'പലതും മിഥ്യാ ധാരണയാണ്, അല്ലെങ്കിൽ പ്രിയ മണിയും ഞാനും സിനിമയില്ലാതെ വീട്ടിൽ ഇരുന്നേനെ...!'

നടിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും തെന്നിന്ത്യൻ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം. 2004ൽ മഞ്ഞുപൊലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഈ വർഷം നിരവധി സിനിമകളാണ് ഷംനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 17 വർഷത്തോളമായി അഭിനയവും ഡാൻസുമെല്ലമായി തെന്നിന്ത്യയിൽ ഷംന നിറഞ്ഞുനിൽക്കുകയാണ്. അമ്മ കാരണമാണ് താൻ നർത്തകിയായതും നടിയായതുമെന്ന് പലപ്പോഴും ഷംന പറഞ്ഞിട്ടുണ്ട്. അടുത്തിടെ താരം യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു.

Actress Shamna Kasim, Shamna Kasim, Shamna Kasim movies, Shamna Kasim photos, actress poorna, ഷംന കാസിം വാർത്തകൾ, ഷംന കാസിം സിനിമകൾ, നടി ഷംന കാസിം

അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട ഷംന 2004ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

Also Read: അഭിമുഖത്തിനിടെ കരീനയെ കളിയാക്കിയ ഷാഹിദ് കപൂർ! കരീന പ്രതികരിച്ചത് ഇങ്ങനെ....

മലയാളികൾക്കിടയിൽ ഷംന കാസിം എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിൽ തെന്നിന്തയിൽ താരം അറിയപ്പെടുന്നത് പൂർണ എന്ന പേരിലാണ്. തമിഴിലും തെലുങ്കിലും നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കാറുണ്ട്. എന്നാൽ മലയാളത്തിൽ നിന്നും അവസരങ്ങൾ ഷംനയ്ക്ക് ലഭിക്കാറില്ല. അതിനുള്ള കാരണത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഷംന കാസിം. 'മലയാള സിനിമ ചെയ്യാൻ താൽപര്യമില്ലാത്ത കൊണ്ട് വിട്ടുനിൽക്കുന്നതല്ല. അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ്. മലയാളത്തിൽ സിനിമകൾ ചെയ്യാൻ അവസരം ലഭിക്കാത്തതിന് പിന്നിലുള്ള കാരണമായി പലരും എന്നോട് പറഞ്ഞിട്ടുള്ളത് സ്റ്റേജ് ഷോകളും ഡാൻസും നിരന്തരമായി ചെയ്യുന്നതാണ് എന്നാണ്. ഡാൻസ് ഒഴിവാക്കിയാൽ മാത്രം ലഭിക്കുന്ന സിനിമകൾ എനിക്ക് വേണ്ട. അതേസമയം ഞാൻ തെലുങ്കിൽ റിയാലിറ്റി ഷോയിൽ ജഡ്ജായും പോകാറുണ്ട് നിരവധി നല്ല തെലുങ്ക് സിനിമകളിൽ അഭിനയിക്കാറുമുണ്ട്. തമിഴിലും എനിക്ക് നിരവധി സിനിമകൾ ലഭിക്കുന്നുണ്ട്. മലയാളത്തിൽ മാത്രം എന്താണ് ഇങ്ങനെ എന്നത് എനിക്കറിയില്ല. പിന്നെ മരം ചുറ്റി ഡാൻസ് കളിച്ച് നടക്കുന്ന കഥാപാത്രങ്ങൾ എനിക്ക് വേണ്ട' ഷംന പറയുന്നു.

Actress Shamna Kasim, Shamna Kasim, Shamna Kasim movies, Shamna Kasim photos, actress poorna, ഷംന കാസിം വാർത്തകൾ, ഷംന കാസിം സിനിമകൾ, നടി ഷംന കാസിം

'തെലുങ്കിൽ ദൃശ്യം 2വിൽ ഞാനാണ് അഡ്വക്കറ്റിന്റെ വേഷം ചെയ്തത്. ആ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ജിത്തു സാറിനോട് ഞാൻ ചോദിച്ചിരുന്നു എന്താണ് മലയാളം സിനിമകളിൽ വിളിക്കാത്തത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു... ഒരിക്കൽ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി, ഡേറ്റ് ഇപ്പോൾ ഇല്ല എന്നൊക്കെയാണ്. അതുകൊണ്ടാണ് ഞങ്ങൾ പിന്നീട് മറ്റൊരാളെ സമീപിച്ചത്. എന്നാൽ യഥാർഥത്തിൽ എന്നോട് ആരും ഇത്തരത്തിൽ ഒരു കാര്യം ചോദിച്ചിട്ടില്ല. അതിനാൽ ദൈവത്തിന് മാത്രമെ അറിയൂ എനിക്ക് എന്താണ് മലയാളത്തിൽ അവസരം ലഭിക്കാത്തത് എന്ന്' ഷംന പറഞ്ഞു. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നത് കൊണ്ടാണ് അവസരം നിഷേധിക്കപ്പെടുന്നതെങ്കിൽ തനിക്കും പ്രിയാമണിക്കും മറ്റ് ഭാഷകളിൽ സിനിമകൾ ലഭിക്കില്ലായിരുന്നുവെന്നും ഷംന പറയുന്നു. എന്താണ് ഇതിനെല്ലാം പിറകിൽ നടക്കുന്ന സംഭവങ്ങൾ എന്നത് വ്യക്തമല്ലെന്നും ഷംന പറയുന്നു.

Also Read: കൊട്ടാരത്തിന് സമാനമായ അകത്തളങ്ങൾ, ആരാധക മനം കവർന്ന് 'ജെൽസ'

വിവാഹം സംബന്ധിച്ചുള്ള കേസ് വന്നപ്പോൾ വളരെ അധികം വിഷാദത്തിലേക്ക് പോകേണ്ടി വന്നിരുന്നുവെന്നും ഷംന പറയുന്നു. തുടക്കത്തിൽ വലിയ സങ്കടം തോന്നിയിരുന്നില്ല എന്നാൽ ആളുകളെ കൂട്ടാൻ വേണ്ടി ഡബിൾ മീനിങ് തലക്കെട്ട് വെച്ച് ഓൺലൈൻ വാർത്തകൾ വ്യാപകമാകാൻ തുടങ്ങിയപ്പോഴാണ് താൻ ഏറെ സങ്കടപ്പെട്ടതെന്നും ഷംന കൂട്ടിച്ചേർത്തു. ഇപ്പോൾ വിവാഹമെന്നത് തന്റെ വിഷയമല്ലെന്നും തന്റെ വീട്ടുകാർക്ക് മാത്രമാണ് വിവാഹം ഉടൻ വേണമെന്ന നിർബന്ധമുള്ളതെന്നും ഷംന പറയുന്നു.

Also Read: പ്രിയങ്കയ്ക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം, വില രണ്ട് ലക്ഷം ഡോളർ!'

More from Filmibeat

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X