുകയായിരുന്നു ശരത്. ഓട്ടോഗ്രാഫ് എന്ന സീരിയലാണ് ശരത്തിനെ ശ്രദ്ദേയനാക്കിയത്. രാജസേനന്റെ കൃഷ്ണ കൃപാസാഗരം എന്ന സീരിയലിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് കടന്നുവരുന്നത്. ചന്ദനമഴ, സരയൂ തുടങ്ങിയവയാണ് ശരത് അഭിനയിച്ച മറ്റ് പ്രധാന സീരിയലുകള്‍.

    Recommended Video

    Dulquer Salmaan about Andhadhun film
    നായകനിൽ നിന്നും വില്ലനിലേക്ക്

    രഞ്ജിത്ത് ഇപ്പോൾ നിരവധി സീരിയലുകളുടെ ഭാ​ഗമാണ്. ഓട്ടോ​​ഗ്രാഫിലെ ജെയിംസ് എന്ന കഥാപാത്രത്തോളം ശ്രദ്ധിക്കപ്പെടുന്ന സീരിയലുകൾ അതിന് ശേഷം സംഭവിച്ചിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു. ഒരിക്കൽ വില്ലൻ വേഷം ചെയ്തുവെന്നതിന്റെ പേരിൽ ഇപ്പോൾ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം നെ​ഗറ്റീവ് കഥാപാത്രങ്ങളാണെന്നും രഞ്ജിത്ത് പറയുന്നു. സിനിമാ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. കബനി എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം കൈകാര്യം ചെയ്ത രഞ്ജിത്ത് സത്യാ എന്ന പെൺകുട്ടിയിലും തന്റെ അഭിനയമികവ് തെളിയിച്ചിരുന്നു. 2017 ൽ ആണ് രഞ്ജിത്തിന്റേയും നഴ്‌സായ ധന്യയുടെയും വിവാഹം നടക്കുന്നത്. ഫേസ്ബുക്ക് ചാറ്റ് വഴിയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും.

    Read more about: malayalam serial actors
    English summary
    serial actor ranjith raj recollect his memories about serial actor sarath, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X