'വിവാഹമോചനം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല', സാമിന്റെ പുതിയ സന്തോഷങ്ങൾ ഇങ്ങനെ...
വിവാഹമോചനം ജീവിതത്തിൽ സംഭവിച്ചാൽ പിന്നെ മുന്നോട്ട് ഒരു ജീവിതം ഇല്ലെന്ന് കരുതി വീടിനുള്ളിൽ ഒതുങ്ങി കൂടി മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് പാത്രമായി ജീവിക്കുന്നവർ മാതൃകയാക്കേണ്ട വ്യക്തിയാണ് തെന്നിന്ത്യൻ നടി സാമന്ത അക്കിനേനി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരായിരുന്നു സാമന്തയും നാഗചൈതന്യയും. ഏഴ് വർഷത്തെ പ്രണയമായിരുന്നു വിവാഹത്തിലെത്തിയത്. എന്നാൽ നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും പരിപൂർണ്ണ സമ്മതത്തോടെ വിവാഹ ബന്ധം വേർപിരിയാനും അവനവന്റേതായ വഴികളിലൂടെ സഞ്ചരിക്കാനും തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരും വേർപിരിയാൻ പോവുകയാണെന്ന് ആരാധകരെ അറിയിച്ചത്.
Also Read: 'അമ്മയായപോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്'; റൂമറുകളോട് പ്രതികരിച്ച് കാജൾ അഗർവാൾ
മാസങ്ങളോളം ഇരുവരും പിരിഞ്ഞ് താമസിച്ചശേഷമാണ് വിവാഹമോചനം പ്രഖ്യാപിച്ചത്. എല്ലാ പൊതുവേദികളും ഒരുമിച്ചെത്താറുണ്ടായിരുന്ന താരങ്ങളെ ഒരുമിച്ച് കാണാത്തതിനാലും സാമന്ത സോഷ്യൽമീഡിയകളിൽ നിന്നും അക്കിനേനി എന്ന കുടുംബ പേര് നീക്കം ചെയ്തതിലൂടെയുമാണ് ഇരുവരുടേയും വിവാഹമോചന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. പിന്നീട് ആ വാർത്ത സത്യമാണ് എന്ന് ഇരുവരും സമ്മതിച്ചു. തങ്ങളുടേതായ വഴികളിൽ ഇരുവരും ഇപ്പോൾ സന്തുഷ്ടകരമായ ജീവിതം നയിക്കുകയാണ്.
Also Read: സിദ്ധാർഥിനെ ചോദ്യം ചെയ്ത് അനിരുദ്ധ്, അനിരുദ്ധിന്റെ കരണം പുകച്ച് സുമിത്ര!

സാമന്ത റൂത്ത് പ്രഭു സോഷ്യൽമീഡിയകളിൽ സജീവമായ താരമാണ്. എന്നാൽ നാഗചൈതന്യ അക്കിനേനി സോഷ്യൽമീഡിയകളോട് വലിയ താൽപര്യം കാണിക്കാത്ത വ്യക്തിയാണ്. വ്യക്തി ജീവിതം സോഷ്യൽമീഡിയകളിലൂടെ പരസ്യമാക്കാനും നാഗചൈതന്യ ഇഷ്ടപ്പെടുന്നില്ലെന്ന് താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സാമന്ത പക്ഷെ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. വിവാഹമോചനം പ്രഖ്യാപിച്ച ശേഷം തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ മനംനൊന്ത് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സാമന്ത രംഗത്തെത്തിയിരുന്നു. സാമന്തയ്ക്കുനേരെ അവഹേളനപരമായ കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വൈകാരികമായി പ്രതികരിച്ചുള്ള സാമന്തയുടെ കുറിപ്പും വൈറലായിരുന്നു.

'വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി. എനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു. ഒരു ഡിവോഴ്സ് എന്നതുതന്നെ വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കുക. എനിക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണം മുമ്പേ ഉള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു... ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റ് കാര്യങ്ങൾ ഞാന്‍ അനുവദിച്ചുകൊടുക്കില്ല' എന്നാണ് തനിക്കെതിരെ വന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് സാമന്ത കുറിച്ചത്.

