For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യണമെന്ന് തോന്നിയിട്ടില്ല', മുൻ കാമുകന്മാരെ കുറിച്ച് കത്രീന

  |

  ബ്രിട്ടീഷ് വംശജയാണെങ്കിലും കത്രീന കൈഫ് എന്ന മോഡലിനേയും അഭിനേത്രിയേയും അത്രത്തോളം സ്നേഹിക്കുന്നവരാണ് ഇന്ത്യക്കാർ. കെയ്സദ് ​ഗുസ്താദിന്റെ ഭൂം എന്ന സിനിമയിലൂടെയാണ് കത്രീന ഇന്ത്യൻ സിനിമകളിലേക്ക് എത്തുന്നത്. ഇന്ന് മലയാളം അടക്കം നിരവധി ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ കത്രീന അഭിനയിച്ച് കഴിഞ്ഞു. കത്രീനയുടെ രണ്ടാമത്തെ സിനിമ തെലുങ്കുവിലായിരുന്നു. മലയാളത്തിൽ കത്രീനയുടെ ഒരു സിനിമയാണ് ഇതുവരെ റിലീസ് ചെയ്തിട്ടുള്ളത്. ബൽറാം വേഴ്സസ് താരദാസ് എന്ന മമ്മൂട്ടി സിനിമയാണത്. ഇന്ത്യൻ സിനിമകളുടെ ഭാ​ഗമായപ്പോൾ കത്രീനയ്ക്ക് തിരിച്ചടിയായത് ഹിന്ദി ഭാഷയിലെ പ്രാവീണ്യ കുറവായിരുന്നു. പലപ്പോഴും ഇത് മൂലം താരത്തിന്റെ സിനിമകൾ തുടക്കകാലത്ത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

  Also Read: 'ശിവൻ കാലുപിടിച്ച് മാപ്പ് പറയണം', പുതിയ ഡിമാന്റുമായി തമ്പി!

  പിന്നീട് കത്രീന ആ പ്രതിസന്ധികളെയെല്ലാം മറികടന്ന് ബോളിവുഡിലെ മുൻനിര നടിയായി മാറി. ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കത്രീനയാണ്. മുപ്പത്തിയെട്ടുകാരിയായ കത്രീനയുടെ ജീവിതത്തിൽ ഇതുവരെ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ബോളിവുഡ് ഭായ്ജാൻ സൽമാൻ ഖാൻ വരെ ഉൾപ്പെടും. തന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ കുറിച്ചും അതിന്റെ തകർച്ചയ്ക്ക് ശേഷം അവരോടുള്ള തന്റെ മനോഭാവത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കത്രീന ഇപ്പോൾ. തന്റെ മുൻ കാമുകന്മാരുമായി ഇപ്പോഴും ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അവരോട് വെറുപ്പും വിദ്വേഷവും കാണിച്ച് പിരിയുന്നതിനോട് തനിക്ക് താൽപര്യമുണ്ടായിരുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കത്രീന വ്യക്തമാക്കി.

  Also Read: 'പലതും മിഥ്യാ ധാരണയാണ്, അല്ലെങ്കിൽ പ്രിയ മണിയും ഞാനും സിനിമയില്ലാതെ വീട്ടിൽ ഇരുന്നേനെ...!'

  'ഒരു ബന്ധം തുടർന്നുകൊണ്ടുപോകാനാകാതെ പിരിയുന്നത് അസഹനീയമായ കാര്യമായി തോന്നിയിട്ടില്ല. അത്തരം ഭാരിച്ച ചിന്തകളൊന്നും ഞാൻ വഹിക്കുന്നുമില്ല. ഞാൻ പറഞ്ഞതുപോലെ എന്റെ അനുഭവങ്ങളിൽ ചിലത് മാത്രമേ എനിക്ക് മോശം നൽകിയിട്ടുള്ളൂ. അതിനാൽ ഞാൻ എന്തിനാണ് എല്ലാത്തിനേയും സങ്കീർണ്ണവും ഭാരമുള്ളതുമാള്ളതായി കാണുന്നത്. എല്ലാം വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എല്ലാവരുമായി നാം ചേർന്ന് പോയികൊള്ളണമെന്നില്ല. എനിക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടെങ്കിൽ ഞാൻ എപ്പോഴും ലളിതമായത് മാത്രമെ തിരിഞ്ഞെടുക്കുമായിരുന്നുള്ളൂ...' കത്രീന പറയുന്നു. 'ആരുടെയെങ്കിലും സാന്നിധ്യത്തിൽ ചിലപ്പോൾ നമുക്ക് അസ്വസ്ഥത സമ്മാനിച്ചേക്കാം. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സങ്കടകരമായ മുഖം സൂക്ഷിക്കുന്നതിന് പകരം ഞാൻ പുഞ്ചിരിക്കാനും ചിരിക്കാനും നന്നായി എല്ലാവരോടും അതിപ്പോൾ ആരായാലും സംസാരിക്കാനും ആ​ഗ്രഹിക്കുന്നത്' കത്രീന കൂട്ടിച്ചേർത്തു.

  ഒരുകാലത്ത് ബോളിവുഡിലെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്നു സൽമാൻഖാനും കത്രീന കൈഫും. പക്ഷേ പിന്നീട് ഇവരുടെ പ്രണയം തകർന്നെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പ്രണയത്തകർച്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യത്തെ സിനിമ ഭാരത് ആയിരുന്നു. അലി അബ്ബാസ് സംവിധാനം ചെയ്ത ഭാരത് എന്ന ചിത്രത്തിൽ ആദ്യം പരിഗണിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു. അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹനിശ്ചയത്തെത്തുടർന്ന് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറിയതിനെത്തുടർന്നാണ് കത്രീനയ്ക്ക് ചിത്രത്തിൽ അവസരം ലഭിച്ചത്. പ്രണയം തകർന്നെങ്കിലും പരസ്പപരം നല്ല സുഹൃത്തുക്കളായതിനാൽ ഒരുമിച്ച് ഭിനയിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്നാണ് കത്രീന അന്ന് പറഞ്ഞത്.

  കത്രീനയ്ക്കൊപ്പം ചേർത്ത് കേട്ടിട്ടുള്ള പേരുകളിൽ പ്രധാനപ്പെട്ട മറ്റൊരു പേര് നടൻ രൺബീർ കപൂറിന്റേതായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2006 ലാണ് കത്രീനയും രണ്‍ബീറും പിരിഞ്ഞത്. ഇപ്പോള്‍ രണ്ട് പേരും മറ്റൊരു റിലേഷനിലാണ്. കത്രീനയും വിക്കി കൗശാലും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം തന്നെ ​രണ്‍ബീറും ആലിയ ഭട്ടും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് താരജോഡികളുടേയും വിവാഹങ്ങൾ ഡിസംബറിൽ ഉണ്ടാകുമെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ആലിയയും രൺബീറും പ്രണയത്തിലാണ് എന്നത് ഇരുവരും തുറന്ന് സമ്മതിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ കത്രീനയും വിക്കിയും ഇതുവരെ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന ​ഗോസിപ്പുകളിൽ കൃത്യമായ മറുപടി നൽകിയിട്ടില്ല.

  കത്രീനയുടേയും വിക്കി കൗശലിന്റേയും വിവാഹമാണ് ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്ന്. പാപ്പരാസികൾ ഇവരുടെ വിവാഹവേദി വരെ തീരുമാനിച്ച് കഴിഞ്ഞു. ആരാധകർ താരജോഡികളുടെ പേരിൽ ഫാൻ പേജുകളും സോഷ്യൽമീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ഡിസംബർ 7,8 തീയതികളിലായി കത്രീന-വിക്കി വിവാഹം നടക്കുമെന്നും രാജസ്ഥാനിൽ വെച്ചാണ് വിവാഹമെന്നും അടുത്തിടെ ഇ ടൈം റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ദീപാവലി ദിനത്തിൽ പ്രമുഖ സംവിധായകൻ കബീർ ഖാന്റെ വീട്ടിൽ വെച്ച് ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നുവെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാപ്പരാസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ വിവിധ വാഹനങ്ങളിലാണ് കബീർ ഖാന്റെ മുംബൈയിലെ വസതിയിൽ എത്തി വിക്കിയും കത്രീനയും മോതിരം മാറിയതെന്നും റിപ്പോർട്ടുകളുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിക്കി കൗശൽ ഇന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത് ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ പട്ടാള ഉദ്യോ​ഗസ്ഥന്റെ വേഷം അവതരിപ്പിച്ചതിലൂടെയാണ്. ഉറിയിലെ മേജർ വിഹാൻ സിംഗ് ഷെർഗിൽ ആയുള്ള വിക്കിയുടെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. 2012 മുതൽ ബോളിവുഡ് സിനിമയുടെ ഭാ​ഗമാണ് വിക്കി. സര്‍ദാര്‍ ഉദ്ധം ആണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത വിക്കി കൗശൽ സിനിമ. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ പ്രദർശനം കാണാൻ വിക്കി കൗശലിനൊപ്പം കത്രീനയുമെത്തിയിരുന്നു. സൂര്യവൻഷി എന്ന അക്ഷയ് കുമാർ സിനിമയാണ് കത്രീനയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം. ചിത്രം സമ്മിശ്രപ്രതികരണം നേടി പ്രദർശനം തുടരുകയാണ്. അക്ഷയ്കുമാറിന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ കത്രീനയ്ക്ക്. ഒരു പൊലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് അക്ഷയ്കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. രോഹിത് ഷെട്ടിയാണ് സൂര്യവൻഷി സംവിധാനം ചെയ്തത്. രൺവീർ സിങ്, അജയ് ദേവ്​ഗൺ എന്നിവരും സിനിമയുടെ ഭാ​ഗമായിട്ടുണ്ട്.

  Read more about: katrina kaif
  English summary
  Viral: When Katrina Kaif Opens up Working With Then Boyfriends In Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X