അഭിമുഖത്തിനിടെ കരീനയെ കളിയാക്കിയ ഷാഹിദ് കപൂർ! കരീന പ്രതികരിച്ചത് ഇങ്ങനെ....

ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. 2004ല്‍ പുറത്തിറങ്ങിയ ഫിദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാഹിദും കരീനയും പ്രണയത്തിലായത്. മൂന്ന് വര്‍ഷത്തോളം ഇരുവരുടേയും പ്രണയം നീണ്ട് നിന്നു. ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ പരസ്പരം അകലുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയങ്ങളിലൊന്നായിരുന്നു ഷാഹിദും കരീനയും തമ്മിലുള്ളത്.

Also Read: 'വിവാഹമോചനം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല', സാമിന്റെ പുതിയ സന്തോഷങ്ങൾ ഇങ്ങനെ...

ഇരുവരും ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം തങ്ങൾക്ക് പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുകയാണ്. കരീന സെയ്ഫ് അലി ഖാനെയാണ് വിവാഹം ചെയ്തത്. ഇരുവരും തങ്ങളുടെ രണ്ട് മക്കൾക്കൊപ്പം യാത്രകളും ആ​ഘോഷങ്ങളും സിനിമാ തിരക്കുകളുമായി കഴിയുകയാണ്. ഷാഹിദ് ഇന്നൊരു നല്ലെ ഭർത്താവും അച്ഛനുമാണ്. പ്രണയ വിവാഹമായിരുന്നില്ല ഷാഹിദിന്റേത് മിറയുമായി പക്ക അറേഞ്ച്ഡ് മാരേജാണ് ഷാഹിദ് നടത്തിയത്. ഇരുവർക്കും ഇന്ന് രണ്ടുമക്കളുണ്ട്. ഷാഹിദിന്റെ ലോകം ഇന്ന് മിറയും മക്കളുമാണ്.

Also Read: 'അമ്മയായപോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്'; ​റൂമറുകളോട് പ്രതികരിച്ച് കാജൾ അ​ഗർവാൾ

മൂന്ന് വർഷത്തെ പ്രണയം

2004ൽ തുടങ്ങിയ ഷാഹിദ് കപൂർ-കരീന കപൂർ പ്രണയം 2007ലാണ് തകർന്നത്. ഇരുവരും വേർപിരിഞ്ഞിട്ട് വർഷങ്ങളേറെയായെങ്കിലും ബോളിവുഡിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയാക്കപ്പെട്ട താരജോഡികളുടെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്ക് താൽപര്യമാണ്. 2000ത്തിൽ ആയിരുന്നു കരീനയുടെ സിനിമാ പ്രവേശനം. ജെ.പി ദത്തയുടെ റഫ്യൂജിയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. അഭിഷേക് ബച്ചൻ, അമിതാഭ് ഭച്ചൻ, ജയാ ബച്ചൻ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാഹിദിന്റെ സിനിമാ പ്രവേശനം സംഭവിച്ചത് 2003ൽ ആയിരുന്നു. ഇഷ്ക് വിഷ്കായിരുന്നു ആദ്യ സിനിമ.

ഷാഹിദിന്റെ സീനിയർ ആക്ടർ പരാമർശം

അടുത്തിടെ വൈറലായത് ഷാഹിദും കരീനയും ഒരുമിച്ചെത്തിയ ഒരു അഭിമുഖത്തിന്റെ ഭാ​ഗങ്ങളാണ്. ഇരുവരും പ്രണയത്തിലായിരുന്ന സമയത്തെ അഭിമുഖമാണ് അത്. ആ അഭിമുഖത്തിനിടെ ഷാഹിദ് കരീനയെ കളിയാക്കുന്നതും അത് ഇഷ്ടപ്പെടാതെ പ്രതികരിക്കുന്ന കരീനയുമാണ് വൈറലാകുന്ന വീഡിയോയിലുള്ളത്. കരീനയെ സീനിയർ ആക്ടർ എന്ന് വിശേഷിപ്പിച്ച് സംസാരിച്ചത് കളിയാക്കുന്ന തരത്തിലാണ് തരത്തിന് തോന്നിയത് ശേഷം ഷാഹിദിന്റെ വിശേഷണം ചവറായിട്ടാണ് തനിക്ക് തോന്നിയതെന്ന് കരീന പറയുന്നുമുണ്ട്. ഫിദ എന്ന ഇരുവരുടേയും സിനിമയുടെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലെ ഭാ​ഗങ്ങളാണ് ഇത്. 'കെൻ ഘോഷിന്റെ സിനിമയ്‌ക്കൊപ്പം ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി... കരീനയ്ക്കൊപ്പം പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. അവൾ എന്റെ സീനിയറാണ്' എന്നാണ് ഷാഹിദ് പറഞ്ഞത്. ഇത് കരീനയെ അൽപ്പം അസ്വസ്ഥയാക്കി. ഷാഹിദിന്റെ പരാമർശത്തെ 'എന്തൊരു ചവറാണ്' എന്നാണ് കരീന വിശേഷിപ്പിച്ചത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഷാഹിദിന്റേയും കരീനയുടേയും 'ജെബ് വി മെറ്റ്'

2007ൽ ജബ് വീ മെറ്റിന്റെ ഷൂട്ടിങിനിടെയാണ് ഷാഹിദും കരീനയും വേർപിരിയുന്നത്. അവർക്കൊപ്പം ജെബ് വി മെറ്റിൽ അഭിനയിച്ച സഹനടനായ തരുൺ രാജ് അറോറ തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് അന്ന് തുറന്ന് പറഞ്ഞിരുന്നു. 'സെറ്റിൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യം ഉള്ളതായി തനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇരുവരും തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലേക്ക് ആ അസ്വാരസ്യങ്ങൾ കൊണ്ടുവന്നിരുന്നില്ല...' തരുൺ രാജ് അറോറ അന്ന് പറഞ്ഞു. ജെബ് വി മെറ്റിന് ശേഷം ഷാഹിദും കരീനയും വേർപിരിഞ്ഞു. പിന്നീട് ഇരുവരും ഒരുമിച്ച് ആരാധകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്, വർഷങ്ങൾക്ക് ശേഷം അഭിഷേക് ചൗബെയുടെ ഉഡ്താ പഞ്ചാബിന്റെ ട്രെയിലർ ലോഞ്ച് വേദിയിലായിരുന്നു. ഇരുവരേയും വെള്ളിത്തിരയിൽ ഒരുമിച്ച് കാണാൻ സാധിച്ചില്ലെങ്കിലും ട്രെയിലർ ലോഞ്ചിന് ഇരുവരും ഒരുമിച്ച് എത്തിയത് ആരാധകരേയും സന്തോഷിപ്പിച്ചു.

More from Filmibeat

Read more about: shahid kapoor kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X