വിവാഹ മോചനത്തിൽ നിന്നും തുടർന്നുണ്ടായ വിഷമങ്ങളിൽ നിന്നും കരകയറാൻ സാമന്ത സ്വീകരിച്ച വഴി യാത്രകളും തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള സമയങ്ങളുമായിരുന്നു. വിഷമഘട്ടങ്ങളിൽ നിന്നും വിഷാദങ്ങളിൽ നിന്നും കരകയറാൻ സാമന്ത ഏറ്റവും കൂടുതൽ അഭയം തേടിയത് സൈക്കിളിങിലാണ്. വിവാഹമോചനത്തിനും ഇത് സംബന്ധിച്ച ഗോസിപ്പികൾ പ്രചരിച്ചിരുന്ന സമയത്തും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും സൈക്കിളിങ് നടത്തിയാണ് സാമന്ത സന്തോഷം കണ്ടെത്തിയിരുന്നത്. കൂട്ടുകാർക്കൊപ്പമുള്ള സൈക്കിളിങ് യാത്രകളുടെ വീഡിയോകൾ നിരവധി തവണ താരം സോഷ്യൽമീഡിയകളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും സാമന്ത ആർക്ക് മുമ്പിലും തലകുനിച്ചിട്ടില്ല. സൈക്കിളിങ് കഴിഞ്ഞാൽ സാമന്ത ഏറ്റവും കൂടുതൽ നേരം ചെലവഴിക്കുന്നത് തന്റെ വളർത്ത് മൃഗങ്ങൾക്കൊപ്പമാണ്. പലപ്പോഴായി ഇവർക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും സാമന്ത പങ്കുവെച്ചിട്ടുമുണ്ട്.

അടുത്തിടെ ഹിമാലയസാനുക്കളിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്തിയിരുന്നു നടി സാമന്ത. ഉത്തരേന്ത്യയിലെ പ്രശസ്തമായ ചാര്‍ ധാം യാത്രക്കിടെ എടുത്ത നിരവധി ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ബീറ്റിൽസ് ആശ്രമത്തില്‍ നിന്നാണ് സാമന്ത ആദ്യചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗീതപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ദി ബീറ്റിൽസ് റോക്ക് ബാന്‍ഡിന്‍റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ സ്ഥലമാണിത്. 2015 ൽ ഇവിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അന്നുമുതലാണ് ഇവിടം ബീറ്റിൽസ് ആശ്രമം എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാല് ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൂടെ നടത്തുന്ന ചാര്‍ ധാം യാത്രക്കിടെ ബദരീനാഥ് ക്ഷേത്രത്തിനരികില്‍ നിന്നും യമുനോത്രിയില്‍ നിന്നും എടുത്ത ചിത്രങ്ങളും സാമന്ത പങ്കുവച്ചിട്ടുണ്ട്. യാത്രാപങ്കാളിയായ ശില്‍പ്പാ റെഡ്ഡിയായിരുന്നു സാമന്തയ്ക്കൊപ്പം ഉണ്ടായിരുന്നത്. ബദരീനാഥ്, ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഒറീസയിലെ പുരി എന്നിവയാണ് ചാർധാം ക്ഷേത്രങ്ങൾ.
Recommended Video

വീണ്ടും സിനിമയിൽ സജീവമാവുകയാണ് സാമന്ത. നിരവധി സിനിമകളാണ് സാമന്തയുടേതായി ഇനി റിലീസിനെത്താനുള്ളത്. കാത്ത് വാക്കുലെ രണ്ട് കാതൽ ആണ് ഇനി റിലീസിനെത്താനുള്ള സാമന്തയുടെ തമിഴ് സിനിമ. നയൻതാര, വിജയ് സേതുപതി എന്നിവരാണ് സാമന്തയ്ക്ക് പുറമെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഘ്നേഷ് ശിവനാണ്. മറ്റൊരു സിനിമ ശാകുന്തളമാണ്. ഗുണശേഖര ഒരുക്കുന്ന തെലുങ്ക് ചിത്രത്തിൽ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ ദേവ് മോഹനാണ് സാമന്തയ്ക്കൊപ്പം നായകനായത്. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് മണി ശർമയാണ്. ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാകും ചിത്രം പറയുകയെന്നാണ് സൂചന. അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ഗുണശേഖർ. ഡ്രീം വാര്യര്‍ പിക്ചേഴ്‍സ് നിർമിക്കുന്ന പേരിടാത്തൊരു ബഹുഭാഷ സിനിമയും സാമന്തയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശന്തരുബൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications