For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശിവൻ കാലുപിടിച്ച് മാപ്പ് പറയണം', പുതിയ ഡിമാന്റുമായി തമ്പി!

  |

  മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയുടെ യാത്ര തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും പരമ്പരയ്ക്കുള്ള കാഴ്ചക്കാരുടെ എണ്ണത്തിലും വർധനവ് സംഭവിക്കുന്നുണ്ട്. വ്യത്യസ്തമായ അവതരണ രീതിയും കഥയുമെല്ലാമാണ് സാന്ത്വനത്തെ ജനപ്രിയമാക്കിയത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം എന്ന പേരിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.

  Also Read: 'പലതും മിഥ്യാ ധാരണയാണ്, അല്ലെങ്കിൽ പ്രിയ മണിയും ഞാനും സിനിമയില്ലാതെ വീട്ടിൽ ഇരുന്നേനെ...!'

  സാന്ത്വനം വീട്ടിലെ അഭിനേതാക്കൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജീവ് പരമേശ്വർ, ചിപ്പി രഞ്ജിത്ത്, ​ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടി.പി, ​ഗോപിക അനിൽ, അച്ചു സു​ഗന്ദ് എന്നീ താരങ്ങളാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം സീനിയർ സീരിയൽ താരങ്ങളും സാന്ത്വനത്തിന്റെ ഭാ​ഗമായിട്ടുണ്ട്. സാന്ത്വനത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സജിനും ​ഗോപികയും അവതരിപ്പിക്കുന്ന ശിവൻ-അഞ്ജലി കഥാപാത്രങ്ങൾക്കാണ്.

  Also Read: പ്രിയങ്കയ്ക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം, വില രണ്ട് ലക്ഷം ഡോളർ!'

  സീരിയൽ ഇപ്പോൾ പുതിയ വഴിത്തിരിവിലൂടെയാണ് സഞ്ചരിക്കുന്നത്. ശിവനും അഞ്ജലിയും തമ്മിൽ പ്രണയം മൊട്ടിട്ട് തുടങ്ങിയപ്പോഴും പരസ്പരം മനസറിഞ്ഞ് സ്നേഹിക്കാനും തുടങ്ങിയപ്പോൾ മുതൽ സാന്ത്വനത്തിനുള്ള പ്രേക്ഷകർ ഇരട്ടിച്ചിട്ടുണ്ട്. പരസ്പരം അറിഞ്ഞും മനസിലാക്കിയുമുള്ള വിവാഹമായിരുന്നില്ല ശിവന്റേതും അഞ്ജലിയുടേതും. അതിനാൽ തന്നെ പരസ്പരം വലിയ ചേർച്ച ഇല്ലാതെ കഴിഞ്ഞുപോയിരുന്ന ഇരുവരും എല്ലാം മനസിലാക്കി ജീവിച്ച് തുടങ്ങിയിട്ട് കുറച്ച് നാളുകൾ മാത്രമെ ആയിരുന്നുള്ളൂ. ഇതിനിടയിലേക്കാണ് പുതിയ പ്രശ്നമായി ശങ്കരനെ വീട്ടിൽ നിന്നും അപർണ്ണയുടെ അച്ഛൻ തമ്പി ഇറക്കി വിട്ടത്.

  അപർണ്ണയും ഹരിയും തമ്മിലുള്ള പ്രണയ വിവാഹം മുതൽ സാന്ത്വനം വീടിനോട് വെറുപ്പുള്ള വ്യക്തിയാണ് തമ്പി. അതിനാൽ തന്നെ സാന്ത്വനം കുടുംബത്തിലെ അം​ഗമായ ആരെ വേദനിപ്പിക്കാൻ അഴസരം ലഭിച്ചാലും തമ്പി അത് നന്നായി ഉപയോ​ഗിക്കും. ശങ്കരനേയും സാവിത്രിയേയും വീട്ടിൽ നിന്ന് തമ്പി ഇറക്കി വിട്ടപ്പോൾ സഹായിച്ചതും വീട് തിരികെ മേടിച്ച് കൊടുത്തതും ശിവനായിരുന്നു. തമ്പിയോട് പലവട്ടം കൈയ്യാങ്കളി വരെ നടത്തിയിട്ടുണ്ട് ശിവൻ. ​ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ അച്ഛനെ കാണണമെന്ന് ആ​ഗ്രഹമാണ് അപ്പുവിന്. പലപ്പോഴായി സാന്ത്വനം വീട്ടുകാരെ അപ്പു ഇത് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ശിവനുമായുള്ള പ്രശ്നങ്ങൾ മൂലം മകൾ അപർണയെ കാണാൻ തമ്പി കൂട്ടാക്കുന്നില്ല.

  Recommended Video

  Dulquer Salmaan about Andhadhun film

  കഴിഞ്ഞ ദിവസം ശിവനും ബാലനും തമ്മിൽ വലിയ പ്രശ്നമുണ്ടായിരുന്നു. ശിവൻ ഉപദ്രവിച്ചുവെന്ന് തന്നെ കാണാനെത്തിയ ബാലനോടും ദേവിയോടും തമ്പി പറഞ്ഞിരുന്നു. അതിനാൽ അങ്ങനൊരാൾ താമസിക്കുന്ന വീട്ടിലേക്ക് താൻ വരില്ലെന്നും തമ്പി വ്യക്തമാക്കിയിരുന്നു. ഇതോടെ കാര്യം പോലും അറിയാതെ ശിവനെ ബാലൻ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായി. ശേഷം അഞ്ജലി കാര്യങ്ങൾ വിശദമായി സാന്ത്വനത്തിലെ അം​ഗങ്ങളോട് വിശദീകരിച്ച ശേഷമാണ് എല്ലാവർക്കും ശിവന്റെ മേലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറിയത്. പുതിയ പ്രമോയിൽ തമ്പിയെ വരണമെന്ന് വാശിപിടിച്ച് നിരാഹാരത്തിലിരിക്കുന്ന അപ്പുവാണുള്ളത്. മകൾ നിരാഹാരത്തിലാണെന്ന വിവരം തമ്പിയെ അറിയിച്ചപ്പോൾ ശിവൻ മാപ്പ് പറയാതെ സാന്ത്വനം വീട്ടിലേക്ക് വരില്ലെന്നാണ് തമ്പി പറഞ്ഞത്. എന്നാൽ ശിവൻ മാപ്പ് പറഞ്ഞിട്ട് തമ്പി അപർണ്ണയെ കാണാൻ വരേണ്ടതില്ലെന്നാണ് ഹരിയുടെ നിലപാട്. കൂടാതെ അപ്പുവിനെ അനുനയിപ്പിച്ച് നിരാഹാരത്തിൽ നിന്നും പിന്മാറാൻ നിർബന്ധിക്കുന്ന അഞ്ജലിയേയും കാണാം. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സീരിയലിന്റെ ആരാധകർ. അപ്പുവിന്റെ നിർബന്ധത്തിന് വഴങ്ങി ശിവൻ തമ്പിയോട് മാപ്പ് പറയുന്ന സ്ഥിതിയുണ്ടാകരുത് എന്നാണ് ആരാധകർ പുതിയ പ്രമോയ്ക്ക് കമന്റായി കുറിച്ചത്. സാന്ത്വനം സീരിയൽ പ്രേക്ഷകരുടെ ഇഷ്ടങ്ങൾ മനസിലാക്കി സഞ്ചരിക്കുന്ന സീരിയലാണ് എന്നാണ് ആരാധകർ പറയാറുള്ളത്. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു സീരിയലുമായി റേറ്റിങിൽ ഒന്നാം സ്ഥാനത്ത് എത്താൻ കടുത്ത മത്സരമാണ് സാന്ത്വനം നടത്തുന്നത്.

  English summary
  'Thambi demanding shivan apology', popular serial santhwanam latest promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X